വിവാഹവിശേഷങ്ങളുമായി അമൃത

ചന്ദനമഴയിലെ അമൃതയെ കണ്ട് ഇതുപോലൊരു മരുമകളെ വേണം എന്നാഗ്രഹിച്ച വീട്ടമ്മമാര്‍ ഒത്തിരിയാണ്. ഇനി അത് നടപ്പില്ല. അമൃതയായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന മേഘ്‌ന വിന്‍സന്റിന്റെ വിവാഹം ഉറപ്പിച്ചു. നടി ഡിംപിള്‍ റോസിന്റെ സഹോദരന്‍ ഡോണാണ് വരന്‍.തന്റെ സഹോദരന് വേണ്ടി ഏറ്റവും അടുത്ത സുഹൃത്തിനെ പെണ്ണാലോചിച്ചത് ഡിംപിള്‍ റോസ് തന്നെയാണ്. ഒരിക്കല്‍ ആലോചനയുമായി വന്നപ്പോള്‍ സമയമായില്ല എന്ന് പറഞ്ഞു നിര്‍ത്തി. വീണ്ടും ഡോണിനെ തന്നെ മേഘ്‌നയുടെ ഭാവിവരനായി വീട്ടുകാര്‍ തീരുമാനിക്കുകയായിരുന്നു. കൃഷ്ണപക്ഷ കിളികള്‍ എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചതുമുതലാണ് മേഘ്‌നയും ഡിംപിളും സുഹൃത്തുക്കളായത്. അന്ന് നാലാം ക്ലാസില്‍ പഠിക്കുകയായിരുന്നു ഇരുവരും. 14 വര്‍ഷങ്ങള്‍ക്കിപ്പുറവും ആ സൗഹൃദം സൂക്ഷിയ്ക്കുന്നു. ഡിംപിളാണ് മേഘ്‌നയെ ഏട്ടന് വേണ്ടി ആലോചിച്ചതത്രെ. ദ്യം വിവാഹ ആലോചന വന്നപ്പോള്‍ മേഘ്‌നയുടെ വീട്ടുകാര്‍ സമയം ആയില്ല എന്ന് പറഞ്ഞു മടക്കി. അവളിപ്പോള്‍ പഠിച്ചുകൊണ്ടിരിയ്ക്കുകയല്ലേ, പിന്നീട് ആലോചിക്കാം എന്ന് പറഞ്ഞു. എന്നാല്‍ പിന്നീട് വിവാഹ ആലോചന വന്നപ്പോള്‍ ഡിംപിള്‍ തന്നെ വീണ്ടും ഇരുവരുടെയും കാര്യം എടുത്തിടുകയായിരുന്നുവത്രെ.ഡിംപിളിനെ ചെറുപ്പം മുതല്‍ അറിയാമായിരുന്നെങ്കിലും ഡോണിനെ പരിചയമുണ്ടായിരുന്നില്ല. ഗള്‍ഫില്‍ നിന്ന് വന്നിട്ട് കുറച്ച് നാളുകളേ ആയിട്ടുള്ളൂ. ഇപ്പോള്‍ ബിസിനസാണ്. ഇരുവീട്ടുകാരും തമ്മില്‍ നന്നായി അറിയുന്നത് കൊണ്ട് തന്നെ വിവാഹത്തെ കുറിച്ചാലോചിക്കുമ്പോള്‍ ടെന്‍ഷനില്ല എന്ന് മേഘ്‌ന പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























