Widgets Magazine
06
May / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രതിരോധ സെക്രട്ടറിയുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.. കൂടിക്കാഴ്ചയിൽ നിർണായക തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് വിവരം.. വെടിവയ്പ് തുടരുന്നതിനിടെയാണ് നിർണായക കൂടിക്കാഴ്ച..


ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..


ജീവൻ പണയം വച്ച് റീൽ..പാട്ടുപാടി സ്വന്തം പാന്റിനാണ് ഇയാൾ തീവച്ചത്... കാറ്റ് വേ​ഗത്തിൽ വീശിയതോടെ തീ ആളി പടരാനും തുടങ്ങി..വീഡിയോ വൈറലായി..


ഭീകരർക്ക് സഹായവും ഭക്ഷണവും നൽകിയതിന് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ്..പുഴയിൽ മുങ്ങിമരിച്ചു..സംഭവത്തിന്റെ ഡ്രോൺ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്..


കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ മലയാളി നഴ്സ് ദമ്പതികളുടെ മൃതദേഹം നാളെ മണ്ടളത്ത് എത്തിക്കും...

25 ലക്ഷം രൂപയുടെ ചെക്ക് വെച്ച് തന്നപ്പോൾ ഗുരുവായൂരപ്പൻ എന്റെ ജീവിതത്തിലേക്ക് അയച്ച ദൂതനാണ് ശ്രീകുമാർ എന്ന് പറഞ്ഞ് തേങ്ങികരഞ്ഞതും നീ മറന്നു; വീണ്ടും വൈറലായി ആ കുറിപ്പ്

06 NOVEMBER 2024 03:44 PM IST
മലയാളി വാര്‍ത്ത

 കഴിഞ്ഞ ദിവസമായിരുന്നു സംവിധായകൻ ശ്രീകുമാർ മേനോനെതിരെ നടി മഞ്ജു വാര്യർ നൽകിയ പരാതി ഹൈക്കോടതി റദ്ദാക്കിയത്. കോടതി നിരന്തരം ആവശ്യപ്പെട്ടിട്ടുണ്ടും പരാതിക്കാരിയായ മഞ്ജു വാര്യർ നിലപാട് അറിയിക്കാത്തതിനെ തുടർന്നാണ് കേസ് റദ്ദാക്കിയത്. തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിന് പിന്നിൽ ശ്രീകുമാർ മേനോൻ ആണെന്നായിരുന്നു ഡി ജി പി ലോക്നാഥ് ബെഹ്റയ്ക്ക് നൽകിയ പരാതിയിൽ മഞ്ജു വാര്യർ ആരോപിച്ചത്.

എന്നാൽ ഇതിന് പിന്നാലെ മഞ്ജു പണ്ട് പരാതി നൽകിയതിന് പിന്നാലെ ശ്രീകുമാർ മേനോൻ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുകയാണ്. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;

എന്നാലും എന്റെ പ്രിയപ്പെട്ട മഞ്ജു. നീ എന്താണ് ഈ ചെയ്തുകൊണ്ടിരിക്കുന്നത് ?നിനക്കറിയാമല്ലോ നിന്റെ സുഹൃത്തുക്കളും ബന്ധുക്കളും ആയ എത്രപേർ എത്രപ്രാവിശ്യം പറഞ്ഞു കാര്യം കഴിഞ്ഞാൽ ഉപകാരം ചെയ്തവരെ ചവിട്ടി മെതിച്ചു പോകുന്നവളാണ് നീ എന്ന്. സ്നേഹപൂർവവും നിർബന്ധപൂർവവുമുള്ള സമ്മർദ്ദങ്ങളും, ഭീഷണികളും അതിജീവിച്ചുകൊണ്ട് നിനക്ക് കൂട്ടായി നിന്ന എന്നെ നീ തോൽപ്പിച്ചു കളഞ്ഞല്ലോ.

ഞാൻ നിനക്കായി കേട്ട പഴികൾ, നിനക്കായി അനുഭവിച്ച വേദനകൾ, നിനക്കായി കേട്ട അപവാദങ്ങൾ. നിന്റെ കൂടെ, പറഞ്ഞ വാക്ക് കാക്കുവാൻ ഉറച്ചു നിന്നപ്പോൾ ഉണ്ടായ ശത്രുക്കൾ, നഷ്ടപെട്ട ബന്ധങ്ങൾ. എന്റെ ബുദ്ധിയിലും സ്നേഹത്തിലും നീ ഉണ്ടാക്കി കൂട്ടിയ നേട്ടങ്ങൾ, എല്ലാം നീ എത്ര വേഗമാണ് മറന്നത്.'

വീട്ടിൽ നിന്നും ഇറങ്ങി വന്നപ്പോൾ എന്റെ ബാങ്കിൽ 1500 രൂപയെ ഉള്ളു എന്ന് പറഞ്ഞു ആശങ്കപെട്ടിരുന്ന നിന്റെ കയ്യിലേക്ക് കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസിയുടെ വരാന്തയിൽ വെച്ച് ആദ്യ പരസ്യത്തിന്റെ അഡ്വാൻസായി 25 ലക്ഷം രൂപയുടെ ചെക്ക് വെച്ച് തന്നപ്പോൾ ഗുരുവായൂരപ്പൻ എന്റെ ജീവിതത്തിലേക്ക് അയച്ച ദൂതനാണ് ശ്രീകുമാർ എന്ന് പറഞ്ഞ് തേങ്ങികരഞ്ഞതും നീ മറന്നു.

നിന്റെ അമ്മ ഇടക്ക് നിന്റെ മുൻപിൽ വെച്ചുതന്നെ എന്നോട് പറയുമായിരുന്നല്ലോ നീ ആരെ മറന്നാലും ശ്രീകുമാറിനെ മറക്കരുത് എന്ന്. ശ്രീകുമാർ സഹായിക്കുവാൻ ഇല്ലായിരുന്നു എങ്കിൽ തന്റെ മകളുടെ ഗതി എന്താകുമായിരുന്നു എന്ന് അലോചിച്ചുകൊണ്ട് ഉറക്കമില്ലാതിരുന്ന രാത്രികളെ കുറിച്ച് നിന്റെ അമ്മ എന്നോട് പറഞ്ഞിരുന്നതും നീ മറന്നു അല്ലേ.

അല്ലെങ്കിലും ഉപകാരസ്മരണ ഇല്ലായ്മയും, മറവിയും 'അപ്പോൾ കാണുന്നവനെ അപ്പാ 'എന്ന് വിളിക്കുന്ന നിന്റെ സ്വഭാവവും കൂടപ്പിറപ്പാണ് എന്ന് എനിക്ക് പറഞ്ഞു തന്നത് ഞാൻ ഏറെ ബഹുമാനിക്കുന്ന ദിവംഗദനായ നിന്റെ അച്ഛൻ ആണ്‌. സ്വർഗസ്ഥനായ അദ്ധേഹവും എന്നെപ്പോലെ ഇപ്പോൾ ദുഖിക്കുന്നുണ്ടാവും.

എന്നാലും മഞ്ജു, കഷ്ട്ടം. അതെ, മാത്യു സാമുവൽ ഒരുപാട് കാലമായിട്ടുള്ള എന്റെ അടുത്ത സുഹൃത്താണ്. ഞങ്ങളുടെ സൗഹൃദം മഞ്ജുവിനെ അലോസരപ്പെടുത്തുന്നത് എന്തിനാണ്?. കല്യാൺ ജൂവല്ലേഴ്‌സ് തൃശൂർ പോലീസിൽ കൊടുത്ത പരാതിയിലും ഇപ്പോൾ നിങ്ങൾ തിരുവനന്തപുരത്ത്‌ ഡിജിപിക്ക്‌ കൊടുത്ത പരാതിയിലും എന്റെയും മാത്യു സാമുവേലിന്റെയും പേര് ഒരുപോലെ പരാമർശിച്ചതിൽ എനിക്ക് തോന്നിയ സാമ്യത ഒരു യാദൃച്ഛികത ആയിരിക്കാം അല്ലേ മഞ്ജു...?

നീ കാരണം എന്റെ ശത്രുക്കളായ കുറെ മഹത് വ്യക്തികൾ, ഇപ്പോൾ പെട്ടന്ന് നിന്റെ മിത്രങ്ങളായതും എന്നാൽ എന്റെ ശത്രുക്കളായി തന്നെ തുടരുന്നതും മറ്റൊരു യാദൃശ്ചികത ആകാം അല്ലേ? ഈ വാർത്ത വന്നതിന്‌ ശേഷം നിരന്തരമായി ബന്ധപെട്ടുകൊണ്ടിരിക്കുന്ന മാധ്യമ സുഹൃത്തുക്കളുടെയും, മറ്റ് സുഹൃത്തുക്കളുടെയും അറിവിലേക്കായി.

ഞാൻ നിയമം അനുസരിക്കുന്ന ഒരു സാധാരണ പൗരനാണ്. മഞ്ജു വാര്യർ എനിക്കെതിരെ നൽകിയ പരാതിയെക്കുറിച്ച് ഞാൻ അറിഞ്ഞിട്ടുള്ളത് മാധ്യമ വാർത്തകളിൽ നിന്നും മാത്രമാണ്. ഈ പരാതി സംബന്ധിച്ചുവരുന്ന അന്വേഷണത്തോട് പൂർണമായി സഹകരിക്കുകയും എനിക്കും മഞ്ജുവിനും അറിയുന്ന 'എല്ലാ സത്യങ്ങളും' അന്വേഷണ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുകയും ചെയ്യുമെന്നും ശ്രീകുമാർ മേനോൻ അന്ന് വ്യക്തമാക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പതിനേഴുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ 28കാരി അറസ്റ്റില്‍  (7 hours ago)

നടന്‍ അജാസ് ഖാനെതിരെ പുതിയ പരാതിയുമായി യുവതി  (7 hours ago)

കെപിസിസി പ്രസിഡന്റ് ആരായാലും പ്രശ്‌നമല്ലെന്ന് എം വി ഗോവിന്ദന്‍  (7 hours ago)

ഇന്ത്യ പാക്കിസ്ഥാന്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി കേന്ദ്രസര്‍ക്കാര്‍  (7 hours ago)

പുഴയില്‍ കുളിക്കാനിറങ്ങിയ 2 കുട്ടികള്‍ ഒഴുക്കില്‍പെട്ട് മരിച്ചു  (8 hours ago)

ലഹരി കേസില്‍ സംവിധായകന്‍ സമീര്‍ താഹിര്‍ അറസ്റ്റില്‍  (8 hours ago)

ഇന്ത്യന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച പാക് പൗരന്‍ അറസ്റ്റില്‍  (9 hours ago)

പത്തനംതിട്ട വരെ പോയി പരീക്ഷ എഴുതില്ലെന്ന ധാരണയില്‍ വ്യാജ ഹാള്‍ടിക്കറ്റ് തയാറാക്കി നല്‍കിയെന്ന് ഗ്രീഷ്മ  (9 hours ago)

മിഡ്‌ നൈറ്റ് ഇൻ മുള്ളൻ കൊല്ലി ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തുവിട്ടു  (9 hours ago)

ലിസ്സി.കെ.ഫെർണാണ്ടസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് മെയ് ആറ് ചൊവ്വാഴ്ച്ച നടക്കും  (9 hours ago)

ജി മാർത്താണ്ഡൻ്റെ ഓട്ടം തുള്ളൽ ആരംഭിച്ചു  (10 hours ago)

ബി ടെക് ലാറ്ററല്‍ എന്‍ട്രി മേയ് 22 വരെ അപേക്ഷിക്കാം  (11 hours ago)

ഇന്ത്യ സന്ദര്‍ശിക്കാന്‍ പുടിന്‍ ഇന്ത്യയിലെത്തും  (11 hours ago)

പറവൂരില്‍ പുഴയില്‍ ചാടിയെന്ന് സംശയിച്ച യുവതിയുടെ മൃതദേഹം കിട്ടി  (11 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ എയര്‍ ഹോസ്റ്റസിനെ യാത്രക്കാരന്‍ പീഡിപ്പിച്ചതായി പരാതി  (12 hours ago)

Malayali Vartha Recommends