Widgets Magazine
06
May / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രതിരോധ സെക്രട്ടറിയുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.. കൂടിക്കാഴ്ചയിൽ നിർണായക തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് വിവരം.. വെടിവയ്പ് തുടരുന്നതിനിടെയാണ് നിർണായക കൂടിക്കാഴ്ച..


ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..


ജീവൻ പണയം വച്ച് റീൽ..പാട്ടുപാടി സ്വന്തം പാന്റിനാണ് ഇയാൾ തീവച്ചത്... കാറ്റ് വേ​ഗത്തിൽ വീശിയതോടെ തീ ആളി പടരാനും തുടങ്ങി..വീഡിയോ വൈറലായി..


ഭീകരർക്ക് സഹായവും ഭക്ഷണവും നൽകിയതിന് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ്..പുഴയിൽ മുങ്ങിമരിച്ചു..സംഭവത്തിന്റെ ഡ്രോൺ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്..


കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ മലയാളി നഴ്സ് ദമ്പതികളുടെ മൃതദേഹം നാളെ മണ്ടളത്ത് എത്തിക്കും...

വളരെ മനോഹരമായി പ്രേക്ഷകരെ പറ്റിച്ച സിനിമയാണ് പുലിമുരുകൻ; ജോസഫ് നെല്ലിക്കൽ

06 NOVEMBER 2024 05:41 PM IST
മലയാളി വാര്‍ത്ത

2016 ഒക്ടോബർ 7 ന് റിലീസിനെത്തിയ മോഹൻലാൽ ചിത്രമായിരുന്നു പുലിമുരുകൻ. ഇപ്പോഴിതാ പ്രേക്ഷകരെവളരെ മനോഹരമായി പറ്റിച്ച സിനിമയാണ് പുലിമുരുകനെന്ന് പറയുകയാണ് ജോസഫ് നെല്ലിക്കൽ. പ്രേക്ഷകരെവളരെ മനോഹരമായി പറ്റിക്കുന്നിടത്താണ് സിനിമയുടെ വിജയമെന്നും അദ്ദേഹം പറഞ്ഞു.

ലാലേട്ടനും മമ്മൂക്കയും ഒക്കെ ഇടിക്കുമ്പോൾ ഇടി കൊള്ളുന്നില്ലെന്ന് കുഞ്ഞു കുട്ടികൾക്ക് വരെ അറിയാം. ഹീറോ വില്ലനെ കുത്തുമ്പോൾ കുത്ത് കൊള്ളുന്നില്ലെന്ന് കൊച്ചുകുട്ടികൾക്ക് വരെ അറിയാം. ചോര വരുമ്പോൾ അത് ഒറിജിനൽ ചോര അല്ലെന്നും എല്ലാവർക്കും അറിയാം. ഇത് കാണുന്ന പ്രേക്ഷകൻ, ഇത് ഞങ്ങളെ പറ്റിക്കുന്നതാണ് എന്ന് അറിഞ്ഞിട്ടാണ് സിനിമ കാണാൻ വരുന്നത്.

ആ പറ്റിക്കുന്ന സാധനം യഥാർത്ഥമല്ലെങ്കിൽ അവിടെ പരാജയമാണ്. വളരെ മനോഹരമായി പറ്റിക്കുക. അതാണ് സിനിമ. അങ്ങനെ സിനിമയിലൂടെ പ്രേക്ഷകനെ കൊണ്ടുപോകുന്നിടത്താണ് സിനിമ വിജയിക്കുന്നത്. അതിൽ വിജയിച്ച സിനിമയാണ് പുലിമുരുകൻ. ജനങ്ങൾ അതുവരെ കാണാത്ത ഒരു പശ്ചാത്തലമായിരുന്നു ആ സിനിമയുടേത്.

സിനിമയിൽ ആദ്യം പുലിയെ തന്നെയായിരുന്നു പ്ലാൻ ചെയ്തത്. എന്നാൽ പുലിയുടെ വേഗതയോട് മത്സരിക്കാൻ ക്യാമറയ്ക്ക് പറ്റില്ല എന്നത് കൊണ്ടാണ് പിന്നീട് അത് കടുവയായത്. കടുവയെ വരയൻപുലി എന്നും വിളിക്കും. അങ്ങനെയാണ് ആ പ്രശ്‌നം സോൾവ് ചെയ്തത്. അങ്ങനെ ഞങ്ങൾ കടുവയെ കാണുന്നതിന് വിയറ്റ്‌നാമിൽ പോയി. അപ്പോഴാണ് കടുവയുടെ ഭീകരത മനസിലാകുന്നത്.

അതിന്റെ ഭാരം 500 കിലോയ്ക്ക് മുകളിലാണ്. കടുവ അടിച്ച് കഴിഞ്ഞാൽ അതിന്റെ മൂന്നിരട്ടിയാണ് ആ അടിയുടെ പവർ വരുന്നത്. ആ കടുവയെ ഹോൾഡ് ചെയ്തുകൊണ്ട് അഭിനയിക്കുന്നതിന് ഒരാൾക്കും പറ്റില്ല. അതിന് വേണ്ടുന്ന ഡമ്മിയൊക്കെ ഒരുക്കിയെന്നുമാണ് ജോസഫ് നെല്ലിക്കൽ പറയുന്നത്.

മലയാള സിനിമയ്ക്ക് ആദ്യമായി ബോക്സോഫീസിൽ 100 കോടിക്കിലുക്കം സമ്മാനിച്ച ബ്ലോക്ക്ബസ്റ്റർ ചിത്രമാണ് പുലിമുരുകൻ. മലയാളത്തിൽ ഒരു സിനിമ നേടുന്ന ഏറ്റവും ഉയർന്ന ആദ്യദിന കളക്ഷൻ, വേഗത്തിൽ ഇരുപത്തിയഞ്ചുകോടിയും അമ്പതുകോടിയും പിന്നിടുന്ന ചിത്രം, നൂറുകോടി ക്ലബ്ബിലിടം നേടുന്ന ആദ്യ മലയാളചിത്രം,യു.കെ, ന്യസീലൻഡ് എന്നിവിടങ്ങളിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ മലയാള ചിത്രം തുടങ്ങി പുലിമുരുകൻ സൃഷ്ടിച്ച നേട്ടങ്ങൾ അനവധിയാണ്.

ഉദയ്കൃഷ്ണയാണ് ചിത്രത്തിന്റെ കഥയൊരുക്കിയത്. കമാലിനി മുഖർജി, ജ​ഗപതി ബാബു, ലാൽ, വിനു മോഹൻ, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ വേഷമിട്ടു. ​ഗോപി സുന്ദറായിരുന്നു സം​ഗീത സംവിധാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പതിനേഴുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ 28കാരി അറസ്റ്റില്‍  (7 hours ago)

നടന്‍ അജാസ് ഖാനെതിരെ പുതിയ പരാതിയുമായി യുവതി  (7 hours ago)

കെപിസിസി പ്രസിഡന്റ് ആരായാലും പ്രശ്‌നമല്ലെന്ന് എം വി ഗോവിന്ദന്‍  (7 hours ago)

ഇന്ത്യ പാക്കിസ്ഥാന്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി കേന്ദ്രസര്‍ക്കാര്‍  (7 hours ago)

പുഴയില്‍ കുളിക്കാനിറങ്ങിയ 2 കുട്ടികള്‍ ഒഴുക്കില്‍പെട്ട് മരിച്ചു  (8 hours ago)

ലഹരി കേസില്‍ സംവിധായകന്‍ സമീര്‍ താഹിര്‍ അറസ്റ്റില്‍  (9 hours ago)

ഇന്ത്യന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച പാക് പൗരന്‍ അറസ്റ്റില്‍  (9 hours ago)

പത്തനംതിട്ട വരെ പോയി പരീക്ഷ എഴുതില്ലെന്ന ധാരണയില്‍ വ്യാജ ഹാള്‍ടിക്കറ്റ് തയാറാക്കി നല്‍കിയെന്ന് ഗ്രീഷ്മ  (9 hours ago)

മിഡ്‌ നൈറ്റ് ഇൻ മുള്ളൻ കൊല്ലി ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തുവിട്ടു  (9 hours ago)

ലിസ്സി.കെ.ഫെർണാണ്ടസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് മെയ് ആറ് ചൊവ്വാഴ്ച്ച നടക്കും  (9 hours ago)

ജി മാർത്താണ്ഡൻ്റെ ഓട്ടം തുള്ളൽ ആരംഭിച്ചു  (10 hours ago)

ബി ടെക് ലാറ്ററല്‍ എന്‍ട്രി മേയ് 22 വരെ അപേക്ഷിക്കാം  (11 hours ago)

ഇന്ത്യ സന്ദര്‍ശിക്കാന്‍ പുടിന്‍ ഇന്ത്യയിലെത്തും  (11 hours ago)

പറവൂരില്‍ പുഴയില്‍ ചാടിയെന്ന് സംശയിച്ച യുവതിയുടെ മൃതദേഹം കിട്ടി  (12 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ എയര്‍ ഹോസ്റ്റസിനെ യാത്രക്കാരന്‍ പീഡിപ്പിച്ചതായി പരാതി  (12 hours ago)

Malayali Vartha Recommends