നടി നിമിഷ സുരേഷ് വിവാഹിതയായി

മോഡലിംഗ് രംഗത്ത് നിന്ന് സിനിമയില്‍ എത്തിയ നടി നിമിഷ സുരേഷ് വിവാഹിതയായി.
വടകര സ്വദേശി ജിജീഷ് ജനാര്‍ദ്ദനനാണ് നിമിഷയുടെ കഴുത്തില്‍ മിന്നുചാര്‍ത്തിയത്. കഴിഞ്ഞ ദിവസം ഗുരുവായൂരില്‍ വെച്ചായിരുന്നു വിവാഹം.
കൊച്ചി സ്വദേശിയായ നിമിഷ കമല്‍ സംവിധാനം ചെയ്ത പച്ചക്കുതിര എന്ന ചിത്രത്തില്‍ ഗോപികയുടെ അനിയത്തിയായാണ് അരങ്ങേറ്റം കുറിച്ചത്.
ഫ്രൈഡേ, ഇത് നമ്മുടെ കഥ, ഓര്‍ഡിനറി, ഓം ശാന്തി ഓശാന തുടങ്ങി നിരവധി ചിത്രങ്ങളില്‍ നിമിഷ അഭിനയിച്ചിട്ടുണ്ട്.
നിനെയ്ത്തത് യാരോ എന്ന തമിഴ് ചിത്രത്തില്‍ നിമിഷയായിരുന്നു നായിക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















