ആ ഫോട്ടോ വൈറലാകുന്നു... നസ്രിയയുടെ പുതിയ സെല്‍ഫി വൈറലാകുന്നു

വിവാഹത്തിന് മുമ്പ് വരെ തുടര്‍ച്ചയായി തന്റെ ഫേസ്ബുക്ക് പേജില്‍ ഫോട്ടോകള്‍ അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരുന്ന നടിയാണ് നസ്‌റിയ നസീം. എന്നാല്‍ വിവാഹ ശേഷം ഫോട്ടോ പോസ്റ്റ് ചെയ്യുന്നതില്‍ വളരെ കുറവ് വരുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇടയ്ക്കും മുറയ്ക്കും ഇടുന്ന ഫോട്ടോസിന് ഭയങ്കര ഡിമാന്റാണ്.
ഒരു മണിക്കൂര്‍ മുമ്പ് നസ്‌റിയ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് ഇപ്പോള്‍ വിഷയം. ഒരു സെല്‍ഫിയാണ്. ചിത്രം പോസ്റ്റ് ചെയ്ത് മണിക്കൂര്‍ ഒന്ന് കഴിയുമ്പോഴേക്കും ഒരു ലക്ഷത്തിന് മുകളില്‍ ലൈക്ക് നേടിക്കഴിഞ്ഞു.
വിവാഹം കഴിഞ്ഞെങ്കിലും നസ്‌റിയയുടെ താരമൂല്യത്തിന് ഒരിടിവും സംഭവിച്ചിട്ടില്ലെന്നതാണ് ഈ ലൈക്കുകള്‍ തെളിയിക്കുന്നത്. ആയിരത്തിന് മുകളില്‍ കമന്റുകളും മുന്നൂറിന് മുകളില്‍ ഷെയറുകളും ഇതുവരെ ഫോട്ടോയ്ക്ക് ലഭിച്ചു. അതിനും മാത്രം എന്താണ് ഈ ചിത്രത്തില്‍.
മറ്റൊരു കാര്യം കൂടെയുണ്ട്, നസ്‌റിയ തടിച്ചു എന്ന വാര്‍ത്തയ്‌ക്കൊപ്പം മറ്റ് സിനിമാ ഫേസ്ബുക്ക് പേജുകളില്‍ പ്രചരിയ്ക്കുന്ന നടിയുടെ ഫോട്ടോകള്‍ക്കും, സ്വന്തം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകള്‍ക്കും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. താനിപ്പോഴും സുന്ദരിയാണെന്ന് പറയുന്ന കണക്കെയാണ് നസ്‌റിയയുടെ പേജിലെ ഫോട്ടോകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha






















