'പുലിമുരുകന്‍' ടീസര്‍ മോഹന്‍ലാലിന്റെ ജന്മദിനത്തില്‍ റിലീസ് ചെയ്യും

മലയാളി പ്രേക്ഷകരും മോഹന്‍ലാല്‍ ആരാധകരും ഒന്നടങ്കം കാത്തിരിക്കുന്ന 'പുലിമുരുകന്റെ' ടീസര്‍ അദ്ദേഹത്തിന്റെ ജന്മദിനമായ മെയ് 21നു പുറത്തിറക്കും. സിനിമ തിയേറ്ററുകളില്‍ ജൂലൈ 7ന് റിലീസ് ചെയ്യും. ആക്ഷന്‍ ത്രില്ലര്‍ സിനിമയായ പുലിമുരുകന്‍ സംവിധാനം ചെയ്യുന്നത് വൈശാക് ആണ്. ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്‌റര്‍ വിഷു ദിനത്തില്‍ എത്തുകയും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയും ചെയ്തിരുന്നു. 2013ല്‍ അനൌണ്‍സ് ചെയ്ത ഈ പ്രോജെക്റ്റ് പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ കാരണമാണ് ഇത്രയും വൈകിയത്.സിനിമ ഉപേക്ഷിക്കപ്പെട്ടു എന്നു പോലും ഒരു സമയത്ത് കിംവദന്തികള്‍ ഉണ്ടായിരുന്നു. കാമലിനി മുഖര്‍ജിയാണ് ചിത്രത്തിലെ പ്രധാന നായിക കഥാപാത്രം. ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന ചിത്രം വിയറ്റ്‌നാം, എറണാകുളം, സൈലന്റ് വാലി, അട്ടപ്പാടി എന്നീ സ്ഥലങ്ങളിലാണ് ചിത്രീകരിച്ചിരിക്കുന്നത്.ഗോപി സുന്ദര്‍ ആണ് സംഗീത സംവിധയകന്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























