2018 വരെ പൃഥ്വി തിരക്കിലാണ്... പൃഥ്വിന് കൈനിറയെ ചിത്രങ്ങള്‍

മലയാളത്തിന്റെ പ്രിയ നടന്‍ പൃഥ്വിരാജ് 2018 വരെ തിരക്കിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കൈനിറയെ സിനിമകള്‍, നല്ല കഥാപാത്രങ്ങള്‍ ചുരുക്കം പറഞ്ഞാല്‍ നിന്ന് തിരിയാന്‍ പോലും സമയമില്ലെന്നതാണ് സത്യം.2018 വരെ പൃഥ്വിരാജിന് ഡേറ്റില്ലെന്നാണ് അറിയുന്നത്.
കരാറൊപ്പിട്ട ചിത്രങ്ങളൊക്കെ പൂര്‍ത്തിയാക്കിയാല്‍ താന്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് പൃഥ്വി പറഞ്ഞിരുന്നു. എന്നാല്‍ സമീപകാലത്തൊന്നും അതിനുള്ള സാധ്യതകള്‍ കാണുന്നില്ല. ബ്ലെസിയുടെ ആട് ജീവിതം ഉള്‍പ്പടെ ഒമ്പതോളം ചിത്രങ്ങള്‍ 2018 വെര പൃഥ്വി ഏറ്റു കഴിഞ്ഞു. ആടുജീവിതം ആരംഭിച്ചാല്‍ പിന്നെ രണ്ട് വര്‍ഷം ആട് ജീവിതത്തിന് വേണ്ടി മാത്രമായിരിക്കും.
പൃഥ്വിയുടേതായി ഉടന്‍ തിയേറ്ററിലെത്തുന്ന ചിത്രം പാവാടയാണ്. ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു മുഴുക്കുടിയനായ ജോയ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിയ്ക്കുന്നത്. അനൂപ് മേനോനും മുഖ്യ വേഷത്തിലെത്തുന്ന ചിത്രം നിര്‍മിയ്ക്കുന്നത് മണിയന്‍പിള്ള രാജുവാണ്. ചിത്രം ക്രിസ്മസിന് റിലീസ് ചെയ്യും.
ഇപ്പോള്‍ പൃഥ്വിരാജ് അഭിനയിച്ചുകൊണ്ടിരിയ്ക്കുന്ന ചിത്രമാണ് ജിജോ ആന്റണി സംവിധാനം ചെയ്യുന്ന ഡാര്‍വിന്റെ പരിണാമം. ഡാര്‍വിന്‍ എന്ന ടൈറ്റില്‍ റോളില്‍ ചെമ്പന്‍ വിനോദ് എത്തുന്ന ചിത്രത്തില്‍ അനില്‍ ആന്റോ എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിയ്ക്കുന്നത്. ചിത്രം 2017 ല്‍ റിലീസ് ചെയ്യും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha






















