Widgets Magazine
18
Jan / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സമാധാന കരാര്‍ കാറ്റില്‍ പറത്തി ഇസ്രായേല്‍ വീണ്ടും യുദ്ധഭൂമിയില്‍...ബന്ദിയെ പാര്‍പ്പിച്ച കേന്ദ്രത്തിന് നേരെ ഇസ്രയേല്‍ ഇന്നു രാവിലെ ആക്രമണം നടത്തി ഹമാസിനെ വിറപ്പിച്ചു...


ഇടതുമുന്നണിയിൽ ചർച്ച ചെയ്യാതെ വി എസ് അച്യുതാനന്ദന്റെ പഴയ നിയമസഭാ മണ്ഡലത്തിൽ, ബ്രൂവറി അനുവദിക്കാനുള്ള നീക്കത്തിൽ സി.പി ഐയിൽ പൊട്ടിത്തെറി...ഹൈക്കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് സി .പി ഐ...


ചതിക്കുന്നവന്റെ മുഖത്ത് നോക്കി ചിരിച്ച് കൊണ്ട് പറയണം തോറ്റത് നീയാണെന്ന്... വൈറൽ പോസ്റ്റുമായി നിഷ സാരംഗ്


ഞങ്ങള്‍ സത്യസന്ധരാണ്.! 41 ദിവസത്തെ പൂജയോട് കൂടി ശിവലിംഗ പ്രതിഷ്ഠയോടെ അച്ഛനെ യോഗീശ്വരന്‍ ആക്കിയെടുക്കാനാണ് ഞങ്ങള്‍ ആഗ്രഹിച്ചത്... പ്രതികരിച്ച് മകൻ

ചിക്കൻ​ഗുനിയ വന്ന് കാല് നിലത്ത് തൊടാൻ പോലും പറ്റാത്ത അവസ്ഥയിൽ നൃത്തം ചെയ്ത് ശോഭന; ഓർത്തെടുത്ത് സൂര്യ കൃഷ്ണമൂർത്തി

04 NOVEMBER 2024 05:22 PM IST
മലയാളി വാര്‍ത്ത

ഒരു തലമുറയുടെ നായിക സങ്കൽപ്പങ്ങളെ മാറ്റിമറിച്ച, നടിയായും നർത്തകിയായും മലയാളി പ്രേക്ഷകരുടെ മനസ്സിലിടം നേടിയ താരമാണ് ശോഭന. അഭിനയമാണോ സൗന്ദര്യമാണോ അതോ നൃത്തത്തിലെ അസാമാന്യ കഴിവാണോ ശോഭനയോട് ഇത്രയേറെ ഇഷ്ടം തോന്നാൻ കാരണമായതെന്ന് ചോദിച്ചാൽ ആർക്കും തന്നെ ഒരുത്തരമായി പറയാനുണ്ടാകില്ല.

മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച ശോഭന ഇതിനോടകം തന്നെ മുൻ നിര നായകന്മാർക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ട്. ഇന്നും ഇന്ത്യയിലെ മുൻനിര നടിമാരുടെ ലിസ്റ്റിൽ ഒരാൾ ശോഭനയാണ്. എന്നാൽ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരമടക്കം വാങ്ങിയ ശോഭന ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ല.സിനിമയിൽ സജീവമായി നിന്ന ശോഭന പെട്ടെന്നായിരുന്നു ഒരു ഇടവേളയെടുത്തത്.

ഇപ്പോൾ നൃത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് താരം. ഇപ്പോഴിതാ ശോഭനയെക്കുറിച്ച് സൂര്യ കൃഷ്ണമൂർത്തി പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ചിക്കുൻഗുനിയ വന്ന സമയത്ത് ആ വേദന സഹിച്ചു കൊണ്ട് സൂര്യ ഫെസ്റ്റിവലിൽ നടി നൃത്തം അവതരിപ്പിച്ചു എന്നാണ് സൂര്യ കൃഷ്ണമൂർത്തി പറയുന്നത്.

31 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് ശോഭനയിപ്പോൾ. ചിക്കുൻഗുനിയ വന്ന സമയത്ത് ശോഭന സൂര്യ ഫെസ്റ്റിവലിൽ നൃത്തം അവതരിപ്പിച്ചു. കാല് നിലത്ത് തൊടാൻ പോലും പറ്റില്ല, എവിടെ തൊട്ടാലും വേദന. അങ്ങനെയുള്ള അവസ്ഥയിൽ അവർ തിരുവനന്തപുരത്തേയ്ക്ക് വന്നു. സൂര്യയിൽ നൃത്തം അവതരിപ്പിച്ചു. ആ ഒരു പ്രോ​ഗ്രാം ആണ് ഞാൻ കാണാത്തത്, കാരണം അവരുടെ കൂടെ നിന്ന് ഞാൻ വീശി കൊടുത്തു കൊണ്ടേയിരുന്നു.

എപ്പോൾ വേണമെങ്കിലും അവർ വീഴാം, ആ രീതിയിലായിരുന്നു അവസ്ഥ. നമ്മുക്കിത് നിർത്താമെന്ന് ഞാൻ ശോഭനയോട് പറഞ്ഞു. കാരണം, കാണുന്നവർക്ക് പോലും സഹിക്കാൻ പറ്റാത്ത അത്ര വേദനയാണ്. നമ്മുക്കിത് നീട്ടി വയ്ക്കാമായിരുന്നല്ലോ എന്ന് ഞാൻ ചോദിച്ചു. തീയതി മാറാൻ പാടില്ലെന്നാണ് ശോഭന അന്ന് മറുപടി ആയി പറഞ്ഞത്.

സുകുമാർ അഴീക്കോട് പറയും, ഡയറി കിട്ടിയാൽ ആദ്യം അദ്ദേഹത്തിന്റെ പ്രസം​ഗം എന്നാണുള്ളതെന്ന് എഴുതി വയ്ക്കുമെന്ന്. യേശുദാസും അങ്ങനെ ചെയ്യും. ഇവരുടെയൊക്കെ വാക്കുകളാണ് നമ്മുടെ ശക്തിയും ഊർജവും എന്നും സൂര്യ കൃഷ്ണമൂർത്തി പറഞ്ഞു. അതേസമയം, തരുൺ മൂർത്തി - മോഹൻലാൽ കൂട്ടുകെട്ടിലെത്തുന്ന ചിത്രമാണ് ശോഭനയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.

ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിന് L 360 എന്നാണ് താത്കാലികമായി നൽകിയിരിക്കുന്ന പേര്. 15 വർഷത്തിന് ശേഷം മോഹൻലാലും ശോഭനയും ഒരുമിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അതിനാൽ തന്നെ ഈ ചിത്രത്തിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ചിത്രത്തിന്റേതായി പുറത്തെത്തിയിട്ടുള്ള വിശേഷങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു.

മലയാളത്തിൽ തുടങ്ങി വിവിധ ഇന്ത്യൻ ഭാഷകളും പിന്നിട്ട് ഇംഗ്ലീഷ് ഭാഷ വരെ അനവധി സിനിമകളിലായി അനേകം കഥാപാത്രങ്ങൾ ശോഭന നൽകി കഴിഞ്ഞു. മലയാളത്തിൽ സൂപ്പർതാരങ്ങളുടെ നായികയായി ഏറ്റവും നന്നായി അഭിനയിച്ച അംഗീകരിക്കപ്പെട്ട നടി ശോഭനയാണ്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവർക്ക് ഏറ്റവും കൂടുതൽ ചേർച്ച തോന്നിക്കുന്ന നായിക. എൺപതുകളിൽ മമ്മൂട്ടി-ശോഭന, മോഹൻലാൽ-ശോഭന ജോഡികളായിരുന്നു. മലയാള സിനിമയിലെ മിന്നും താരങ്ങൾ.

സത്യൻ അന്തിക്കാട് ചിത്രങ്ങളിലെ ലാൽ-ശോഭന ടീം സാധാരണക്കാരുടെ മനസിൽ കൂടുകൂട്ടി. ഒടുവിൽ മണിച്ചിത്രത്താഴിലൂടെ ശോഭന ദേശീയ അവാർഡ് വാങ്ങി. ഏപ്രിൽ 18 എന്ന ബാലചന്ദ്രമേനോൻ സിനിമയിൽ നായിക ആയാണ് മലയാളത്തിലെ ശോഭനയുടെ അരങ്ങേറ്റം. പിന്നീട് പെട്ടെന്ന് നായികനിരയിലെ അവഗണിക്കാനാകാത്ത സാന്നിധ്യമായി. അംബിക, മേനക, കാർത്തിക, രേവതി, രോഹിണി, നദിയ മൊയ്തു, സുഹാസിനി തുടങ്ങിയവരായിരുന്നു ആ സമയത്തെ പ്രധാന നായികമാർ. അവർക്കിടയിൽ പെട്ടെന്ന് ഇരിപ്പിടം നേടാൻ ശോഭനയ്ക്കായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തില്‍ വീണ്ടും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്... ഞായറാഴ്ച രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (16 minutes ago)

വീടിന് തീപിടിച്ച് ഒറ്റയ്ക്ക് താമസിച്ചിരുന്ന ബധിരയും മൂകയുമായ വയോധിക വെന്തുമരിച്ചു  (42 minutes ago)

തണുപ്പകറ്റാന്‍ കത്തിച്ച തീയില്‍ നിന്നും പുക ശ്വസിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം....  (52 minutes ago)

സങ്കടമടക്കാനാവാതെ.... ഇടുക്കി വണ്ടിപ്പെരിയാറില്‍ ലോറി ഓട്ടോറിക്ഷയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

അപകട വളവില്‍ അശ്രദ്ധമായി വാഹനം ഓടിച്ചു.... കോഴിക്കോട് താമരശ്ശേരിയില്‍ കെഎസ്ആര്‍ടിസിയും, ലോറിയും, കാറും കൂട്ടിയിടിച്ച് അപകടം ഉണ്ടായ സംഭവത്തില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ കേസ്  (1 hour ago)

പ്രശസ്ത അമേരിക്കന്‍ ചലച്ചിത്രകാരന്‍ ഡേവിഡ് ലിഞ്ച് (78) അന്തരിച്ചു...  (1 hour ago)

ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടം: മെഡിക്കല്‍ കോളേജില്‍ ക്രമീകരണങ്ങളേര്‍പ്പെടുത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി... ഇന്ത്യന്‍ ടെലിവിഷന്‍ താരം അമന്‍ ജെയ്സ്വാള്‍ ബൈക്ക് അപകടത്തില്‍ മരണപ്പെട്ടു...  (2 hours ago)

ഗ്രീഷ്മയുടെ ജാമ്യം റദ്ദാക്കി അട്ടക്കുളങ്ങര വനിതാ ജയിലിലാക്കി.... പാറശ്ശാല ഷാരോണ്‍ കൊലക്കേസില്‍ ശിക്ഷാ വിധി ഇന്ന്...  (2 hours ago)

പാലക്കാട് രണ്ടു ക്ഷേത്രങ്ങളില്‍ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം...  (2 hours ago)

സങ്കടക്കാഴ്ചയായി....ചേര്‍ത്തല തൈക്കാട്ടുശ്ശേരിയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടം.. ഒരു മരണം, നിരവധി പേര്‍ക്ക് പരുക്ക്... ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പൊലീസ്...  (3 hours ago)

22 വർഷത്തോളമായി പ്രവാസി, സൗദിയിൽ ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി മരിച്ചു...!!!  (9 hours ago)

തിരുവനന്തപുരത്ത് വിനോദയാത്ര പോയി മടങ്ങുകയായിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞു; നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനുള്ള ക്രമീകരണം നടത്താന്‍ മന്ത്രി വീണാ ജോര്‍ജ  (10 hours ago)

വിനോദ യാത്രക്ക് പോയ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്; പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു  (10 hours ago)

Malayali Vartha Recommends