ആരാധകനെ മര്‍ദ്ദിച്ച സംഭവം, അക്ഷയ് കുമാര്‍ ക്ഷമ ചോദിച്ചു

സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകനെ സുരക്ഷ ഉദ്യോഗസ്ഥന്‍ മര്‍ദ്ദിച്ച സംഭവത്തില്‍ ബോളിവുഡ് താരം അക്ഷയ് കുമാര്‍ ക്ഷമ ചോദിച്ചു. നിര്‍ഭാഗ്യവശാല്‍ സംഭവിച്ചതാണ്. ഇങ്ങനെയൊരു തെറ്റ് ഇനി സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് അക്ഷയ് കുമാര്‍ ക്ഷമാപണം നടത്തിയത്.കഴിഞ്ഞ ദിവസം മുമ്പൈ എയര്‍പോര്‍ട്ടില്‍ വച്ചായിരുന്നു സംഭവം. എയര്‍പോര്‍ട്ടില്‍ എത്തിയ അക്ഷയ് കുമാറിനെ ആരാധകര്‍ വളഞ്ഞു. തുടര്‍ന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥന്‍ കൈ ചുരുട്ടി ഇടിക്കുകയായിരുന്നു. ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ആരാധകനെ മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























