Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആമോസ് അലക്സാണ്ടർ; ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്ത് പ്രഥ്വിരാജ് സുകുമാരൻ

01 JANUARY 2025 05:20 PM IST
മലയാളി വാര്‍ത്ത

മഞ്ചാടി ക്രിയേഷൻസിൻ്റെ ബാനറിൽ അഷറഫ് പിലാക്കൽ നിർമ്മിച്ച് അജയ്ഷാജി കഥ യെഴുതി സംവിധാനം ചെയ്യുന്ന ആമോസ് അലക്സാണ്ടർ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത നടൻ പൃഥ്വിരാജ് സുകുമാരൻ്റെ ഒഫീഷ്യൽ പേജിലൂടെ പ്രകാശനം ചെയ്തു. ജാഫർ ഇടുക്കിയുടെ പോസ്റ്ററാണ് ഇന്നു പുറത്തുവിട്ടിരിക്കുന്നത്. കഴുത്തിൽ കുരിശോടെയുള്ള നീണ്ട കൊന്തയും, തിങ്ങി നിറഞ്ഞ വെളുത്തതാടിയും, കൈയ്യിൽ രക്തക്കറ പുരണ്ട വാക്കിംഗ് സ്റ്റിക്കുമായിട്ടാണ് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്.

സൂക്ഷിച്ചു നോക്കിയാൽ നിലത്ത് ചിതറിക്കിടക്കുന്ന ലേഡീസ് ബാഗ് ഉൾപ്പടെ പലതും കാണാം. എന്തോ വലിയൊരു ദുരന്തം നടന്നതിൻ്റെ സാഹചര്യങ്ങളാണ് പശ്ചാത്തലത്തിൽ നിന്നും വ്യക്തമാകുന്നത്. ആരെയും പെട്ടന്ന് ആകർഷിക്കാൻ സാധ്യതയുള്ള കൗതുകകരമായ ഒരു പോസ്റ്ററാണിത്.

ആമോസ് അലക്സാണ്ഡർ എന്ന കേന്ദ്ര കഥാപാത്രത്തെ അവിസ്മരണീയാം വിധം ഭദ്രമാക്കുന്നത് ജാഫർ ഇടുക്കിയാണ്. ജാഫർ ഇടുക്കിയുടെ അസാമാന്യമായ അഭിനയ പാടവം കൊണ്ട് ഏറെ തിളങ്ങുന്ന ഒരു കഥാപാത്രമായിരിക്കും ആമോസ് അലക്സാണ്ടർ.
ആരാണീ ആമോസ് അലക്സ്ണ്ടർ? വരുംദിനങ്ങളിലെ അപ്ഡേഷനിലൂടെ ഈ ക്യാരക്ടർ എന്താണെന്ന് പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിക്കുമെന്ന് നിർമ്മാതാവ് അഷറഫ് പിലാക്കലും സംവിധായകൻ അജയ് ഷാജിയും പറഞ്ഞു.

പൂർണ്ണമായും ഡാർക്ക് ഹൊറർ ത്രില്ലർ മൂവിയായിരിക്കുമിത്. അജു വർഗീസാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പുതുമുഖം താരയാണ് ഈ ചിത്രത്തിലെ നായിക. ഡയാനാ ഹമീദ്, കലാഭവൻ ഷാജോൺ,സുനിൽ സുഗത, ശ്രീജിത് രവി, അഷറഫ് പിലാക്കൽ, രാജൻ വർക്കല, എന്നിവരും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കൊപ്പം ഏതാനും പ്രമുഖ താരങ്ങളും പുതുമുഖങ്ങളും ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നു.

രചന - അജയ് ഷാജി - പ്രശാന്ത് വിശ്വനാഥൻ. ഗാനങ്ങൾ പ്രശാന്ത് വിശ്വനാഥൻ. സംഗീതം - മിനി ബോയ്. ഛായാഗ്രഹണം - പ്രമോദ് കെ. പിള്ള.
എഡിറ്റിംഗ് സിയാൻ ശ്രീകാന്ത്. കലാസംവിധാനം - കോയാസ്. മേക്കപ്പ് - നരസിംഹസ്വാമി. കോസ്റ്റ്യും - ഡിസൈൻ -ഫെമിനജബ്ബാർ. ചീഫ്അ സ്സോസ്സിയേറ്റ് ഡയറക്ടർ -ജയേന്ദ്ര ശർമ്മ. ക്രിയേറ്റീവ് ഹെഡ് - സിറാജ് മൂൺ ബീം. സ്റ്റുഡിയോ ചലച്ചിത്രം. പ്രൊജക്ട് ഡിസൈൻ - സുധീർ കുമാർ, അനൂപ് തൊടുപുഴ. പ്രൊഡക്ഷൻ ഹെഡ് -രജീഷ് പത്തംകുളം. പ്രൊഡക്ഷൻ മാനേജർ - അരുൺ കുമാർ. കെ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് -മുഹമ്മദ്.പി.സി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (4 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (11 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (11 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (12 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (13 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (13 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (13 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (13 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (19 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (19 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (19 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (19 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (19 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (20 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (20 hours ago)

Malayali Vartha Recommends