Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


ആറ് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി... പുതിയ കേരള ​ഗവർണറായി ഓം പ്രകാശ് മാഥൂർ


തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുന്നു... തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കും... സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം പരക്കെ ശക്തമായ മഴ


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

ബിഗ്ബോസിനോട് പൂച്ഛമെന്ന് അഖിൽ മാരാർ;ഇതിലും ഭേദം പബ്ലിക്കായി തുണിപൊക്കി കാണിക്കാം!മാരാരുടെ തനി നിറം പുറത്ത്!

28 MARCH 2023 04:02 PM IST
മലയാളി വാര്‍ത്ത

ഏറെ കാത്തിരിപ്പിനൊടുവിൽ ബിഗ്ബോസ് സീസൺ 5  ആരംഭിച്ചതിന്റെ സന്തോഷത്തിലാണ് ബിബി പ്രേക്ഷകർ.ആദ്യത്തെ രണ്ട് എപ്പിസോഡ് കഴിഞ്ഞപ്പോൾ തന്നെ വീട്ടിലെ അവസ്ഥ സംഭവബഹുലമായിക്കൊണ്ടിരിക്കുകയാണ്.കഴിഞ്ഞ സീസണിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ വിവിധ മേഖലകളിൽ പ്രശസ്തരായ വ്യക്തികൾക്കൊപ്പം പൊതുജനങ്ങളെ പ്രതിനിധീകരിച്ച് സാധാരണക്കാരിയായ ഒരു മത്സരാർത്ഥി കൂടെ ഉണ്ട്.

ചുരുങ്ങിയ സമയം കൊണ്ട് തന്നെ സംവിധായകൻ അഖിൽ മാരാർ ആരാധകരെ സൃഷ്ടിച്ചു കഴിഞ്ഞു. എന്നാൽ മാരാരുടെ പേര് ആദ്യം മുതൽ തന്നെ ബിഗ്ബോസ് പ്രഡിക്ഷൻ ലിസ്‍റ്റുകളിൽ ഇടം നേടിയിരുന്നു.ഇപ്പോൾ അഖില്‍ മാരാർ മുൻപ് ബിഗ് ബോസിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖമാണ് വൈറലാകുന്നത്.ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മാളികപ്പുറം സിനിമാ പ്രൊമോഷൻ സമയത്തുണ്ടായ വിവാദത്തിൽ അഖിൽ മാരാർ നടത്തിയ പരാമർശങ്ങൾ ശ്രദ്ധേയമായിരുന്നു.

സീക്രട്ട് ഏജന്റ് എന്നറിയപ്പെടുന്ന യൂട്യൂബർ സായി നടൻ ഉണ്ണി മുകുന്ദനെതിരെ നടത്തിയ പരാമർശങ്ങളാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്.തുടർന്ന് നടൻ സായിയെ വിളിച്ച് ശകാരിക്കുന്ന ഓഡിയോ റെക്കോർഡ് പുറത്ത് വിട്ടതിനെത്തുടർന്നാണ് വിവാദങ്ങൾ ഉയരാൻ തുടങ്ങിയത്.സീക്രട്ട് ഏജന്റിനെ വിമർശിച്ചെത്തിയ അഖിൽ മാരാർ ബിഗ്ബോസ് സീസൺ 4 മത്സരാർത്ഥി റോബിനെയും രൂക്ഷമായി വിമർശിച്ചിരുന്നു.ഇതെല്ലാം ചെയ്യുന്നത് ബിഗ്ബോസിൽ കേറാനാണോയെന്ന ചോദ്യത്തിന് അഖിൽ മാരാർ നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്. ‌

'ബിഗ് ബോസ് പോലെ ഇതുപോലെ പുച്ഛമുള്ള ഒരു പരിപാടി വേറെയില്ല. അഞ്ച് മിനുട്ട് ഈ പരിപാടി തികച്ച് കണ്ടിട്ടില്ല. അതിലേക്ക് പോകാൻ എനിക്ക് താല്‍പര്യമില്ല. ഒരു പക്ഷെ വിളിച്ചാല്‍ പോകണമെന്നാണ് ജോജു ചേട്ടന്‍ ഉള്‍പ്പടെയുള്ളവർ പറയുന്നത്. ഇതൊന്നും ഒന്നുമല്ലെന്ന് കാണിച്ച് കൊടുക്കണമെന്നുമുണ്ട്. അതിലും ഭേദം ലുലുമാളില്‍ പോയി മുണ്ട് പൊക്കി കാണിച്ച് നാല് പേരെ കൂട്ടുന്നതല്ലേ. ഭ്രാന്താണെന്ന് പറയുമെങ്കില്‍ കാണാന്‍ ആളുണ്ടാവും'- എന്നായിരുന്നു മാരാരുടെ പ്രതികരണം.

ഇതോടെ എന്തായാലും മാരാർ എയറിലായെന്നാണ് വ്ളോഗർ സായി കൃഷ്ണ അഭിപ്രായപ്പെടുന്നത്. ബിഗ് ബോസില്‍ സോഷ്യല്‍ മീഡിയയുടെ പവർ കഴിഞ്ഞ സീസണില്‍ വ്യക്തമായതാണ്. ഇപ്രാവശ്യമാവട്ടെ അത്യാവശ്യം സോഷ്യല്‍ റെലവന്റ് ആയിട്ടുള്ള വിഷയങ്ങളില്‍ ഇടപെടുന്ന ആളുകള്‍ അതിന് അകത്തുണ്ട്. അതുകൊണ്ട് അവർ പുറത്ത് ഈ ഷോയിനെ കുറിച്ച് അടക്കം പറഞ്ഞ കാര്യങ്ങള്‍ എയറില്‍ കിടക്കുന്നുണ്ട്. അതൊക്കെ ഷോയ്ക്ക് അകത്തുള്ള സമയത്ത് സ്വാഭാവികമായും ഇതൊക്കെപൊങ്ങി വരുമെന്നും സായി കൃഷ്ണ പറയുന്നു. ആരുടെ കാര്യത്തിലാണെങ്കിലും അത് അങ്ങനെ തന്നെയെ സംഭവിക്കുകയുള്ളു. എന്തായാലും അഖില്‍ മാരാർ എയറിലാണ്. മുപ്പർ ഇതൊന്നും മനസ്സിലാക്കാതെ അതിന് അകത്ത് മത്സരിച്ചുകൊണ്ടിരിക്കുകയാണ്. മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളൊക്കെ കുത്തിപ്പൊങ്ങുമെന്ന് വിചാരിച്ചിരുന്നെങ്കിലും  ആദ്യ ദിവസം തന്നെ പൊങ്ങിവരുമെന്ന് പ്രതീക്ഷിച്ച് കാണില്ലെന്നും സായി പറയുന്നു.

ഇപ്പോൾ നേരത്തെ തന്നെ റെക്കോർഡ് ചെയ്യപ്പെട്ട അഖിൽ മാരാരുടെ വീഡിയോ താരത്തിന്റെ സോഷ്യൽ മീഡിയ പേജിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.ബിഗ്ബോസ് 5 സംപ്രേഷണം ആരംഭിച്ചതിന് ശേഷമാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.

ജോജു ജോർജും ഉണ്ണി മുകുന്ദനുമൊക്കെ നിർബന്ധിച്ചത് കൊണ്ടാണ് ഇതിലേക്ക് വന്നത്. ഈ പരിപാടിക്ക് പറ്റിയ ഒരു മെറ്റീരിയലാണെന്ന് അവർ പറഞ്ഞു. എന്നെ വ്യക്തിപരമായി അറിയാവുന്ന ആളുകള്‍ക്ക് എന്റെ യഥാർത്ഥ സ്വഭാവം അറിയാം. പക്വതയില്ലായ്മ, കുട്ടിത്തം ഒക്കെയുള്ള ഒരു വ്യക്തിയാണ് ഞാനെന്നും അഖില്‍ മാരാർ പറയുന്നു. പക്വതയില്ല, കുട്ടിത്തമാണ് എന്നൊക്കെ അഖില്‍ മാരാർ പറഞ്ഞ സ്ഥിതിക്ക് ഇനിയിപ്പോള്‍ എന്തൊക്കെ കുട്ടിത്തം കാട്ടിയാലും പ്രശ്നമില്ല. ഇനി പല കുട്ടികളിയും പ്രതീക്ഷിക്കാം. എന്നാല്‍ ഇതൊന്നും അല്ലല്ലോ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് പറഞ്ഞത്. മുണ്ട് പൊക്കി കാണിക്കാന്‍ ലുലുമാള്‍ തന്നെ വേണമെന്നില്ല. ബിഗ് ബോസില്‍ നിന്നും ചെയ്യാം. ഇത്രയൊക്കെ പറഞ്ഞിട്ടും വീണ്ടും അവിടെ തന്നെ എത്തിയല്ലോയെന്നും സായി കൃഷ്ണ ചോദിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിലവുകളിലും യാത്രകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (5 minutes ago)

ആറ് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി... പുതിയ കേരള ​ഗവർണറായി ഓം പ്രകാശ് മാഥൂർ  (12 minutes ago)

തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുന്നു... തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കും... സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം പരക്കെ ശക്തമായ മഴ  (38 minutes ago)

പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്  (7 hours ago)

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (8 hours ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (9 hours ago)

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (9 hours ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (13 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (14 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (14 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (14 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (14 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (14 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (14 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (15 hours ago)

Malayali Vartha Recommends