Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡിറ്റക്ടീവ് ഉജ്ജ്വലനായി ധ്യാൻ ശ്രീനിവാസൻ; സോഫിയ പോളിന്റെ ഇൻവസ്റ്റിഗേറ്റീവ് കോമഡി ത്രില്ലറിന്റെ ചിത്രീകരണം ആരംഭിച്ചു

19 NOVEMBER 2024 01:35 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയിൽ വ്യത്യസ്ഥമായ ചിത്രങ്ങൾ ഒരുക്കി ശ്രദ്ധേയമായ വീക്കെൻ്റെ ബ്ലോഗ്ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ വീണ്ടും എത്തുന്നു. ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്നാണ് ചിത്രത്തിന്റെ പേര്. മലയാള സിനിമയിൽ വീണ്ടും ഇരട്ട സംവിധായകർ കടന്നു വരികയാണ് ഈ ചിത്രത്തിലൂടെ.

രാഹുൽ.ജി, ഇന്ദ്രനീൽ ഗോപീകൃഷ്ൻ എന്നിവരാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. ഇക്കഴിഞ്ഞ നവംബർ 17 ഞായറാഴ്ച പട്ടാമ്പിയിലെ പ്രശസ്തമായ കാർത്ത്യാട്ടു മനയിൽ ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആരംഭിച്ചിരിക്കുകയാണ്. പത്താം ക്ലാസ്സു മുതൽ ഒന്നിച്ചു പഠിക്കുകയും പിന്നീട് മുംബൈയിലെ വെസ്ലിംഗ് വുഡ്സ് ഇൻസ്റ്റിട്യൂട്ടിൽ നിന്നും മൂന്നുവർഷത്തെ ഫിലിം മേക്കിംഗ് കോഴ്സും ഒന്നിച്ചു തന്നെ പൂർത്തിയാക്കിക്കൊണ്ടാണ് രാഹുലും ഇന്ദ്രനീൽ ഗോപീകൃഷണനും സംവിധായകരായി അരങ്ങേറ്റം കുറിച്ചിരിക്കുന്നത്.

2022 ൽ കമിറ്റ് ചെയ്ത സിനിമയാണിത്. ഇതിനു മുമ്പുള്ള പ്രോജക്റ്റുകൾ തീരുന്നതിനനുസരിച്ചാണ് ഇപ്പോൾ ഈ ചിത്രം തുടങ്ങുവാൻ കഴിഞ്ഞതെന്ന് നിർമ്മാതാവ് സോഫിയാ പോൾ പറഞ്ഞു. പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ് കോമഡി ത്രില്ലറായി ആണ് ചിത്രം പുറത്തെത്തുന്നത്. നടൻ ധ്യാൻ ശ്രീനിവാസനാണ് ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സിജുവിൽ സൻ.കോട്ടയം നസീർ, ഡോ. റോണി ഡേവിഡ് രാജ്, സീമാജി. നായർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവരെക്കൂടാതെ അമീൻ, നിഹാൽ, നിബ്രാസ്, ഷഹുബാസ് എന്നീ നാല് പുതുമുഖങ്ങളെ കൂടി ചിത്രത്തിലൂടെ പരിചയപ്പെടുത്തുണ്ട്. വിനായക് ശശികുമാറിൻ്റെ ഗാനങ്ങൾക്ക് ആർ.സി.യാണ് സം​ഗീതം.

സായ് പല്ലവി അഭിനയിച്ച ഗാർഗി എന്ന തമിഴ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിച്ച പ്രേം അക്കുടു - ശ്രയാന്തി എന്നിവരാണ് ഈ ചിത്രത്തിനും ഛായാഗ്രഹണം നിർവ്വഹിക്കുന്നത് .ഇവർ ഭാര്യാഭർത്താക്കന്മാർ കൂടിയാണ്. ഇവരുടെ ആദ്യ മലയാള ചിത്രമാണിത് എന്ന പ്രത്യേകത കൂടി ഡിറ്റക്ടീവ് ഉജ്ജ്വലനുണ്ട്.

കലാസംവിധാനം - കോയ, മേക്കപ്പ് - ഷാജി പുൽപ്പള്ളി. കോസ്റ്റ്യും - ഡിസൈൻ - നിസ്സാർ റഹ്മത്ത്, ചീഫ് അസ്സോസ്റ്റിയേറ്റ് ഡയറക്ടേർ - രതീഷ്.എം. മൈക്കിൾ വീക്കെൻ്റെ ബ്ലോഗ്ബസ്റ്റാർ മാനേജർ - റോജിൻ. പ്രൊഡക്ഷൻ മാനേജർ - പക്കുകരീത്തറ. പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പ്, പ്രൊജക്റ്റ് ഡിസൈനേഴ്സ് - സെഡിൻ പോൾ - കെവിൻ പോൾ ,എക്സിക്കുട്ടീവ് പ്രൊഡ്യൂസർ- മാനുവൽ ക്രൂസ് ഡാർവിൻ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവം; തിരുവോണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (21 minutes ago)

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (4 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (12 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (12 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (12 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (13 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (14 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (14 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (14 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (20 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (20 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (20 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (20 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (20 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (20 hours ago)

Malayali Vartha Recommends