അച്ഛനും മകനും നേര്‍ക്കുനേര്‍

മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും അങ്കത്തിനു ഒരുങ്ങുന്നു. തങ്ങളുടെ സിനിമകളിലൂടെയാണെന്ന് മാത്രം. മമ്മൂട്ടിയുടെ 'വൈറ്റ്'ഉം ദുല്‍ഖറിന്റെ 'കുമ്മാട്ടിപ്പാടവും' ഒരേ ദിവസം റിലീസ് ആകുന്നു എന്നാണ് ഏറ്റവും പുതിയ വിവരങ്ങള്‍. മെയ് 20ന് രണ്ട് ചിത്രങ്ങളും തീയെറ്ററില്‍ എത്തിക്കാനാണ് വിതരണക്കാരുടെ ശ്രമം. എങ്കിലും റിലീസ് സംബന്ധിച്ച വാര്‍ത്തകള്‍ ഔദ്യോഗികമല്ല. മമ്മൂട്ടിയുടെ 'വൈറ്റ്' വിഷുവിനു തീയേറ്ററില്‍ എത്തുമെന്നായിരുന്നു അണിയറപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്. എന്നാല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുന്നതിനാലാണ് ചിത്രത്തിന്റെ റിലീസ് വൈകുന്നത്. ദുല്‍ഖറിന്റെ ആരാധകര്‍ എറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'കുമ്മാട്ടിപ്പാടം'. വളരെ വ്യത്യസ്തതയാര്‍ന്ന ഒരു വേഷമാണ് ദുല്‍ഖര്‍ ഇതില്‍ കൈകാര്യം ചെയ്തിരിക്കുന്നത്. ഇതിനു മുന്‍പ് 2013ല്‍ മമ്മൂട്ടിയുടെ 'കടല്‍ കടന്നൊരു മാത്തുക്കുട്ടി'യും ദുല്‍ഖറിന്റെ 'നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി', 2014ല്‍ മമ്മൂട്ടിയുടെ 'മംഗ്ലീഷ്' ദുല്‍ഖറിന്റെ 'വിക്രമാദിത്യന്‍' എന്നീ സിനിമകള്‍ ഒരേ ദിവസം റിലീസ് ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























