മലയാളികള്‍ ഓര്‍ക്കുന്നുണ്ടോ ഈ നടിയെ?

ഒരു സമയത്ത് മലയാളികളുടെ പ്രിയ നടിയായിരുന്നു ദിവ്യ ഉണ്ണി. നിരവധി ചിത്രങ്ങളില്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്തു. മലയാളക്കര രണ്ട് കൈനീട്ടിയും ദിവ്യയെ സ്വീകരിച്ചു. എന്നാല്‍ വിവാഹത്തിന് ശേഷം ദിവ്യ സിനിമ മേഖലയില്‍ നിന്നും മാറി നിന്നു. നല്ലൊരു അമ്മയായി കുടുംബത്തോടൊപ്പം ഒതുങ്ങി കൂടി. ഭര്‍ത്താവിനൊപ്പം അമേരിക്കയിലേക്ക് പോയ ദിവ്യ ഇടയ്‌ക്കെപ്പോഴോ ഏഷ്യനെറ്റില്‍ അക്കരക്കാഴ്ചകള്‍ എന്ന പരിപാടിയിലൂടെ തിരിച്ചു വന്നിരുന്നു.
ഇപ്പോള്‍ മകള്‍ക്കൊപ്പം നില്‍ക്കുന്ന ദിവ്യ ഉണ്ണിയുടെ ഒരു ഫോട്ടോയാണ് ഫേസ്ബുക്കില്‍ വിഷയം. രണ്ട് മക്കളുടെ അമ്മയായെങ്കിലും ദിവ്യയ്ക്ക് ഇപ്പോഴും ഒരു മാറ്റവുമില്ല. 2002 ജൂണ്‍ അഞ്ചിനാണ് ദിവ്യ ഉണ്ണിയുടെയും സുധീര്‍ ശേഖരന്റെയും വിവാഹം കഴിഞ്ഞത്. അര്‍ജുനും മീനാക്ഷിയുമാണ് മക്കള്‍. പഠിക്കുന്ന കാലം മുതല്‍ നര്‍ത്തകിയായ ദിവ്യ ഇപ്പോഴും ഡാന്‍സ് രംഗത്ത് സജീവമാണ്. അമേരിക്കയിലും യൂറോപ്യന്‍ രാജിങ്ങളിലും പേര്‍ഷ്യയിലുമൊക്കെയായി ദിവ്യ ഇന്ത്യന്‍ ഡാന്‍സ് പെര്‍ഫോമന്‍സുകള്‍ നടത്തുന്നുണ്ട്.
നൃത്ത വിദ്യാലയവും നടത്തുന്നു.വിവാഹ ശേഷം അഭിനയിത്തില്‍ നിന്ന് വിട്ടു നിന്ന ദിവ്യ ഉണ്ണി മൂന്ന് സിനിമകള്‍ക്ക് വേണ്ടി തിരിച്ചു വന്നിട്ടുണ്ട്. മാജിക് ലാമ്പ്(2008), ഉപദേശിയുടെ മകന്‍ (2010), മുസാഫിര്‍ (2013) എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി തിരിച്ച് വന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















