Widgets Magazine
23
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗുരുവായൂരപ്പന് വഴിപാടായി 174 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണക്കിരീടം.... വിശേഷ ദിവസങ്ങളില്‍ ഭഗവാന് ചാര്‍ത്തുവാന്‍ പാകത്തിലാണ് കിരീടം നിര്‍മ്മിച്ചിരിക്കുന്നത്


പ്രധാനമന്ത്രിയുടെ സന്ദർശനത്തിനോടനുരബന്ധിച്ച് തിരുവനന്തപുരം ന​ഗരത്തിൽ ഇന്ന് ​ഗതാഗത നിയന്ത്രണം.... ശംഖുംമുഖം- എയർപോർട്ട് ഭാഗവും പുത്തരിക്കണ്ടം- കിഴക്കേകോട്ട ഭാഗവും താൽക്കാലിക റെഡ് സോണായി തുടരും, തിരുവനന്തപുരം നഗരത്തിലേക്ക് കടന്നുവരുന്ന എല്ലാ വാഹനങ്ങളും നഗരാതിർത്തിയിൽ കർശന സുരക്ഷ പരിശോധനക്ക് വിധേയമാക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത്.... വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോ നടക്കും, വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനവും തിരുവനന്തപുരം നഗരത്തിന്റെ വികസന രേഖയും പ്രഖ്യാപിക്കും


200 പവൻ സ്‌ത്രീധനമായി വാങ്ങിയിട്ടും മാനസികമായി പീഡിപ്പിച്ചു: ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണത്തിനും സ്വത്തിനും ഉണ്ണികൃഷ്‌ണന് അവകാശമില്ല; തങ്ങളുടെ പേരിലുള്ള വീടും വാഹനങ്ങളും ബന്ധുക്കൾക്ക് നൽകണമെന്ന് ആത്മഹത്യാക്കുറിപ്പ്: എന്റെ മകളെ 25 ദിവസം ഉപയോഗിച്ച ഉടുപ്പ് പോലെ ആണ് എറിഞ്ഞത്... ഗുരുതര ആരോപണങ്ങൾ


പാർട്ടിയിൽനിന്ന് പുറത്താക്കിയ കോൺഗ്രസും, മുസ്‌ലിം ലീഗും കമ്മിറ്റിയിൽ എന്ത് സമീപനം സ്വീകരിക്കും: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ ഡി.കെ. മുരളി എംഎൽഎ നൽകിയ പരാതി സ്പീക്കർ എ.എൻ. ഷംസീർ എത്തിക്സ് കമ്മിറ്റിക്ക് വിട്ടു...

മതനിരപേക്ഷ, ജനാധിപത്യ മൂല്യങ്ങൾക്കായി അടിയുറച്ചു നിലകൊള്ളുന്ന പൊതുപ്രവർത്തകൻ; കമൽഹാസന് പിറന്നാളാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ

07 NOVEMBER 2024 04:56 PM IST
മലയാളി വാര്‍ത്ത

നടൻ, സംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത്, നൃത്ത സംവിധായകൻ, ഗായകൻ, ഗാന രചയിതാവ്, ടെലിവിഷൻ അവതാരകൻ എന്നിങ്ങനെ എല്ലാ നിലകളിലും തിളങ്ങി നിന്നിരുന്ന താരമാണ് കമൽ ഹാസൻ. ഇന്ന് 70-ാം പിറന്നാൾ ആഘോഷമാക്കുകയാണ് നടൻ. ഇതിനോടകം തന്നെ നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്.

ഇപ്പോഴിതാ കമൽഹാസന് പിറന്നാളാശംസകൾ അറിയിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

പ്രിയ സൃഹുത്ത് കമൽ ഹാസന് ജന്മദിനാശംസകൾ. ബഹുമുഖമായ സർഗാവിഷ്കാരങ്ങളിലൂടെ സിനിമാരംഗത്ത് തന്റേതായ ഇടം നേടിയ പ്രതിഭയാണ് കമൽ ഹാസൻ. മതനിരപേക്ഷ, ജനാധിപത്യ മൂല്യങ്ങൾക്കായി അടിയുറച്ചു നിലകൊള്ളുന്ന പൊതുപ്രവർത്തകൻ കൂടിയാണ് അദ്ദേഹം.

തന്റെ നാടിനോടും ജനതയോടും അദ്ദേഹത്തിനുള്ള സ്‌നേഹവും പ്രതിബദ്ധതയും സമാനതകളില്ലാത്തതാണ്. കേരളത്തെയും ഒരു ജനതയെന്ന നിലയിൽ നാം കൈവരിച്ച സാമൂഹിക പുരോഗതിയെയും കമൽ ഹാസൻ സ്നേഹപൂർവ്വം നോക്കികാണുന്നുവെന്നത് ഏറെ സന്തോഷം തരുന്ന കാര്യമാണ്. അദ്ദേഹത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു- എന്നും മുഖ്യമന്ത്രി കുറിച്ചു.

1954 നവംബർ 7ന് മദ്രാസ് സ്‌റ്റേറ്റിലെ പരമക്കുടിയിലായിരുന്നു പാർത്ഥസാരഥി ശ്രീനിവാസൻ എന്ന കമൽഹാസൻറെ ജനനം. ആറാം വയസ്സിൽ 'കളത്തൂർ കണ്ണമ്മാ' എന്ന ചിത്രത്തിൽ ബാലതാരമായാണ് സിനിമയിൽ അരങ്ങേറ്റം. പിന്നീട് നൃത്ത സംവിധായകനായി ഭാഗ്യ പരീക്ഷണത്തിനിറങ്ങിയിരുന്നു.

നൃത്ത സംവിധാനത്തിനിടെ തമിഴ് സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്‌തു. ഇതിനിടെ മലയാള സിനിമയിലേയ്‌ക്ക് ചേക്കേറി. ഇതോടെ കമൽ ഹാസൻ നായക സ്ഥാനത്ത് പ്രതിഷ്‌ഠിക്കപ്പെട്ടു. ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മൂല്യമേറിയ താര സാന്നിധ്യമാണ് കമൽ ഹാസൻ. ആരാധകരുടെ സ്വന്തം ഉലകനായകൻ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉച്ചയ്ക്ക് ശേഷം ഭാഗ്യം തെളിയും! മനഃസമാധാനവും ധനലാഭവും ഈ രാശിക്കാർക്ക്!  (29 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച 245ലേറെ വിവാഹങ്ങള്‍  (45 minutes ago)

ഒഴിവായത് വൻ ദുരന്തം....  (1 hour ago)

ഇല്യാസ് പാഷ അന്തരിച്ചു...  (1 hour ago)

ഗുരുവായൂരപ്പന് വഴിപാടായി 174 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണക്കിരീടം....  (1 hour ago)

അന്വേഷണത്തില്‍ വീഴ്ച വരുത്തി... പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍  (1 hour ago)

തിരുവനന്തപുരം ന​ഗരത്തിൽ ഇന്ന് ​ഗതാഗത നിയന്ത്രണം...  (1 hour ago)

. വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടത്തേക്ക് ....  (1 hour ago)

ബസ് യാത്രയ്ക്കിടെ ഷിംജിതയെ ഒരാള്‍ ശല്യം ചെയ്തുവെന്ന് പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കി സഹോദരന്‍  (9 hours ago)

സുഹൃത്തുക്കള്‍ക്കൊപ്പം നദിയില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു  (9 hours ago)

നവജാത ശിശുവിന്റെ തള്ള വിരല്‍ ചികിത്സക്കിടെ അറ്റുപോയതായി പരാതി  (9 hours ago)

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍  (9 hours ago)

കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ  (10 hours ago)

അത് വലിയ തമാശയായിപ്പോയി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭാവന സിപിഎം സ്ഥാനാര്‍ത്ഥി?  (11 hours ago)

15 വർഷം മുമ്പ് ഫുകുഷിമയിൽ സംഭവിച്ചത്! വീണ്ടും ആണവ നിലയം ഉണരുമ്പോൾ... ലോകത്തിലെ ഏറ്റവും വലിയ ആണവ നിലയം  (11 hours ago)

Malayali Vartha Recommends