Widgets Magazine
06
May / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍....വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ സ്ഥാപിക്കാനാണ് ചില സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ നിര്‍ദ്ദേശം


ഉത്സവലഹരിയില്‍ നാട്... പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം ഇന്ന്... രാവിലെ എട്ടിന് ഘടകക്ഷേത്രങ്ങളില്‍ നിന്ന് ചെറുപൂരങ്ങളുടെ വരവ്.. വെടിക്കെട്ട് ബുധനാഴ്ച പുലര്‍ച്ചെ...


പ്രതിരോധ സെക്രട്ടറിയുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.. കൂടിക്കാഴ്ചയിൽ നിർണായക തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് വിവരം.. വെടിവയ്പ് തുടരുന്നതിനിടെയാണ് നിർണായക കൂടിക്കാഴ്ച..


ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..


ജീവൻ പണയം വച്ച് റീൽ..പാട്ടുപാടി സ്വന്തം പാന്റിനാണ് ഇയാൾ തീവച്ചത്... കാറ്റ് വേ​ഗത്തിൽ വീശിയതോടെ തീ ആളി പടരാനും തുടങ്ങി..വീഡിയോ വൈറലായി..

ഞാൻ ഹാപ്പിയായിരിക്കുമ്പോൾ സുധിച്ചേട്ടനും ഹാപ്പിയാകും. ബ്രൈഡൽ മേക്കപ്പ് ചെയത് ശേഷം ഫോട്ടോ കാണിച്ചപ്പോൾ കിച്ചു പറഞ്ഞത്...; തുറന്ന് പറഞ്ഞ് രേണു

06 NOVEMBER 2024 03:40 PM IST
മലയാളി വാര്‍ത്ത

ടെലിവിഷൻ പരിപാടികളിലൂടെ മലയാളികളെ ചിരിപ്പിച്ച സുധിയുടെ വേർപാട് ഏറെ വേദനയോടെയാണ് കേരളക്കര കേട്ടത്. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതത്തിന്റെ വേദന അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവർക്കാ താങ്ങാവുന്നതായിരുന്നില്ല. സുധിയുടെ മരണശേഷം കടുത്ത സൈബർ ആക്രമാണ് അദ്ദേഹത്തിന്റെ ഭാര്യ രേണുവിന് നേരിടേണ്ടി വന്നത്. രേണു റീൽ ചെയ്യുന്നതിനേയും ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതിനേയുമെല്ലാമാണ് ചിലർ വിമർശിച്ച് രംഗത്തെത്തിയിരുന്നത്.

അടുത്തിടെ രേണു ബ്രൈഡൽ മേക്ക് ഓവർ ഫോട്ടോ ഷൂട്ട് നടത്തിയിരുന്നു. ഇത് വലിയ വിമർശനങ്ങൾക്കാണ് വഴിതെളിച്ചത്. ഇപ്പോഴിതാ വിവാദങ്ങളിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് രേണു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രേണു മനസ് തുറന്നത്. സുധിച്ചേട്ടനും താനും വിവാഹം കഴിച്ചപ്പോൾ അങ്ങനെ ഒരുങ്ങിയിരുന്നില്ല, രജിസ്റ്റർ മാര്യേജ് ആയിരുന്നു.

സുധിച്ചേട്ടാ നമുക്കത് പറ്റിയില്ലെന്ന് ഞാൻ സുധിച്ചേട്ടനോട് പറയുമായിരുന്നു. ഇപ്പോൾ സന്തോഷമായി, സുധിച്ചേട്ടൻ ഇല്ലാത്ത വിഷമമുണ്ട്. സുധിച്ചേട്ടൻ ഇതെല്ലാം കാണുന്നണ്ടാവും. നെഗറ്റീവ് പറയുന്നവരുടെ വിചാരം സുധിച്ചേട്ടൻ മരിച്ചു ഇവളെന്തിനാണ് ഫോട്ടോ ഷൂട്ട് ചെയ്യുന്നത്. വധുവായി ഒരുങ്ങുന്നത്.

ഭർത്താവ് മരിച്ചൊരു പെണ്ണല്ലേ ഇവരെന്തിനാണ് ഒരുങ്ങുന്നത്, അവൾ സന്തോഷിക്കേണ്ട, ബ്രൈഡൽ മേക്കപ്പ് ഇടേണ്ട ഒരു കാര്യവുമില്ല, എന്നാണ് നെഗറ്റീവ് പറയുന്നവരുടെ ചിന്തയെന്നാണ് രേണു പറയുന്നത്. എന്നാൽ തന്നെ ഒരുപാട് പേർ പിന്തുണയ്ക്കുന്നുണ്ടെന്നും സ്നേഹക്കുന്നുണ്ടെന്നും രേണു പറയുന്നു.

പോസിറ്റീവ് പറയുന്നവരുടെ ചിന്ത എന്നുവെച്ചാൽ ചേച്ചിയ്ക്ക് മനസ്സിന് സന്തോഷം ലഭിക്കുന്നത് എന്തും ചെയ്‌തോ എന്നാണ്. പോസിറ്റീവ് പറയുന്നവരുടെ ചിന്ത ഞാൻ ഹാപ്പിയായിരിക്കണം എന്നാണ്, ഞാൻ ഹാപ്പിയായിരിക്കുമ്പോൾ സുധിച്ചേട്ടനും ഹാപ്പിയാകും. ബ്രൈഡൽ മേക്കപ്പ് ചെയത് ശേഷം ഫോട്ടോ എങ്ങനെയുണ്ട് കിച്ചൂ എന്ന് ചോദിച്ചപ്പോൾ സൂപ്പറായിട്ടുണ്ട് അമ്മേ എന്നാണ് പറഞ്ഞത്.

ഉടനെ ഒരു വിവാഹം ഉണ്ടാവുമോ എന്ന ചോദ്യത്തിനും രേണു മറുപടി പറയുന്നുണ്ട്. ഇന്ന് ഈ നിമിഷം വരെ അങ്ങനെയൊരു കാര്യമില്ലെന്ന് രേണു പറയുന്നു. അങ്ങനെയൊരു തീരുമാനം ഇന്നുവരെയില്ല. നാളെത്തെ കാര്യം നമ്മുടെ കയ്യിലല്ലോ, ദൈവത്തിന്റെ കയ്യിലല്ലേ. എനിക്ക് സുധിച്ചേട്ടന്റെ ഭാര്യയായിരിക്കാനാണ് താത്പര്യം.

നാളെ ചിലപ്പോൾ ഒറ്റപ്പെടും. സുധിച്ചേട്ടന്റെ ഓർമകളാണ് ഇപ്പോൾ മുന്നോട്ട് നീക്കുന്നത്. ചില കമന്റുകൾ കണ്ടു പുള്ളി ഗൾഫിൽ പോയത് പോലെയാണ് അവളുടെ വിചാരം എന്നൊക്കെ. ഇപ്പോഴും സുധിച്ചേട്ടൻ മരിച്ചിട്ടില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. കിച്ചു തന്നെ എന്റെയടുത്ത് പറഞ്ഞിട്ടുണ്ട് അമ്മ ഒറ്റപ്പെട്ടുവെന്ന് തോന്നരുത് അമ്മയ്ക്ക് ഇഷ്ടമുണ്ടെങ്കിൽ കല്യാണം കഴിക്കുക.

എന്നെയോർത്തോ റിഥപ്പനെ ഓർത്തോ അമ്മയുടെ ജീവിതം കളയരുതെന്ന്. കിച്ചുവിനോട് എല്ലാ കാര്യങ്ങളൊന്നും ഷെയർ ചെയ്യാറില്ല. ഞങ്ങളെ രണ്ടാളെയും ബാധിക്കുന്ന കാര്യങ്ങൾ സംസാരിക്കാറുണ്ട്. ഫോട്ടോ ഷൂട്ട് കഴിഞ്ഞപ്പോൾ അവനോട് പറഞ്ഞിരുന്നുവെന്നും അവധിക്ക് അവൻ വരാറുണ്ടെന്നും രേണു പറയുന്നു.

ഇത് അവന്റെ വീടാണ് അവന് എപ്പോൾ വേണമെങ്കിലും വരാം, നിൽക്കാം അവൻ പഠിത്തത്തിന്റെ കാര്യമൊക്കെ ആയത് കൊണ്ടാണ് അവിടെ നിൽക്കുന്നത്. അവൻ എന്റെ മോനാണ്. ഞാൻ പ്രസവിച്ചിട്ടില്ല അവനെ. പക്ഷേ അവനാണ് എന്നെ അമ്മ എന്ന് ആദ്യം വിളിച്ചത്. അവൻ എനിക്ക് ഞാൻ പ്രസവിച്ച മോൻ തന്നെയാണ് എന്നും രേണു പറയുന്നു.

അതേസമയം, വേദനകളിൽ നിന്നും വിഷമതകളിൽ നിന്നും ജീവിതത്തിന്റെ പുതിയൊരു ഘട്ടത്തിലേയ്ക്ക് തിരിഞ്ഞിരിക്കുകയാണ് രേണു. നാടകരംഗത്തേയ്ക്കാണ് രേണുവിന്റെ കടന്നുവരവ്. കൊച്ചിൻ സംഗമിത്രയുടെ 'ഇരട്ടനഗരം' നാടകത്തിൽ ആണ് ഹരിശ്രീ കുറിക്കുന്നത്. സിനിമയിലേയ്ക്കും അവസരം വരുന്നുണ്ടെന്ന് രേണു പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്വേഷണം പൂര്‍ത്തിയാക്കാന്‍ 45 ദിവസം കൂടുതല്‍ സമയം തേടി മെയ് 6 ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടു  (14 minutes ago)

ഇന്ത്യയുടെ ഇരട്ട പ്രഹരം... ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്, വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ സ്ഥാപിക്കണം, ഇന്ത്യക്കൊപ്പം പുടിന്‍, ഇന്ത്യ സന്ദര്‍ശി  (22 minutes ago)

എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്ന ഉദ്യോഗസ്ഥരുടെ  (27 minutes ago)

ഷാജൻ സ്കറിയ പുല്ലുപോലെ ഇറങ്ങിവന്നത് ഇങ്ങനെ..! ഷർട്ടുപോലുമിടാതെ പൂട്ടി ഇന്നലെ അർദ്ധരാത്രി സംഭവിച്ചത് ഇത്  (38 minutes ago)

കണിമംഗലം ശാസ്താവ് വടക്കുംനാഥന്റെ സന്നിധിയിലേയ്ക്ക്  (41 minutes ago)

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മോഹം പൂവണിഞ്ഞില്ല  (56 minutes ago)

ഉയര്‍ന്ന താപനില തുടരുമെന്ന്  (1 hour ago)

ഒളിവില്‍ കഴിയുകയായിരുന്ന അധ്യാപകന്‍ അറസ്റ്റിലായത് 2024 നവംബര്‍ 11 ന്  (1 hour ago)

പത്താം ക്ലാസ് വിദ്യാര്‍ഥി ആദിശേഖറിനെ കാറിടിപ്പിച്ച്  (1 hour ago)

നാടിനെ നടുക്കിയ സംഭവത്തില്‍ വിധി ഇന്ന്  (2 hours ago)

വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ സ്ഥാപിക്കാനാണ് ചില സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ നിര്‍ദ്ദേശം  (2 hours ago)

പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം ഇന്ന്..  (2 hours ago)

പതിനേഴുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ 28കാരി അറസ്റ്റില്‍  (10 hours ago)

നടന്‍ അജാസ് ഖാനെതിരെ പുതിയ പരാതിയുമായി യുവതി  (10 hours ago)

കെപിസിസി പ്രസിഡന്റ് ആരായാലും പ്രശ്‌നമല്ലെന്ന് എം വി ഗോവിന്ദന്‍  (10 hours ago)

Malayali Vartha Recommends