Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ട്യൂണിനൊപ്പം പാട്ടെഴുതുന്നത് ഗാനങ്ങളുടെ മഹത്വത്തിനെ നശിപ്പിക്കുന്നു; അവിരാച്ചൻ്റെ സ്വന്തം ഇണങ്ങത്തി മ്യൂസിക്ക് ലോഞ്ചിംഗിനിടെ തുറന്ന് പറഞ്ഞ് കെ.ജയകുമാർ ഐ.എ.എസ്.

17 DECEMBER 2024 02:37 PM IST
മലയാളി വാര്‍ത്ത

ഈണങ്ങൾക്ക് ഗാനരചന നടത്താൻ നമ്മുടെ ഗാനരചയിതാക്കൾ ശ്രമിക്കുമ്പോഴൊക്കെ ഗാനത്തിൻ്റെ അസ്ഥിത്വമാണ് നശിക്കുന്നതെന്ന് പ്രശസ്ത ഗാനരചയിതാവും, മുൻ ചീഫ് സെക്രട്ടറിയുമായ കെ.ജയകുമാർ ഐ.എ.എസ്. മലയാളത്തിൽ വൻവിജയം നേടിയ ഒരു ചിത്രത്തിലെ പ്രശസ്തമായ ഒരു ഗാനത്തിലെ വരികൾ ഉദ്ധരിച്ചു കൊണ്ടായിരുന്നു ജയകുമാർ ഇക്കാര്യം ഓർമിപ്പിച്ചത്.

മലയാളത്തിൻ്റെ പ്രിയപ്പെട്ട ഒരു കവിയായിരുന്നു ആ ഗാനത്തിൻ്റെ രചയിതാവ് അദ്ദേഹത്തിനു പോലും അത്തരമൊരു സാഹചര്യത്തെ അഭിമുഖീകരിക്കേണ്ടി വന്നു. താനും പുതിയ തലമുറക്കൊപ്പം പാട്ടുകളെഴുതാൻ ശ്രമിക്കുന്നുണ്ട്. നമ്മൾ പഴഞ്ചനാണെന്നു പറഞ്ഞു പിന്നോട്ടു പോകേണ്ടല്ലോ? എന്നാണ് ജയകുമാർ വ്യക്തമാക്കിയത്.

ശൈലശ്രീ മൂവി ക്രിയേഷൻസിൻ്റെ ബാനറിൽ സോണി ജോസഫ് സംവിധാനം ചെയ്യുന്ന അവിരാച്ചൻ്റെ സ്വന്തം ഇണങ്ങത്തി എന്ന ചിത്രത്തിൻ്റെ ആഡിയോ ലോഞ്ച് പ്രകാശന വേളയിലാണ് അദ്ദേഹത്തിൻ്റെ തുറന്ന് പറച്ചിൽ. ഇക്കഴിഞ്ഞ ഡിസംബർ 15 ഞായറാഴ്ച്ച തിരുവനന്തപുരത്തെ താജ് വിവാന്താ ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിലായിരുന്നു അദ്ദേഹം സംസാരിച്ചത്.

അതിനു വിപരീതമായി ഈ ചിത്രത്തിലെ മനോഹരമായ ഗാനങ്ങൾ ഒരുക്കിയ ഈ ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരെ അദ്ദേഹം അഭിനന്ദിച്ചു. ഈ സിനിമയിൽ സംവിധാനവും ക്യാമറയും ഒഴിച്ച് എല്ലാ മേഖലയിലും കൈവച്ച തൻ്റെ മുൻസഹപ്രവർത്തകനും, അതിർത്തി രക്ഷാ സേനയിലെ ഡപ്യൂട്ടി കമാൻ്റർ പദവിയിൽ നിന്നും സ്വയം വിരമിച്ച ശ്രീനിവാസൻ നായർ ഇതിനു മുമ്പു തന്നെ സിനിമ ലോകത്ത് എത്തപ്പെടേണ്ടതായിരുന്നുവെന്ന് മുൻ ഡി.ജി. ഋഷിരാജ് സിംഗും തദവസരത്തിൽ ആശംസകൾ അർപ്പിച്ച് പറഞ്ഞു.

ശ്രീനിവാസൻ നായർ രചിച്ച്, അനിൽ കൃഷ്ണ രവീന്ദ്രൻ തിരുവല്ല, വിഷ്ണു എന്നിവർ ഈണമിട്ട്, സജീവ് സി.വാര്യർ, പ്രശാന്ത് പുതുക്കരി, വൈഗാ ലഷ്മി എന്നിവർ ആലപിച്ച മൂന്നു ഗാനങ്ങളാണ് ഈ ചടങ്ങിൽ പ്രകാശനം ചെയ്യപ്പെട്ടത്. പ്രശസ്ത ഛായാഗ്രാഹകനും, സംവിധായകനുമായ പി. സുകുമാർ, സംവിധായകൻ വിക്കി തമ്പി, എന്നിവരും ചലച്ചിത്ര, സാമൂഹ്യ രംഗങ്ങളിലെ ഉന്നത വ്യക്തികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

കടമകൾ മറക്കുന്ന പിൻ തലമുറക്കാരെ, സ്വന്തം ഇച്ഛാശക്തി കൊണ്ട് നേരിടുന്ന മാതാപിതാക്കളുടെ ജീവിതമാണ് ഹൃദയഹാരിയായ
മുഹൂർത്തേങ്ങളിലൂടെ അവതരിപ്പിക്കുന്നത്. ശ്രീനിവാസൻ നായർ,മായാവി ശ്വനാഥ്, ശാരിക സ്റ്റാലിൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. ശ്രീനിവാസൻനായരുടെ കഥക്ക് മനു തൊടുപുഴയും (പുരുഷ പ്രേതം ഫെയിം) ശ്രീനിവാസൻ നായരും ചേർന്നു തിരക്കഥ രചിച്ചിരിക്കുന്നു. നിർമ്മാണ നിർവ്വഹണം - അനുക്കുട്ടൻ ഏറ്റുമാനൂർ ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (3 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (11 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (11 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (12 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (13 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (13 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (13 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (13 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (19 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (19 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (19 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (19 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (19 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (19 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (20 hours ago)

Malayali Vartha Recommends