പുലിമുരുകന് 50 കോടി കളക്ഷന്‍ പ്രതീക്ഷിക്കുന്നു; ജോപ്പന് ആദ്യ ദിവസം കളക്ഷന്‍ കുറവ്

ആദ്യ ദിവസം തന്നെ കേരളത്തിലുടനീളം നല്ല റിപ്പോര്‍ട്ട് ലഭിച്ച മോഹന്‍ലാലിന്റെ പുലിമുരുകന്‍ 50 കോടിയോളം കളക്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ശനിയും ഞായറും തിങ്കളും അവധിയായതിനാല്‍ സ്‌റ്റെഡി കളക്ഷനായിരിക്കും. അന്യസംസ്ഥാനത്തെയും വിദേശങ്ങളിലെയും കളക്ഷന്‍ കൂടി കണക്ക് കൂട്ടിയാല്‍ 50 കോടിയോളം വരുമെന്നാണ് കണക്കാക്കുന്നത്. മുമ്പ് ദൃശ്യം ഇത്രയും കളക്ട് ചെയ്‌തെങ്കിലും ഇനീഷ്യല്‍ കുറവായിരുന്നു. എന്നാല്‍ പുലിമുരുകന് ഗംഭീര ഇനീഷ്യലാണ് ലഭിച്ചത്. അത് ഒരാഴ്ച നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ ചരിത്രമാകും. ഒരു ആക്ഷന്‍ മാസ് എന്റര്‍ടെയ്‌നറാണ് പുലിമുരുകന്‍.
അതേസമയം പുലിമുരുകന്‍ ഇറങ്ങിയതോടെ ആദ്യ ദിവസം മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പന് കളക്ഷന്‍ കുറവായിരുന്നു. ജോപ്പന്‍ നല്ല ഫാമിലി എന്റര്‍ടെയ്‌നറാണ്. ഇന്ന് മുതല്‍ പടം കലക്ട് ചെയ്യുമെന്ന പ്രതീക്ഷയിലാണ് തിയേറ്ററുകാര്‍. പുലിമുരുകന് കിട്ടിയ ഹൈപ്പ് ജോപ്പന് ലഭിച്ചിരുന്നില്ല. ജോപ്പന്‍ ഒരു സാധാരണ ചിത്രവും പുലിമുരുകന്‍ ആസാധാരണ ചിത്രവും ആയത് കൊണ്ടാണ്. മുമ്പ് പഴശിരാജക്ക് കിട്ടിയ ഹൈപ്പാണ് പുലിമുരുകനും കിട്ടിയത്. ആദ്യദിവസം പല സ്ഥലങ്ങളിലും സ്‌പെഷ്യല്‍ ഷോയായി പുലുമുരുകന്‍ കളിച്ചിരുന്നു. ഇനിയുള്ള മൂന്ന് ദിവസം അവധിയായതിനാല്‍ സ്‌പെഷ്യല്‍ ഷോയ്ക്കുള്ള സാധ്യത കൂടുതലാണ്.
സാധാരണ കഥയാണെങ്കിലും പുലിവേട്ടയും അസാധാരണമായ ആക്ഷന്‍ രംഗങ്ങളുമാണ് പുലിമുരുകന്റെ ഹൈലൈറ്റ്. ക്‌ളൈമാസ് ഫൈറ്റ് മാത്രം 46 ദിവസം കൊണ്ടാണ് ചിത്രീകരിച്ചത്. ചിത്രീകരണത്തേക്കാള്‍ കൂടുതല്‍ ദിവസം ഗ്രാഫിക്‌സ് വര്‍ക്കിനും പോസ്റ്റ് പ്രൊഡക്ഷനും ചെലവഴിക്കേണ്ടിവന്നു. ഗോപിസുന്ദര്‍ 35 ദിവസം എടുത്താണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത്. സാധാരണ അസിസ്റ്റന്റ്മാര്‍ ചെയ്യേണ്ട ജോലികള്‍ പോലും ഗോപി നേരിട്ട് ചെയ്തു. പ്രതിഫലത്തിന്റെ 30 ശതമാനം കുറച്ചുമാണ് വാങ്ങിയത്.
https://www.facebook.com/Malayalivartha





















