Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

നരി വേട്ടയ്ക്കു പുതിയ മുഖം; ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു

26 MARCH 2025 02:45 PM IST
മലയാളി വാര്‍ത്ത

യുവനടൻ ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന നരി വേട്ട എന്ന ചിത്രത്തിലെ മൂന്നു പ്രധാന കഥാപാത്രങ്ങളെ അണിനിരത്തി പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു. ടൊവിനോ തോമസ്സിനു പുറമേ, സുരാജ് വെഞ്ഞാറമൂട്, പ്രശസ്ത തമിഴ് നടനും, സംവിധായകനുമായ ചേരൻ എന്നിവരുടെ ക്യാരക്ടർ പോസ്റ്ററുകളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

മൂന്നു പേരും പൊലീസ് കഥാപാത്രങ്ങളായാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. നേരത്തേ ടൊവിനോ തോമസിൻ്റേയും, നായിക പ്രിയംവദാ കൃഷ്ണൻ്റേയും പോസ്റ്റർ സിവിൽ വേഷവിധാനത്തിൽ പുറത്തുവിട്ടിരുന്നു. സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരുടെ ക്യാരക്ടർ പോസ്റ്റുറും പുറത്തുവിട്ടിരുന്നു.

ഇപ്പോൾ പ്രധാന നടന്മാരുടെ ഒന്നിച്ചുള്ള പോസ്റ്റർ പുറത്തുവിട്ടത് ഏറെ കനുതുകമായിരിക്കുന്നു. ടൊവിതോ തോമസ് വർഗീസ് പീറ്റർ എന്ന പൊലീസ് കോൺസ്റ്റബിളിനെ അവതരിപ്പിക്കുമ്പോൾ, സുരാജ് ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദ് എന്ന കഥാപാത്രത്തേയും അവതരിപ്പിക്കുന്നു.

ചേരൻ ഡി.ഐ.ജി. രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. പൂർണ്ണമായും പൊലീസ് പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വലിയൊരു ദൗദ്യത്തിൽ പങ്കെടുക്കേണ്ടി വരുന്നതാണ്ഈ കഥാപാത്രങ്ങൾ. ചിത്രത്തിൻ്റെ നിർണ്ണായകമായ ഗതിവിഗതികളിൽ ഈ കഥാപാത്രങ്ങളുടെ സാന്നിദ്ധ്യം ഏറെ വലുതാണ്.

ഇതിലെ ഏറെ പ്രാധാന്യം നിറഞ്ഞതാണ് വർഗീസ് പീറ്റർ എന്ന കോൺസ്റ്റബിളിൻ്റേത്. അദ്ദേഹത്തിൻ്റെ ഔദ്യോഗിക ജീവിതത്തിലും, വ്യക്തി ജീവിതത്തിലും നേരിടുന്ന സംഘർഷങ്ങളിലൂടെ യാണ് ഈ ചിത്രത്തിൻ്റെ കഥാ വികസനം. മനോഹരമായ ഒരു പ്രണയവും ഇതിനോടൊപ്പം പ്രാധാന്യമർഹിക്കുന്നുണ്ട്.

പ്രേക്ഷകർക്ക് മനസ്സിൽ ചേർത്തുവയ്ക്കാൻ പറ്റുന്ന കഥാപാത്രങ്ങളാണ് വർഗീസ് പീറ്ററും, ബഷീർ അഹമ്മദും, രഘുറാം കേശവും. വർഗീസിൻ്റെ പ്രണയിനി നാൻസി എന്ന കഥാപാത്രത്തെയാണ് പ്രിയംവദാകൃഷ്ണ അവതരിപ്പിക്കുന്നത്. മെയ് മാസത്തിൽ പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായിട്ടാണ് ഈ പോസ്റ്ററുകൾ വിട്ടിരിക്കുന്നത്.

ഇൻഡ്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ, എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷനുകൾ പുരോഗമിച്ചു വരുന്ന ഈ ചിത്രത്തിൽ ആര്യാസലിം, റിനി ഉദയകുമാർ, സുധി കോഴിക്കോട് നന്ദു,, പ്രശാന്ത് മാധവൻ, അപ്പുണ്ണി ശശി, എൻ.എം. ബാദുഷ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
േേ
മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം എന്ന ടാഗ് ലൈനോടെയാണ് ഈ ചിത്രമെത്തുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ അബിൻ ജോസഫിന്റേതാണു തിരക്കഥ. ഗാനങ്ങൾ - കൈതപ്രം, സംഗീതം. ജെയ്ക്ക് ബിജോയ്‌സ്. ഛായാഗ്രഹണം - വിജയ്. എഡിറ്റിംഗ് - ഷമീർ മുഹമ്മദ്, എക്‌സിക്കുട്ടീവ് പ്രൊഡ്യൂസർ - എൻ. എം. ബാദുഷ, പ്രൊജക്റ്റ് ഡിസൈൻ ഷെമി

കലാസംവിധാനം - ബാവ, മേക്കപ്പ് - അമൽ. കോസ്റ്റ്യും ഡിസൈൻ -അരുൺ മനോഹർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - രതീഷ് കുമാർ, നിർമ്മാണ നിർവ്വഹണം - സക്കീർ ഹുസൈൻ , പ്രതാപൻ കല്ലിയൂർ, കുട്ടനാട്, ചങ്ങനാശ്ശേരി, കോട്ടയം വയനാട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിച്ചു വരുന്നുവെന്നും പിആർഓ വാഴൂർ േജാസ് അറിയിച്ചു.
വാഴൂർ ജോസ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (7 minutes ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (19 minutes ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (40 minutes ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (50 minutes ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (52 minutes ago)

മാസപ്പടി കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അടിയന്തര സ്‌റ്റേ ഇല്ല  (1 hour ago)

"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...  (1 hour ago)

മികച്ച ടെലികോം എഐ സൊല്യൂഷനുകൾ നൽകുന്ന കമ്പനികളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്; ആഗോള എന്റർപ്രൈസ് എഐ മേഖലയിൽ ശക്തമായ സാന്നിധ്യം വീണ്ടും ഉറപ്പിച്ച് നേട്ടം  (1 hour ago)

MAJOR RAVI നെടുമ്പാശ്ശേരി അപകടത്തില്‍ മേജര്‍ രവിയുടെ പ്രതികരണം  (1 hour ago)

നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...  (1 hour ago)

നെടുമ്പാശേരി അപകടം; പരമാവധി ശിക്ഷ കൊടുത്തില്ലെങ്കില്‍ കളി മാറുമെന്ന് ജനവികാരം ഇളകി; വക്കീലിനേയും സുഹൈലിനേയും എടുത്തിട്ട് ചാമ്പി ജനം; സുഹൈലിനെതിരെ കൂടുതല്‍ വകുപ്പുകള്‍  (1 hour ago)

സപ്ലൈകോയുടെ വിപണി ഇടപെടൽ; ഉത്സവ കാലത്ത് വിപണി ഇടപെടലിനു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമീപനമാണ് സമീപ വർഷങ്ങളിൽ സ്വീകരിച്ചത്; നിയമസഭയിൽ മറുപടി പറഞ്ഞ് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

നെടുമ്പാശ്ശേരി അപകടം; കേസിൽ പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കും; നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടാനുള്ള സാഹചര്യം ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

എറണാകുളത്ത് ഉണ്ടായ സംഭവം അതിദാരുണമാണ്; ഒരു കുടുംബത്തിന്റെ പ്രതീക്ഷകളായിരിക്കുന്ന മൂന്ന് ചെറുപ്പക്കാരെയാണ് മദ്യപിച്ച് മദോന്മത്തനായി വാഹനമോടിച്ച മറ്റൊരു ചെറുപ്പക്കാരനും സംഘവും ഇല്ലാതാക്കിയത്; ബാറുകളിൽ 2  (1 hour ago)

Foreign-trips മുൻപിൽ ഗണേഷും റോഷി അഗസ്റ്റിനും  (1 hour ago)

Malayali Vartha Recommends