Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


ആറ് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി... പുതിയ കേരള ​ഗവർണറായി ഓം പ്രകാശ് മാഥൂർ


തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുന്നു... തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കും... സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം പരക്കെ ശക്തമായ മഴ


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

മൂകമായി സുബിയുടെ എന്റെ വീട്, എന്റെ കുഞ്ഞിനെ കണ്ടിട്ട് 7 ദിവസമായി.. നടിയുടെസഞ്ചയന ദിനത്തിൽ പൊട്ടിക്കരഞ്ഞ് അമ്മ പറഞ്ഞത്,കരച്ചിൽ അടക്കാനാവാതെ നാത്തൂനും കൂടെയുണ്ട്.... എങ്ങനെ ആശ്വ സിപ്പിക്കണമെന്ന് ഇപ്പോഴും ബന്ധുക്കൾക്ക് അറിയില്ല.... സുബിയുടെ മരണാനന്തര കർമ്മങ്ങളും നടന്നിരിക്കുകയാണ്.... നെഞ്ച് തകർക്കുന്ന കാഴ്ച....

02 MARCH 2023 03:10 PM IST
മലയാളി വാര്‍ത്ത

 


നിറചിരിയോടെ വേദികളില്‍ സജീവമായിരുന്ന സുബി സുരേഷ് ഓര്‍മ്മയായെന്ന് വിശ്വസിക്കാന്‍ പ്രിയപ്പെട്ടവര്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തിവരുന്നതിനിടയിലായിരുന്നു അപ്രതീക്ഷിത വിയോഗം. സുബി തിരികെ വരുമെന്ന് തന്നെയായിരുന്നു പ്രിയപ്പെട്ടവരെല്ലാം വിശ്വസിച്ചിരുന്നത്. സുബിക്കൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവെച്ച് സഹപ്രവര്‍ത്തകര്‍ എത്തിയിരുന്നു. സുബി വിവാഹത്തിന് തയ്യാറായി വരുന്നതിനിടയില്‍ വിധി തട്ടിയെടുത്തതിനെ ഓര്‍ത്താണ് ആരാധകരും വേദനിക്കുന്നത്

 

 

 

 

സ്വന്തം അധ്വാനത്തിലൂടെ പടുത്തുയർത്തിയ എന്റെ വീട്ടിലേക്കു സുബിയെ കൊണ്ട് വന്നപ്പോൾ വികാരനിർഭര നിമിഷങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. വാവിട്ട് കരയുന്ന സുബിയുടെ അമ്മയെ ആശ്വസിപ്പിക്കാൻ പാട് പെടുക ആയിരുന്നു ബന്ധുക്കൾ. സുബിയുടെ മരണവാർത്ത വന്നപ്പോൾ മുതൽ അമ്മയെ കുറിച്ചുള്ള ആധിയാണ് പ്രിയപ്പെട്ടവർ പങ്കിട്ടത്. അമ്മ ഇതെങ്ങനെ സഹിക്കും. അമ്മയ്ക്ക് ഈ വാർത്ത ഉൾകൊള്ളാൻ കഴിയുമോ, അവർക്ക് ഇതിനുള്ള ശക്തി ഉണ്ടാകട്ടെ എന്നാണ് ഒട്ടുമിക്ക ആളുകളും പറഞ്ഞത്.

 

 

സുബിയ്ക്ക് അവളുടെ ലോകം അവളുടെ അമ്മയായിരുന്നു.അമ്മയ്ക്ക് വേണ്ടിയായിരുന്നു സുബി ജീവിച്ചത് തന്നെ. സുബിയുടെ മരണം കഴിഞ്ഞ് 5 ദിവസം പിന്നിട്ട് സഞ്ചയനം കഴിഞ്ഞിരിക്കുകയാണ്. എന്റെ കുഞ്ഞിനെ കണ്ടിട്ട് 7 ദിവസമായി എന്ന് പറയുന്ന സുബിയുടെ അമ്മയുടെ കരച്ചിൽ മാത്രമാണ് ഇപ്പോൾ ബാക്കിയുള്ളത്. സഞ്ചയന ദിനത്തിൽ പൊട്ടിക്കരയുന്ന അമ്മയുടെ ദൃശ്യങ്ങൾ മലയാളികളെയും വേദനിപ്പിക്കുകയാണ്. കരച്ചിൽ അടക്കാനാവാതെ നാത്തൂനും കൂടെയുണ്ട്. എങ്ങനെ ആശ്വ സിപ്പിക്കണമെന്ന് ഇപ്പോഴും ബന്ധുക്കൾക്ക് അറിയില്ല. സുബിയുടെ മരണാനന്തര കർമ്മങ്ങളും നടന്നിരിക്കുകയാണ്.

 

 

തന്റെ അമ്മയാണ് തനിക്ക് എല്ലാം എന്ന് പറയുമായിരുന്നു സുബി. പ്രണയവിവാഹത്തിൽ നിന്നും സുബി പിന്മാറിയതും അമ്മയ്ക്ക് വേണ്ടി ആയിരുന്നു. അമ്മയ്ക്ക് ജോലിക്ക് പൊയ്ക്കൂടേ എന്ന മുൻ കാമുകന്റെ ആ വാക്കിൽ നിന്നുമാണ് ആ ബന്ധത്തിൽ നിന്നുതന്നെ സുബി പിന്മാറിയത്. കാരണം എന്റെ അമ്മ എന്നെ അത്ര കഷ്ടപ്പെട്ടാണ് വളർത്തിയത് എന്ന് എനിക്ക് അറിയാം. എന്റെ അമ്മയ്ക്ക് വേണ്ടി ഞാൻ ഒന്നും നഷ്ടപ്പെടുത്താൻ തയ്യാറായിരുന്നില്ല എന്നാണ് സുബി പറഞ്ഞിട്ടുള്ളത്.

 

 

 

 

 


അവസാനമായി കൂനമ്മാവിലെ വീട്ടിലേക്ക് സുബിയെ എത്തിച്ചപ്പോൾ വാവിട്ട് കരയുകയായിരുന്നു അമ്മ.
സുബിയെ അണിയിച്ചൊരുക്കിയാണ് വീട്ടിലേക്ക് എത്തിച്ചത്. മോളെ കണ്ടപാടെ നിയന്ത്രണം വിട്ടു കരഞ്ഞ അമ്മ ചോദിച്ചത് ഇത്ര മാത്രമാണ്. ഇത് അമ്മ മേടിച്ച ഉടുപ്പ് അല്ലല്ലോ മോളെ; ഞാനല്ലേ മേടിച്ച് തരാറ്, അമ്മ വാങ്ങി തരാത്ത ഉടുപ്പ് മോള് ഇടാറില്ലല്ലോ. എന്ന് പറഞ്ഞുകൊണ്ടാണ് ആ അമ്മ വാവിട്ടു കരഞ്ഞത്. അമ്മയെ ആശ്വസിപ്പിക്കാൻ ബന്ധുക്കൾ ഏറെ പാട് പെടുന്നുണ്ടായിരുന്നു.

 

 

 

സഹോദരൻ, സുബിയെ കുറിച്ച് പറഞ്ഞ വാക്കുകളും മലയാളികൾക്ക് നൊമ്പരമായി മാറിയിരുന്നു
ആൾക്ക് ഭക്ഷണം കഴിപ്പ് വളരെ കുറവാണ്. അതിന്റെ ഭാഗമായിട്ടാണ് ഇങ്ങനെ വരുന്നത് എന്ന് തോനുന്നു. മഞ്ഞപിത്തം വന്നപ്പോഴാണ് ശാരീരിക അവസ്ഥ വഷളാകുന്നത്. കണ്ണിന്റെ അവിടെ നല്ലതുപോലെ മഞ്ഞ കളർ ആയിരുന്നു. ചേച്ചിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ മുതൽ ഞാൻ കൂടെ തന്നെ ഉണ്ടായിരുന്നു. വിവാഹം ഉറപ്പിക്കാൻ നിൽക്കുമ്പോൾ ആണ് ഈ അവസ്ഥ വരുന്നത്.

 

 

 

മഞ്ഞപിത്തം കൂടിയപ്പോൾ എല്ലാ അവയവങ്ങളിലേക്കും ബാധിച്ചു. പ്രെഷർ വല്ലാതെ ഡൌൺ ആയി ഹാർട്ടിന് ഇഷ്യൂ ആയി. ഓപ്പറേഷന് വേണ്ടിയുള്ള അനസ്‌ത്യേഷ്യ കൊടുക്കാൻ കഴിയാത്ത സാഹചര്യത്തിലേക്ക് വരികയും ചെയ്തു. പ്രെഷർ കുറഞ്ഞിരിക്കുന്ന അവസ്ഥയിൽ ഓപ്പറേഷൻ ചെയ്യുന്നത് പ്രായോഗികം അല്ലെന്ന് ആശുപത്രി അധികൃതർ പറയുകയും ചെയ്തു. സിനിമ മേഖലയിൽ ഉള്ള എല്ലാവരും നമ്മളെ ഒരുപാട് സഹായിച്ചിട്ടുണ്ട്- അനുജൻ അബി മാധ്യമങ്ങളോട് പറഞ്ഞു.

 

 

 

ഇന്നലെ നല്ല ആക്റ്റീവ് ആയിരുന്നു. എന്റെ മോളുമായി വലിയ ബന്ധം ആയിരുന്നു. കുഞ്ഞിനോട് സംസാരിക്കുകയും ചെയ്തു. കൊച്ചു കുട്ടികളോട് ഇടപഴകാൻ ചേച്ചിക്ക് വലിയ ഇഷ്ടമായിരുന്നു. ചേച്ചി നല്ല ആക്റ്റീവ് ആയിരുന്നു. രണ്ടു മൂന്നു ദിവസത്തിനുള്ളിൽ ചേച്ചി ശരിയാകും വീട്ടിൽ വരാം എന്നൊക്കെയാണ് നമ്മളും കരുതിയത്. അതിനിടയിൽ ആണ് രോഗാവസ്ഥ പെട്ടെന്ന് കൂടുകയും ചെയ്തു.

 

 

 


ഒരു പനി വന്നാൽ പ്പോലും കിടക്കുന്ന ആളല്ല. റെസ്റ്റ് എടുക്കാൻ പറഞ്ഞാൽ പോലും ഓടി നടക്കുന്ന ഒരാൾ ആയിരുന്നു. സ്റ്റേജ് ഷോ എന്നൊക്കെ പറഞ്ഞാൽ ചേച്ചിക്ക് വലിയ ഇഷ്ടം ആയിരുന്നു. പുള്ളികാരിക്ക് എല്ലാ ദിവസവും പ്രോഗ്രാം വേണം എന്ന ഒരാൾ ആയിരുന്നു. പ്രോഗ്രാം ഒക്കെ ചെയ്തു ആളുകളോട് കൂടുതൽ ഇടപഴകാൻ ആണ് ചേച്ചി എപ്പോഴും ആഗ്രഹിച്ചിരുന്നത്- അബി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ, ഭര്‍ത്താവും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ  (7 minutes ago)

ജി.വി. രാജ അവാർഡുകൾ സർക്കാർ പ്രഖ്യാപിച്ചു... ജി.വി. രാജ പുരുഷ വിഭാഗം അവാർഡ് ട്രിപ്പിൾ ജംപ് താരം എൽദോസ് പോളിന് , വനിതാ വിഭാഗത്തിൽ ബാഡ്മിൻ്റൺ താരം ട്രീസ ജോളിക്ക്  (13 minutes ago)

മുതിർന്ന മറാത്തി നടിയും പ്രശസ്ത ലാവണി കലാകാരിയുമായ മധു കാംബികർ അന്തരിച്ചു....  (36 minutes ago)

ചിലവുകളിലും യാത്രകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (57 minutes ago)

ആറ് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി... പുതിയ കേരള ​ഗവർണറായി ഓം പ്രകാശ് മാഥൂർ  (1 hour ago)

തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുന്നു... തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കും... സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം പരക്കെ ശക്തമായ മഴ  (1 hour ago)

പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്  (8 hours ago)

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (9 hours ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (9 hours ago)

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (10 hours ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (14 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (15 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (15 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (15 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (15 hours ago)

Malayali Vartha Recommends