ഈ ചികിത്സയുടെ ഫലം ഉടൻ തന്നെ നിങ്ങൾക്ക് കാണാം; തന്നെ ചികിത്സിച്ച ഡോക്ടറെ പരിചയപ്പെടുത്തി ബാല
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ ബാല വിവാഹിതനായത്. അപ്രതീക്ഷിതമായി ആയിരുന്നു വിവാഹം. നേരത്തെ തനിക്കും ഒരു തുണ വേണമെന്നും വിവാഹം കഴിച്ച് കുട്ടിയായി ജീവിക്കണമെന്നുള്ള സൂചനകൾ നൽകിയിരുന്നുവെങ്കിലും വിവാഹിതനാകാൻ പോകുന്ന കാര്യമൊന്നും ബാല വെളിപ്പെടുത്തിയിരുന്നില്ല. ശേഷമായിരുന്നു എറണാകുളം കലൂർ പാവക്കുളം ക്ഷേത്രത്തിൽ വെച്ച് അമ്മാവന്റെ മകളായ കോകിലയെ താലി ചാർത്തിയത്.
ശേഷം കോകിലയുടെയും ബാലയുടെയും വിശേഷങ്ങൾ തന്നെയാണ് സോഷ്യൽ മീഡയ നിറയെ. ഇപ്പോഴിതാ കോഴിക്കോട് കൊയിലാണ്ടിയിലെ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയിരിക്കുകയാണ് ബാലയും കോകിലയും. മാത്രമല്ല, തന്നെ ചികിത്സിച്ച ഡോക്ടറെ പരിചയപ്പെടുത്തുകയും ഈ ചികിത്സയുടെ ഫലം ഉടൻ തന്നെ നിങ്ങൾക്ക് കാണാമെന്നും ബാല പറയുന്നു.
ഇതിന് ശേഷമാണ് തങ്ങളുടെ തല ദീപാവലി ആഘോഷിക്കാനായി ബാലയും കോകിലയും കൂടി ചെന്നൈയിലേയ്ക്ക് പോയത്. ഒക്ടോബർ 31നായിരുന്നു ബാല ചൈന്നൈയിലെത്തിയത്. വിവാഹം കഴിഞ്ഞുള്ള അടുത്ത ദിവസം മുതൽ കൊയിലാണ്ടിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്നാണ് ചില യൂട്യൂബ് ചാനലുകളിൽ വരുന്ന വാർത്ത.
കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിച്ച ശേഷം ബാലയും കോകിലയും തിരിച്ച് ആശുപത്രിയിലേയ്ക്ക് തന്നെയെത്തിയെന്നും ഒരു മാസത്തെ ചികിത്സയാണ് ഇരുവർക്കും ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്നതെന്നും ഇവർ പറയുന്നു. എന്നാൽ കൂടുതൽ വിവരങ്ങളൊന്നും ബാല സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടില്ല.
ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ അമ്മയ്ക്ക് വിവാഹത്തിൽ പങ്കെടുക്കാൻ സാധിച്ചില്ലെന്ന് ബാല പറഞ്ഞിരുന്നു. മുമ്പ് ബാലയ്ക്കൊപ്പം കൊച്ചിയിലായിരുന്നു അമ്മയുടെ താമസം. പിന്നീട് വാർധക്യ സഹജമായ അവശതകൾ വന്നതോടെയാണ് ചെന്നൈയിലേക്ക് പോയത്. ബാലയുടെ അമ്മയും സഹോദരങ്ങളുമെല്ലാം ചെന്നൈയിലാണ് താമസം. കോകിലയുടെയും അമ്മയും ബന്ധുക്കളും എല്ലാം ചെന്നൈയിൽ തന്നെയാണ്.
ബാലയുടെ അമ്മയുടെ കൂടി നിർബന്ധം മൂലമാണ് ബാല കോകിലയെ താലി ചാർത്തിയത്. ബാല തന്നെയാണ് സോഷ്യൽമീഡിയ വഴി ചെന്നൈയിലെ ദീപാവലി ആഘോഷങ്ങളുടെ വീഡിയോയും ചിത്രങ്ങളും സോഷ്യൽമീഡിയയിൽ പങ്കിട്ടത്. ഞങ്ങളുടെ തല ദീവാലി... എല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും ആശംസകൾ എന്ന് കുറിച്ചുകൊണ്ടാണ് ഫോട്ടോ ബാല പങ്കിട്ടത്. പുതിയ മരുമകളെ മധുരം നൽകിയാണ് ബാലയുടെ അമ്മ സ്വീകരിച്ചത്.
അതേസമയം, തങ്ങൾക്ക് ഉടനെ ഒരു കുഞ്ഞു ജനിക്കുമെന്നും കോകിലയുടെ പ്രണയം തിരിച്ചറിയാതെ പോയ താനൊരു പൊട്ടനാണെന്നുമാണ് മാധ്യമങ്ങൾക്ക് നൽകിയ പുതിയ പ്രതികരണത്തിലൂടെ ബാല വ്യക്തമാക്കിയത്. 2018 ൽ ഡയറി മാത്രമല്ല, എനിക്ക് വേണ്ടി കോകില ഒരു ചിത്രം വരയ്ക്കുകയും ചെയ്തിരുന്നു. കേരളം ഞെട്ടുന്നൊരു ഫോട്ടോ എന്റെ കയ്യിൽ ഉണ്ട്.
എപ്പോഴും ഞാൻ പറയാറുണ്ട് ദൈവം ഉണ്ടെന്ന്. അത് സത്യമാണ്. കാരണം ആ ഫോട്ടോയാണ്. ഇത്രയധികം ആളുകൾ ഉണ്ടായിരുന്നെങ്കിലും ഇതൊക്കെ വിധിച്ചത് ആർക്കാണെന്നാണ് ഭാര്യയെ ചുണ്ടിക്കാണിച്ചു ബാല ചോദിക്കുന്നത്. ഞാനെല്ലാം തുറന്ന് പറയുകയാണ്. എന്റെ ഭാര്യയ്ക്ക് മാധ്യമങ്ങളെ ഇഷ്ടമല്ല. കോകില അവളായിട്ട് നിൽക്കട്ടെ.
അതാണ് നല്ലത്. അടുത്ത് തന്നെ ഞങ്ങൾക്ക് ഒരു കുട്ടിയുണ്ടാകും. ഞങ്ങൾ നന്നായി ജീവിക്കും. അടിപൊളിയായി പോകും. ഞാൻ രാജാവായിരിക്കും, എന്റെ കൂടെയുള്ള എല്ലാവരും രാജാവായി ഇരിക്കും. ഞാൻ രാജാവായാൽ ഇവൾ റാണിയാണ്. ഇതിൽ മറ്റാർക്കെങ്കിലും അസൂയ തോന്നിയാൽ അത് അവരുടെ കുഴപ്പം എന്നും ബാല പറഞ്ഞിരുന്നു.
മുമ്പ് മൂന്ന് തവണ ബാല വിവാഹിതനായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. കന്നഡ സ്വദേശിയായ പെൺകുട്ടിയെ ആണ് ബാല ആദ്യം വിവാഹം കഴിച്ചതെന്ന് നേരത്തേ നടന്റെ മുൻ ഭാര്യയായ അമൃത സുരേഷ് വെളിപ്പെടുത്തിയിരുന്നു. പിന്നീട് അമൃതയെയും തൃശൂർ സ്വദേശിയായ എലിസബത്തിനെയും വിവാഹം കഴിച്ചുവെങ്കിലും ഈ രണ്ട് ബന്ധങ്ങളും അധിക നാൾ നീണ്ട് നിന്നില്ല.
https://www.facebook.com/Malayalivartha