ചലച്ചിത്ര മേളയിലെ താരമായി കീര്‍ത്തി സുരേഷ്; തമിഴിലും തെലുങ്കിലും തിരക്കേറിയിട്ടും മേളയിലെ സജീവ സാന്നിധ്യം

മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും തിരക്കേറിയിട്ടും ഐഎഫ്എഫ്‌കെയിലെത്തുമെന്ന പതിവ് കീര്‍ത്തി സുരേഷ് തെറ്റിച്ചില്ല. ഒരിക്കല്‍ പോലും ഈ താരം മേള മുടക്കിയിട്ടില്ല. കാലം മാറി സിനിമയും മാറി.
മത്സരത്തിനുള്ള എല്ലാ സിനിമകളും കാണണമെന്ന് താല്‍പര്യമുണ്ട്. ഇന്ത്യന്‍ സിനിമകളിലെ കുറേ സിനിമകള്‍ നല്ല പാക്കേജ് ആണ്. അതുപോലെ വേള്‍ഡ് സിനിമ എഴുതിവച്ചിട്ടുണ്ട്. ഏതൊക്കെ കാണണമെന്ന് ലിസ്റ്റ് വച്ചിട്ടുണ്ട്.\' കീര്‍ത്തി പറയുന്നു. ഞാന്‍ നടിയിലുപരി നല്ലൊരു ആസ്വാദകയാണ്.
അവാര്‍ഡുകള്‍ക്ക് ആര്‍ട് ഫിലിം എന്ന കാലഘട്ടം കഴിഞ്ഞു. കമേഴ്‌സ്യലായുള്ള ചിത്രങ്ങളിലും അവാര്‍ഡുകള്‍ക്കുള്ള സ്‌കോപ്പുണ്ട്. ഇനിയും അത്തരത്തിലുള്ള സിനിമകള്‍ കൂടുതലായി എത്തുമെന്നാണു പ്രതീക്ഷയെന്നും കീര്‍ത്തി പറഞ്ഞു.
തമിഴില്‍ കീര്‍ത്തിയുടെ ആദ്യ സിനിമ \'ഇതു എന്ന മായം\' റിലീസായി. രണ്ടാം ചിത്രമായ രജനി മുരുകന്‍ ഡിസംബര്‍ നാലിനു റിലീസ് ചെയ്യാനിരുന്നതാണ്. എന്നാല്‍, പ്രളയക്കെടുതിയെത്തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചിരിക്കുകയാണ്. കീര്‍ത്തിയുടെ ആദ്യ തെലുങ്ക് ചിത്രം ജനുവരി ആദ്യം റിലീസാകും.
ഒരു സിനിമ ഹിറ്റായാല്‍ നായികമാര്‍ കാണിക്കുന്ന ഒരു ജാഢയും ഈ താരത്തില്‍ നിന്നും കാണാനില്ല
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















