മോഹന്‍ലാലിന് ഇന്ന് 28ാം വിവാഹ വാര്‍ഷികം

മലയാളത്തിന്റെ നടന്‍ വിസ്മയം മോഹന്‍ലാലിന് ഇന്ന് 28ാം വിവാഹ വാര്‍ഷികം. ഭാര്യ സുചിത്രയും ഒന്നിച്ചുള്ള ഒരു മനോഹര ചിത്രം ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചാണ് മോഹന്‍ലാല്‍ ഈ ദിവസം ആരാധകരെ സന്തോഷിപ്പിച്ചത്. അവധിക്കാല യാത്രയുമായി വിയ്റ്റനാമിലാണ് മോഹന്‍ലാലുള്ളത്. അവിടെയുള്ള അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം ലളിതമായ ആഘോഷമാണ് മോഹന്‍ലാല്‍ തീരുമാനിച്ചിരിക്കുന്നത്.1988 ഏപ്രില്‍ 28നാണ് മോഹന്‍ലാല്‍ സുചിത്രയെ വിവാഹം കഴിക്കുന്നത്. സിനിമ ലോകത്തെ വിവാഹബന്ധങ്ങളില്‍ വലിയ തര്‍ക്കങ്ങളും വിവാദങ്ങളും നിറഞ്ഞ് നില്‍ക്കുബോളാണ് മോഹന്‍ലാലിനെ പോലുള്ള താരങ്ങള്‍ തങ്ങളുടെ കുടുംബ ജീവിതത്തിലും വിജയം നേടുന്നത്. പ്രണവ് മോഹന്‍ലാല്‍, വിസ്മയ എന്നിവരാണ് ഇരുവരുടെയും മക്കള്‍.ബിഗ് ബജറ്റ് ചിത്രം പുലിമുരുകന്റെ നീണ്ട ചിത്രീകരണത്തിന് ശേഷമാണ് മോഹന്‍ലാല്‍ ഇപ്പോല്‍ അവധിക്കാല യാത്രയ്ക്കായി വിദേശത്തേക്ക് പോയത്. ജൂണ്‍ ആദ്യവാരം എത്തുന്ന പുലിമുരുകന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകരും. വിദേശത്ത് നിന്ന് തിരിച്ചെത്തിയാല്‍ വെള്ളിമൂങ്ങയുടെ സംവിധായകന്‍ ജിബു ജേക്കബിന്റെ സിനിമയിലാണ് മോഹന്‍ലാല്‍ അഭിനയിക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























