Widgets Magazine
06
May / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രതിരോധ സെക്രട്ടറിയുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.. കൂടിക്കാഴ്ചയിൽ നിർണായക തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് വിവരം.. വെടിവയ്പ് തുടരുന്നതിനിടെയാണ് നിർണായക കൂടിക്കാഴ്ച..


ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..


ജീവൻ പണയം വച്ച് റീൽ..പാട്ടുപാടി സ്വന്തം പാന്റിനാണ് ഇയാൾ തീവച്ചത്... കാറ്റ് വേ​ഗത്തിൽ വീശിയതോടെ തീ ആളി പടരാനും തുടങ്ങി..വീഡിയോ വൈറലായി..


ഭീകരർക്ക് സഹായവും ഭക്ഷണവും നൽകിയതിന് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ്..പുഴയിൽ മുങ്ങിമരിച്ചു..സംഭവത്തിന്റെ ഡ്രോൺ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്..


കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ മലയാളി നഴ്സ് ദമ്പതികളുടെ മൃതദേഹം നാളെ മണ്ടളത്ത് എത്തിക്കും...

സുമതി വളവ് ചിത്രീകരണം ആരംഭിച്ചു

02 DECEMBER 2024 05:14 PM IST
മലയാളി വാര്‍ത്ത

പ്രേക്ഷക പ്രശംസയും പ്രേക്ഷക പ്രശംസയും ഒരുപോലെ നേടിയ ഉണ്ണിമുകുന്ദൻ ചിത്രം മാളികപ്പുറത്തിന് ശേഷം മാളികപ്പുറം ടീം ഒന്നിക്കുന്ന പുതിയ ചിത്രം സുമതി വളവിന്റെ ചിത്രീകരണം ആരംഭിച്ചു. നവംബർ 30 ശനിയാഴ്ച പാലക്കാട്ടെ ആലത്തൂരിനടുത്തുള്ള പാണ്ടങ്കോട് ആണ് ആരംഭിച്ചത്.

വിഷ്ണു ശശിശങ്കറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. യഥാർത്ഥ ജീവിതത്തിൻ്റെ നേർക്കാഴ്ച്ചയായ വെള്ളം എന്ന ചിത്രത്തിനു ശേഷം മുരളിദാസ് കുന്നുംപുറത്ത്, അവതരിപ്പിക്കുന്ന ചിത്രം കൂടിയാണിത്. വാട്ടർമാൻ ഫിലിംസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് തിങ്ക് സ്റ്റുഡിയോസാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

സിദ്ധാർത്ഥ് ഭരതൻ മനോജ്.കെ.യു ,മാളികപ്പുറം സിനിമയിൽ ഏറെ ശ്രദ്ധയാകർഷിച്ച ബാലതാരങ്ങളായാ ശ്രീ പത് യാൻ,ദേവനന്ദ എന്നിവരടങ്ങിയ രംഗത്തോടെയായിരുന്നു ചിത്രീകരണമാരംഭിച്ചത്. ലളിതമായ ചടങ്ങിൽ ആലത്തൂർ എം.എൽ.എ.കെ.ഡി.പ്രസന്നൻ ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടായിരുന്നു ചിത്രീകരണത്തിനു തുടക്കമിട്ടത്.

മാളികപ്പുറത്തിൻ്റെ തിരക്കഥ രചിച്ച അഭിലാഷ് പിള്ളയാണ് ഈ ചിത്രത്തിൻ്റേയും തിരക്കഥ രചിക്കുന്നത്. മാളികപ്പുറത്തിൻ്റെ പ്രധാന അണിയാ ശിൽപ്പികൾ വീണ്ടും കൈകോർക്കുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിൻ്റെ പ്രസക്തി ഏറെ വലുതാണ്. ഗ്രാമ പശ്ചാത്തലത്തിലൂടെ പൂർണ്ണമായും ഒരു കോമഡി ത്രില്ലർ മൂവിയാണ് ഈ ചിത്രത്തിൻ്റെ അവതരണം.

മൂന്നുകാലഘട്ടങ്ങളിലായിട്ടാണ് ഈ ചിത്രത്തിൻ്റെ കഥ നടക്കുന്നത്. 1960, 1990, 2024 എന്നീ കാലഘട്ടങ്ങളിലൂടെയാണ് ഈ ചിത്രത്തിൻ്റെ സഞ്ചാരം. മണിച്ചിത്രത്താഴ് പ്രദർശനത്തിനെത്തിയ സമയവും ഈ ചിത്രത്തിന് പ്രധാന ഘടകമാണ്. അർജുൻ അശോകൻ സൈജുക്കുറുപ്പ് ബാലു വർഗീസ് ഗോകുൽ സുരേഷ്.

ശ്രാവൺ മുകേഷ്, നന്ദു കോട്ടയം രമേഷ് ശ്രീജിത്ത് രവി, സാദിഖ്,ബോബി കുര്യൻ (പണി ഫെയിം) ഗോപികാ അനിൽ സ്മിനു സിജോ, ജസ്‌നജയദീഷ്, സിജോ റോസ്, അനിയപ്പൻ, ജയകൃഷ്ണൻ,ശിവദ. ജൂഹി ജയകുമാർ , സുമേഷ് ചന്ദ്രൻ, ഗീതി സംഗീത, സ ന്ധിപ്, മനോജ് കുമാർ, അശ്വതി അഭിലാഷ്, ജയ് റാവു എന്നിവരാണു താരനിരയിലെ പ്രമുഖർ.

സംഗീതം - രഞ്ജിൻ രാജ്. ശങ്കർ പി.വി. ഛായാഗ്രഹണവുംഷഫീഖ് മുഹമ്മദ് അലി, എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം - അജയ് മങ്ങാട്.
മേക്കപ്പ് - ജിത്തു പയ്യന്നൂർ. കോസ്റ്റ്യും - ഡിസൈൻ സുജിത് മട്ടന്നൂർ. പ്രൊഡക്ഷൻ മാനേജർ നികേഷ് നാരായണൻ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ഷാജി കൊല്ലം. പ്രൊഡക്ഷൻ കൺട്രോളർ - ഗിരീഷ് കൊടുങ്ങല്ലൂർ. പാലക്കാട്, കോതമംഗലം എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പതിനേഴുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ 28കാരി അറസ്റ്റില്‍  (7 hours ago)

നടന്‍ അജാസ് ഖാനെതിരെ പുതിയ പരാതിയുമായി യുവതി  (7 hours ago)

കെപിസിസി പ്രസിഡന്റ് ആരായാലും പ്രശ്‌നമല്ലെന്ന് എം വി ഗോവിന്ദന്‍  (7 hours ago)

ഇന്ത്യ പാക്കിസ്ഥാന്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി കേന്ദ്രസര്‍ക്കാര്‍  (7 hours ago)

പുഴയില്‍ കുളിക്കാനിറങ്ങിയ 2 കുട്ടികള്‍ ഒഴുക്കില്‍പെട്ട് മരിച്ചു  (8 hours ago)

ലഹരി കേസില്‍ സംവിധായകന്‍ സമീര്‍ താഹിര്‍ അറസ്റ്റില്‍  (8 hours ago)

ഇന്ത്യന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച പാക് പൗരന്‍ അറസ്റ്റില്‍  (9 hours ago)

പത്തനംതിട്ട വരെ പോയി പരീക്ഷ എഴുതില്ലെന്ന ധാരണയില്‍ വ്യാജ ഹാള്‍ടിക്കറ്റ് തയാറാക്കി നല്‍കിയെന്ന് ഗ്രീഷ്മ  (9 hours ago)

മിഡ്‌ നൈറ്റ് ഇൻ മുള്ളൻ കൊല്ലി ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തുവിട്ടു  (9 hours ago)

ലിസ്സി.കെ.ഫെർണാണ്ടസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് മെയ് ആറ് ചൊവ്വാഴ്ച്ച നടക്കും  (9 hours ago)

ജി മാർത്താണ്ഡൻ്റെ ഓട്ടം തുള്ളൽ ആരംഭിച്ചു  (10 hours ago)

ബി ടെക് ലാറ്ററല്‍ എന്‍ട്രി മേയ് 22 വരെ അപേക്ഷിക്കാം  (11 hours ago)

ഇന്ത്യ സന്ദര്‍ശിക്കാന്‍ പുടിന്‍ ഇന്ത്യയിലെത്തും  (11 hours ago)

പറവൂരില്‍ പുഴയില്‍ ചാടിയെന്ന് സംശയിച്ച യുവതിയുടെ മൃതദേഹം കിട്ടി  (11 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ എയര്‍ ഹോസ്റ്റസിനെ യാത്രക്കാരന്‍ പീഡിപ്പിച്ചതായി പരാതി  (12 hours ago)

Malayali Vartha Recommends