ജാതകം നോക്കാതെ വിവാഹം ചെയ്തു

ജാതകം നോക്കാതെയാണ് വിവാഹം ചെയ്തതെന്ന് നടന്‍ മോഹന്‍ലാല്‍ പറയുന്നു.പ്രണയം ജീവിതത്തിലേക്ക് വഴിമാറിയ വിവാഹം പക്ഷേ ഒരിക്കല്‍ ജാതകപൊരുത്തം ഇല്ലെന്ന കാരണത്തില്‍ മുടങ്ങിയിട്ടുമുണ്ടെന്ന് ലാല്‍ പറയുന്നു. ഇരുവരുടെയെും ജാതക പൊരുത്തം ശരിയില്ലെന്ന് ജോത്സ്യന്‍ പറഞ്ഞിതിനെ തുടര്‍ന്ന് വിവാഹം വേണ്ടെന്ന് വച്ചത്. എന്നാല്‍ പിന്നീട് അത് തെറ്റാണെന്നും ജാതകപൊരുത്തം ഉണ്ടെന്നും ഉറപ്പ് വരുത്തി വിവാഹം നടക്കുകയായിരുന്നു.1988 ഏപ്രില്‍ 28 നാണ് മോഹന്‍ലാലിന്റെയും, തമിഴ് സിനിമാ നിര്‍മാതാവ് ബാലാജിയുടെയും മകള്‍ സുചിത്രയും വിവാഹം നടന്നത്. മോഹന്‍ലാലിന്റെ ഏറ്റവും വലിയ ആരാധികയായിരുന്നു സുചിത്ര.വിവാഹത്തിന് മുമ്പ് എന്നും ലാലിന് കത്തുകളും കാര്‍ഡുകളും അയക്കുമായിരുന്നു. അങ്ങനെ ഒടുവില്‍ ഇവര്‍ പ്രണയത്തിലാകുകയും പ്രണയം പിന്നീട് വിവാഹത്തില്‍ എത്തുകയും ആയിരുന്നു. വിയറ്റ്‌നാമില്‍ സുഹൃത്തുക്കള്‍ക്കൊപ്പം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ലാല്‍ വിവാഹ വാര്‍ഷികത്തെ കുറിച്ച് ഇട്ട ഒരു റൊമാന്റിക് പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം. ആഘോഷത്തിന് ശേഷം തിരികെ വന്നാല്‍ ജിബു ജേക്കബിന്റെ സിനിമയില്‍ ജോയിന്‍ ചെയ്യും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























