Widgets Magazine
20
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെ പി ശങ്കരദാസിന്റെ ഫേക്ക് ഐ സി യു നാടകം പൊളിച്ചടുക്കി കോടതി: ഗുരുതരമായ മാനസികാഘാതമെന്ന് എഴുതിച്ചേർത്തു; എന്നാൽ പിന്നെ ഊളമ്പാറയ്ക്ക് വിടാമെന്ന്...രക്ഷിക്കാൻ ഇറങ്ങിയവരും ഞെട്ടിച്ചു...


തെരുവ് നായ ശല്യം സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കണം: ചെറിയാൻ ഫിലിപ്പ്


ഇനിയൊരു ദീപക്കോ മുകേഷോ, അല്ലെങ്കിൽ അത്തരം ആൾക്കാർ ഉണ്ടാവരുത്... അതിജീവിതന്റെ കുടുംബത്തിന് സാമ്പത്തിക സഹായവുമായി മിഷൻ മെൻസ് കമ്മീഷൻ: ദീപക്കിന്റെ മരണത്തിന് കാരണക്കാരിയായ യുവതിക്കെതിരെ നിയമപോരാട്ടം...


ദീപക്കിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്.. ഈ അവസ്ഥയെ ധൈര്യപൂർവം നേരിടണമായിരുന്നു..അതിനാൽ പുരുഷന്മാരെ ‘ഭയം വേണ്ട..ജാഗ്രത മതി’..പോസ്റ്റ് വൈറലായി..


ദീപക്കിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്.. ഈ അവസ്ഥയെ ധൈര്യപൂർവം നേരിടണമായിരുന്നു..അതിനാൽ പുരുഷന്മാരെ ‘ഭയം വേണ്ട..ജാഗ്രത മതി’..പോസ്റ്റ് വൈറലായി..

ജാഫർ ഇടുക്കി, അജു വർ​ഗീസ് എന്നിവരുടെ ആമോസ് അലക്സാണ്ടറിന് തുടക്കമായി!

11 DECEMBER 2024 06:33 PM IST
മലയാളി വാര്‍ത്ത

ജാഫർ ഇടുക്കിയും അജു വർഗീസും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആമോസ് അലക്സാണ്ടർ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം തുടങ്ങി. ഡിസംബർ പത്ത് ചൊവ്വാഴ്ച്ച തൊടുപുഴ മലങ്കര എസ്റ്റേറ്റിൽ ആണ് തുടക്കം. മഞ്ചാടി ക്രിയേഷൻസിൻ്റെ ബാനറിൽ അഷറഫ് പാലയ്ക്കൽ നിർമ്മിച്ച് നവാഗതനായ അജയ് ഷാജി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ചലച്ചിത്ര പ്രവർത്തകർ അണിയാ പ്രവർത്തകർ, ബന്ധുമിത്രാദികൾ എന്നിവരടങ്ങുന്ന ഒരു വലിയൊരു കൂട്ടായ്മയിലൂടെ നാദിർഷ ആദ്യ ഭദ്രദീപം തെളിയിച്ചാണ് തുടക്കമിട്ടത്. സംവിധായകൻ അജയ് ഷാജിയുടെ മാതാപിതാക്കളായ ഷാജി -ശോഭന,നാദിർഷയും ചേർന്ന് സ്വിച്ചോൺ കർമ്മവും ജാഫർ ഇടുക്കിയും പത്നി ശ്രീമതി സിമി ജാഫറും ചേർന്നുർന്നു ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്.

നാദിർഷാ കലാഭവൻ ഷാജോൺ, അജുവർഗീസ്, സുനിൽ സുഗത, ഈ ചിത്രത്തിലെ നായിക താര', കുട്ടൻ്റെ ഷിനി ഗാമി എന്ന ചിത്രത്തിൻ്റെ സംവിധായകൻ റഷീദ് പാറയ്ക്കൽ ഓവർസീസ് ഡിസ്ട്രിബ്യൂട്ടർ. രാജൻ വർക്കല. നാസർ ലത്തീഫ്, അഭിനേതാ താക്കളായ സുഭാഷ്, സൗപർണ്ണിക എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

ഹൈദർ അലി ആമുഖ പ്രസംഗവും. നിർമ്മാതാവ് അഷറഫ് പാലയ്ക്കൽ നന്ദിയും രേഖപ്പെടുത്തി. ഈ ചടങ്ങുകൾക്കു ശേഷമാണ് നാദിർഷയും, നിർമ്മാതാവ് അഷറഫ് പാലയ്ക്കലിൻ്റെ കുടുംബാംഗങ്ങളും ചേർന്ന് ആമോസ് അലക്സാണ്ഡർ എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് നിർവ്വഹിച്ചത്.

പൂർണ്ണമായും ഡാർക്ക് ക്രൈം ത്രില്ലറായി അവതരിപ്പിക്കുന്നു ഈ ചിത്രത്തിൽ ആമോസ അലക്സാണ്ടർ എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജാഫർ ഇടുക്കിയാണ്. വളരെ വ്യത്യസ്ഥമായ ഒരു കഥാപാത്രമാണിത്. ഒരു അഭിനേതാവെന്ന നിലയിൽ അതിശക്തമായ ഒരു കഥാപാത്രമാണിത്. ഏറെ വെല്ലുവിളികൾ നിറഞ്ഞ ഈ കഥാപാത്രം ജാഫർ ഇടുക്കി എന്ന അഭിനേതാവിന് ഏറെ വഴിഞ്ഞിരിവുകൾ സമ്മാനിക്കുന്നതുമായിരിക്കും.

അജു വർഗീസാണ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മീഡിയാ പ്രവർത്തകൻ്റെ വേഷമാണ് ഈ ചിത്രത്തിൽ അജു വർഗീസ് അവതരിപ്പിക്കുന്നത്. പുതുമുഖം താരയാണ് ഈ ചിത്രത്തിലെ നായിക. ഡയാനാ ഹമീദ്, കലാഭവൻ ഷാജോൺ,സുനിൽ സുഗത, ശ്രീജിത് രവി, അഷറഫ് പിലായ്ക്കൽ, രാജൻ വർക്കല എന്നിവരും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കൊപ്പം ഏതാനും പ്രമുഖ താരങ്ങളും പുതുമുഖങ്ങളും ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നു.

രചന - അജയ് ഷാജി - പ്രശാന്ത് വിശ്വനാഥൻ. ഗാനങ്ങൾ പ്രശാന്ത് വിശ്വനാഥൻ, സംഗീതം - മിനി ബോയ്. ഛായാഗ്രഹണം - പ്രമോദ് കെ. പിള്ള. എഡിറ്റിംഗ് സിയാൻ ശ്രീകാന്ത്. കലാസംവിധാനം - കോയാസ്, മേക്കപ്പ് - നരസിംഹസ്വാമി. കോസ്റ്റ്യും - ഡിസൈൻ -ഫെമിനജബ്ബാർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ജയേന്ദ്ര ശർമ്മ. ക്രിയേറ്റീവ് ഹെഡ് - സിറാജ് മൂൺ ബീം. സ്റ്റുഡിയോ ചലച്ചിത്രം. പ്രൊജക്ട് ഡിസൈൻ - സുധീർ കുമാർ, അനൂപ് തൊടുപുഴ. പ്രൊഡക്ഷൻ ഹെഡ് -രജീഷ് പത്തംകുളം. പ്രൊഡക്ഷൻ മാനേജർ - അരുൺ കുമാർ. കെ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - മുഹമ്മദ്.പി.സി. തൊടുപുഴയിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയ പദ്ധതി എല്ലാപ്രദേശങ്ങളിലും പ്രാവര്‍ത്തികമാക്കാനാകും; കൊട്ടാരക്കര ഐ.ടി നഗരമായി മാറുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  (2 hours ago)

സജി ചെറിയാന്റേത് വിദ്വേഷ പ്രസ്താവന; മന്ത്രികേരളത്തിലെ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്; ആപത്കരമായ പ്രസ്താവനകൾ കേരളത്തെ അപകടകരമായ അവസ്ഥയിൽ എത്തിക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ  (2 hours ago)

പ്രധാനമന്ത്രി തിരുവനന്തപുരത്തേക്ക്; 23ന് എത്തും; റെയില്‍വേയും ബിജെപിയും സംഘടിപ്പിക്കുന്ന 2 പരിപാടികളിൽ പങ്കെടുക്കും  (2 hours ago)

വര്‍ഗ രാഷ്ട്രീയം ഉപേക്ഷിച്ച് വര്‍ഗീയ രാഷ്ട്രീയത്തെ പുല്‍കുന്ന മുഖ്യമന്ത്രിയെയാണ് കേരളം കാണുന്നത്; സിപിഎം ശ്രമിക്കുന്നത് വര്‍ഗീയ ധ്രൂവീകരണമുണ്ടാക്കി വോട്ടുനേടാനെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല  (2 hours ago)

'മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക്' പദ്ധതിയ്ക്ക് ഉടൻ തുടക്കമാകും; തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് വഴി നടപ്പിലാക്കുന്ന പദ്ധതി  (3 hours ago)

ആല്‍മണ്ട് കിറ്റ് എന്ന കഫ് സിറപ്പിന് നിരോധനമേര്‍പ്പെടുത്തി തമിഴ്‌നാട്  (10 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണം വ്യാപിപ്പിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം  (12 hours ago)

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍  (12 hours ago)

ഇന്ത്യയിലെത്തിയ അബുദാബി ഭരണാധികാരിയെ സ്വീകരിച്ച് മോദി  (12 hours ago)

ദീപക്കിന്റെ ആത്മഹത്യയില്‍ യുവതിക്കെതിരെ കേസെടുത്ത് പൊലീസ്  (12 hours ago)

ട്രെയിനിന് മുന്നില്‍ ചാടി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജീവനൊടുക്കി  (12 hours ago)

നടന്‍ വിജയ്ക്കെതിരെ മനഃപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തേക്കും  (12 hours ago)

സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തിന് ശക്തമായ ഭാഷയില്‍ മറുപടിയുമായി മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  (13 hours ago)

രേണു സുധിക്ക് തെറ്റുകള്‍ തിരുത്താന്‍ ഇനിയും സമയമുണ്ട്; ഇപ്പോള്‍ രേണു സുധി വേദനിപ്പിച്ചയെല്ലാവരും നല്ല മനസുകളുടെ ഉടമകളാണ് ; തുറന്നുപറഞ്ഞ് സംവിധായകന്‍  (13 hours ago)

വിഡിയോ എടുക്കുന്ന സ്ത്രീ എന്താണ് യഥാര്‍ഥത്തില്‍ ഉദ്ദേശിച്ചത്?   (13 hours ago)

Malayali Vartha Recommends