മനോജ് കെ. ജയന്‍ ഉര്‍വ്വശി ദമ്പതികളുടെ മകള്‍ തേജാലഷ്മി. (കുഞ്ഞാറ്റ ) ക്യാമറക്കു മുന്നിലെത്തി

മനോജ് കെ. ജയന്‍ ഉര്‍വ്വശി ദമ്പതിമാരുടെ മകള്‍ തേജാ ലഷ്മി (കുഞ്ഞാറ്റ) ആദ്യമായി ക്യാമറക്കു മുന്നിലെത്തി. ശ്രീനാഥ് ഭാസി നായകനാകുന്ന ചിത്രം പ്രിയതമന്‍ ആണ് കുഞ്ഞാറ്റ ആദ്യമായി അഭിനയിക്കുന്ന ചിത്രം. റെജി പ്രഭാകറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. അഭിനേതാക്കള്‍, അണിയറപ്രവര്‍ത്തകര്‍ ബന്ധുമിത്രാദികള്‍ ജനപ്രതിനിധികള്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തില്‍ സെന്റ് ജോസഫ് പള്ളിവികാരി ഫാദര്‍ ജോര്‍ജ് സെബ്യ സ്റ്റിയന്‍ ആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്.
ഉര്‍വ്വശിയുടെ നാടു കൂടിയാണ് ഈ പ്രദേശം. അച്ഛന്‍ മനോജ് കെ. ജയനോടൊപ്പമാണ് തേജാ ലക്ഷ്മി എത്തിയത്. ശ്രീനാഥ് ഭാസിയടക്കം ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ പത്മരാജ് രതീഷ് സുധീര്‍ കരമന, സുനില്‍ സുഖദ ,വിദ്യാ വിശ്വനാഥ്, എന്നിവരുടെ സാന്നിദ്ധ്യവുമുണ്ടായിരുന്നു. ശ്രേയാനിധി ക്രിയേഷന്‍സിന്റെ ബാനറില്‍ സുനില്‍കുമാര്‍ എസ് , മുനീര്‍ അറക്കല്‍ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഒരിടത്തരം പട്ടണത്തിന്റെ പശ്ചാത്തലത്തിലൂടെ ഫാമിലി ഹ്യൂമര്‍ ചിത്രമാണ് റെജി പ്രദാകരന്‍ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.. ടി. എ. റസാഖിന്റെ തിരക്കഥയില്‍ സുഖമായിരിക്കട്ടെ എന്ന ചിത്രമാണ് റെജി പ്രഭാകരന്‍ ആദ്യമായി സംവിധാനം ചെയ്തത്..
ഏറെ പുരസ്‌ക്കാരങ്ങള്‍ നേടിയ ഈ ചിത്രത്തിനു ശേഷം റെജി പ്രഭാകരന്‍ ഒരുക്കുന്ന ചിത്രം കൂടിയാണിത്. സുഖമായിരിക്കട്ടെ ഗൗരവമുള്ള വിഷയമായിരുന്നുവെങ്കില്‍ ഇ ചിത്രം ഹ്യൂമര്‍ നിറഞ്ഞ ഒരു കുടുംബ കഥയാണു പറയുന്നത്. ഏറെ ആത്മബന്ധമുള്ള ഒരമ്മയുടേയും മകന്റേയും ജീവിതത്തിനിടയി ലേക്ക് എം.ബി.എ .ബിരുദധാരിയായ യായ ഒരു പെണ്‍കുട്ടിയുടെ കടന്നുവരവിലൂടെ അരങ്ങേറുന്ന സംഭവങ്ങളാണ് തികച്ചും നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്ക പ്പെടുന്നത്.. കൊച്ചു കൊച്ചു രസാകരമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് ഈ ചിത്രത്തിന്റെ കഥാപുരോഗതി. വിശ്വാസും പ്രിയയും ഇതാണ് ശ്രീനാഥ് ഭാസിയുടേയും, . തേജാ ലഷ്മിയുടെയും കഥാപാത്രങ്ങളുടെ പേരുകള്‍. ശാന്തി കൃഷ്ണ ഇര്‍ഷാദ് , മീരാ നായര്‍, പി.പി. കുഞി കൃഷ്ണന്‍ മാഷ് , മഞ്ജൂ പത്രോസ്, ദിനേശ് പണിക്കര്‍, കുടശ്ശനാട് കനകം സൂര്യാദാസ്, രാമമംഗലപ്പള്ളി, അഭിലാഷ് കൈഫ്, സുബിന്‍, സിനു സൈനുദ്ദീന്‍. ജോസ് പേരൂര്‍ക്കട. എന്നിവരും പ്രധാന താരങ്ങളാണ് . നിരവധിഹ്യൂമര്‍ കുടുംബ ചിത്രങ്ങള്‍ക്കു തിരക്കഥ രചിച്ചിട്ടുള്ള കൃഷ്ണ പൂജപ്പുരയാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
കഥ സനു ഭാസ്‌കര്‍. ഗാനങ്ങള്‍ – റഫീഖ് അഹമ്മദ്, മനു മഞ്ജിത്ത്. സംഗീതം – രമേഷ് നാരായണ്‍, ബിജിപാല്‍, റോണി റാഫേല്‍ , പശ്ചാത്തല സംഗീതം റോണി റാഫേല്‍ . ഛായാഗ്രഹണം. പ്രദീപ് നായര്‍ എഡിറ്റിംഗ് സിയാന്‍ ശ്രീകാന്ത്. കലാ സംവിധാനം അര്‍ക്കന്‍ .എസ്. കര്‍മ്മ. മേക്കപ്പ് – പട്ടണം ഷാ. കോസ്റ്റ്യൂം ഡിസൈന്‍ ബ ഇന്ദ്രന്‍സ് ജയന്‍ . കോ – ഡയറക്ടര്‍ – ഹാരിസണ്‍,. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ സുഭാഷ് ഇളമ്പല്‍. അസ്സോസ്സിയേറ്റ്ഡയറക്ടര്‍ ശരത്. സഹസംവിധാനം – അനീഷ് കാട്ടിക്കോ,രാജേഷ് ആര്‍. റിസ്വാന്‍. കാസ്റ്റിംഗ് ഡയറക്ടര്‍ ആരോമല്‍. ആര്‍.. സ്റ്റില്‍സ് – പ്രേംലാല്‍ പട്ടാഴി . പ്രൊഡക്ഷന്‍ എക്‌സികുട്ടീവ്‌സ്, രാജേഷ് തങ്കപ്പന്‍. സഫി ആയൂര്‍, . പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഹരിവെഞ്ഞാറമൂട്. കരുനാഗപ്പള്ളിയിലും പരിസരങ്ങളിലും, വാഗമണ്ണിലുമായി ഈ ചിത്രത്തിന്റെ ചിത്രീകരണം – പൂര്‍ത്തിയാകും.. ജഞഛ വാഴൂര്‍ ജോസ് .
https://www.facebook.com/Malayalivartha

























