അവര്‍ക്കൊപ്പം ഒരുമിച്ച് നീങ്ങാം... ചെന്നൈയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി ദിലീപ്

ചെന്നൈയില്‍ വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിക്കുന്നക്ക് ദിലീപ് താങ്ങും തണലുമായി എത്തി. പണം മാത്രമല്ല അവര്‍ക്ക് ഇപ്പോള്‍ വേണ്ടത് മറിച്ച് മരുന്നും ഭക്ഷണവുമാണെന്ന് നടന്‍ ദിലീപ് പറഞ്ഞു. ചെന്നൈയിലേക്ക് അഞ്ച് ലോറിയില്‍ ശുദ്ധജലം കയറ്റി അയച്ചു കഴിഞ്ഞു. ചെന്നൈ ഇന്ന് ഒരു മഹാദുരിതങ്ങള്‍ക്ക് നടുവിലാണ്. മഴയും വെള്ളപ്പൊക്കവും സിനിമയുടെ ഈ സ്വര്‍ഗഭൂമിയെ നരകമാക്കിയിരിക്കുന്നു. സിനിമയില്‍ എത്തിയകാലം മുതല്‍ എന്റെ ഇഷ്ടനഗരമാണ് ചെന്നൈ.
ഈ നഗരത്തിന്റെ ശാപം ഇന്ന് സര്‍വത്രവെള്ളത്തില്‍ ചുറ്റപ്പെട്ടുകിടക്കുമ്പോഴും നഗരം ഒരിറ്റുകുടിനീരിനായി കേഴുകയാണ്, അതില്‍ പണക്കാരനും പാവപ്പെട്ടവനും എന്ന വ്യത്യാസമില്ല. മാഹസമ്പന്നര്‍ അധിവസിക്കുന്ന ഈ നഗരത്തിലുള്ളവര്‍ക്ക് പണം വെറുമൊരു കടലാസ് മാത്രമായി മാറിയിരിക്കുന്നു. ശുദ്ധജലം, മരുന്ന്, വസ്ത്രം, സുരക്ഷിതമായി ഉറങ്ങാന്‍ ഒരു ഷെല്‍ട്ടര്‍ അതാണ് ഇന്ന് ചെന്നൈയ്ക്ക് ആവശ്യം.
അതിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാം. ശുദ്ധജലവും വസ്ത്രങ്ങളും നല്‍കാന്‍ ഒരുമിച്ചറങ്ങാമെന്നും ദിലീപ് പറഞ്ഞു. ചെന്നൈയുടെ ഈ അവസ്ഥ നാളെ വെറെ എവിടെ വേണമെങ്കിലും ഉണ്ടാകുമെന്നും ദിലീപ് പറഞ്ഞു. ചെന്നൈയിലെ ദുരിതം അനുഭവിക്കുന്നവര്‍ക്ക് വേണ്ടി ഒരുമിച്ച് പ്രാര്‍ത്ഥിക്കാമെന്നും ദിലീപ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















