ലാലിനെ കാണാന്‍ ആ പോളണ്ടുകാരനെത്തി

മലയാളികള്‍ക്ക് മാത്രമല്ല നടന്‍ മോഹന്‍ലാലിനെ ഇഷ്ടം. വിദേശികളിലും നിരവധി പേര്‍ മോഹന്‍ലാലിന്റെ ആരാധകാണ്. അതില്‍ ലാലിന്റെ കടുത്ത ആരാധകരില്‍ ഒരാളാണ് പോളണ്ടുകാരനായ ബര്‍ത്തേഷ്. പോളണ്ടുകാരനായ ബര്‍ത്തോഷ് ലാലിന്റെ കടുത്ത ആരാധകനാണെന്ന് ലാലിനും ലാല്‍ ഫാന്‍സിനും അറിയാവുന്നതാണ്.
ഇപ്പോള്‍ തന്റെ ആരാധക പുരുഷനെ കാണാന്‍ പോളണ്ടില്‍ നിന്നും കൊച്ചിയില്‍ എത്തിയിരിക്കുകയാണ് ബര്‍ത്തോഷ്. തെക്ക് പടിഞ്ഞാറന്‍ പോളണ്ടിലെ സിഡ്‌നിക്ക സ്വദേശിയായ ബര്‍ത്തോഷ് ശാരീരിക വളര്‍ച്ച ഇല്ലാത്തതിനാല്‍ ജന്മനാ ഇലക്ട്രിക് വീല്‍ച്ചെയറിലാണ് ജീവിയ്ക്കുന്നത്.
മോഹന്‍ലാലിനെ നേരിട്ട് കാണുക എന്ന ഉദ്ദേശത്തോടെയാണ് ബര്‍ത്തോഷ് പോളണ്ടില്‍ നിന്നും കൊച്ചിയിലെത്തിയത്. പത്ത് ദിവസം ബര്‍ത്തോഷ് കൊച്ചിയിലുണ്ടാവും. ലാലിനെ കാണുക എന്നതാണ് ആകമനോദ്ദേശമെങ്കിലും അതിനൊപ്പം മലയാള സിനിമയെ അടുത്തറിയുക എന്ന ലക്ഷ്യവുമുണ്ട്.
പോളിഷ് ഭാഷയില്‍ ദക്ഷിണേന്ത്യന്‍ സിനിമകളെ കുറിച്ച് ബ്ലോഗുകളും ലേഖനങ്ങളും എഴുതുന്ന ആളാണ് ബര്‍ത്തോഷ്. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയ ബര്‍ത്തോഷ് ദക്ഷിണേന്ത്യന്‍ സിനിമാ താരങ്ങളുടെ രാഷ്ട്രീയ ഇടുപെടലിനെ കുറിച്ച് പ്രബന്ധം തയ്യാറാക്കി വരികയാണിപ്പോള്‍.കടുത്ത മോഹന്‍ലാല്‍ ആരാധകനാണ് ബര്‍ത്തോഷ്. വിക്കിയില്‍ പോളിഷ് ഭാഷയില്‍ മോഹന്‍ലാലിനെ കുറിച്ച് വിവരങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത് ബര്‍ത്തോഷാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















