Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജോമോള്‍ സിനിമയിലേക്ക് മടങ്ങി വരാന്‍ കാരണം? ജോമോള്‍ മനസുതുറക്കുന്നു...

30 MAY 2017 12:30 PM IST
മലയാളി വാര്‍ത്ത

എന്റെ സ്വന്തം ജാനകിക്കുട്ടി എന്ന ഹരിഹരന്‍ ചിത്രത്തിലൂടെ മലയാളികളുടെ സ്വന്തമായി മാറിയ ജോമോള്‍ വര്‍ഷങ്ങളുടെ ഇടവേളകള്‍ക്ക് ശേഷം സിനിമാ ലോകത്ത് മടങ്ങിയെത്തിയിരിയ്ക്കുകയാണ്. ജോമോള്‍ അഭിനയിച്ച വികെപിയുടെ കെയര്‍ഫുള്‍ എന്ന ചിത്രം മികച്ച പ്രേക്ഷകാഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിയ്ക്കുന്നു.

വിവാഹത്തോടെ സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്ന ജോമോള്‍ എവിടെയായിരുന്നു ഇതുവരെ... എന്തായിരുന്നു സിനിമയിലേക്ക് വരാതിരുന്നത്... എന്ത് കൊണ്ട് ഇപ്പോള്‍ തിരിച്ചുവന്നു.. തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഒരു അഭിമുഖത്തില്‍ സംസാരിക്കവെ നടി മറുപടി നല്‍കി. എന്നാല്‍ ആ ഉത്തരത്തില്‍ ഒരുപാട് ചോദ്യങ്ങള്‍ വീണ്ടും ബാക്കിയാകുന്നു... തുടര്‍ന്ന് വായിക്കാം..

ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തില്‍ ഉണ്ണിയാര്‍ച്ചയുടെ ബാല്യകാലം അഭിനയിച്ചുകൊണ്ടാണ് ജോമോളിന്റെ അരങ്ങേറ്റം. തുടര്‍ന്ന് പഞ്ചാബി ഹൗസ്, മയില്‍പ്പീലിക്കാവ്, എന്ന് സ്വന്തം ജാനകിക്കുട്ടി, നിറം, പുത്തൂരം പുത്രി ഉണ്ണിയാര്‍ച്ച തുടങ്ങി 19 സിനിമകളില്‍ അഭിനയിച്ചു. 2003 ലാണ് ജോമോളിന്റെ വിവാഹം കഴിഞ്ഞത്. ചന്ദ്രശേഖരന്‍ പിള്ളയെ വിവാഹം ചെയ്ത ജോമോള്‍ ഹിന്ദു മതം സ്വീകരിയ്ക്കുകയും ഗൗരി എന്ന് പേര് മാറ്റുകയും ചെയ്തു. വിവാഹ ശേഷമാണ് രാക്കിളിപ്പാട് എന്ന ചിത്രം ചെയ്തത്. അതോടെ പൂര്‍ണമായും വെള്ളിത്തിരയോട് വിടപറഞ്ഞിരിയ്ക്കുകയായിരുന്നു

ജോമോള്‍ ചന്തുവിനെ വിവാഹം കഴിക്കുന്നതിനോട് നടിയുടെ വീട്ടുകാര്‍ക്ക് ഒട്ടും താത്പര്യമില്ലായിരുന്നു. ഓര്‍ക്കുട്ടിലൂടെ പരിചയപ്പെട്ട ചന്തു ചതിക്കും എന്ന് പലരും പറഞ്ഞു. എന്നാല്‍ എതിര്‍പ്പുകളെ അവഗണിച്ച് ജോമോള്‍ ചന്തുവിന് വേണ്ടി വീടുവിട്ട് ഇറങ്ങി വന്നു. വീട്ടുകാരുമായി അടിച്ച് പിരിഞ്ഞ് അച്ഛനെതിരെ പൊലീസ് പരാതിയും നല്‍കിയിട്ടാണ് വന്നത്. എന്നാല്‍ ഇപ്പോള്‍ സിനിമയിലേക്ക് മടങ്ങിവരാനുണ്ടായ കാരണം ചോദിച്ചപ്പോള്‍ ജോമോള്‍ പറഞ്ഞത് ചന്തുവിന്റെ പേരല്ല, മറിച്ച് അച്ഛന്റെയും അമ്മയുടെയും പേരാണ്. വീണ്ടും സിനിമയിലേക്ക് വരണമെന്ന് നിര്‍ബന്ധിച്ചത് മാതാപിതാക്കളാണത്രെ.

നിന്റെ ഫീല്‍ഡ് സിനിമയാണെന്നും ഒരിക്കലും അത് നിര്‍ത്തരുത് എന്നും ജോമോളോട് മാതാപിതാക്കള്‍ പറഞ്ഞത്രെ. മക്കള്‍ വലുതായാല്‍ അവര്‍ അവരുടെ വഴി തേടിപ്പോകും. വലുതായാല്‍ നിന്നെ നോക്കുമെന്ന് എന്താണ് ഉറപ്പ് എന്നും അവര്‍ ചോദിച്ചത്രെ. ആ ചോദ്യം ശരിയാണെന്ന് തോന്നിയത് കൊണ്ടാണ് മടങ്ങി വന്നത് എന്ന് ജോമോള്‍ പറയുന്നു. സ്വാഭാവികമായും ആരാധകര്‍ക്കുള്ള ചോദ്യമാണ് അപ്പോള്‍ ചന്ദ്രശേഖരന്‍ പിള്ള എവിടെ? സ്നേഹിച്ച ആളെ സ്വന്തമാക്കാന്‍ അച്ഛനെതിരെ കേസ് കൊടുത്ത് വീട് വിട്ടിറങ്ങിയ മകള്‍ ഇപ്പോള്‍ വീണ്ടും അച്ഛന്റെയും അമ്മയുടെയും ഉപദേശം കേള്‍ക്കുന്നു എന്ന് പറയുന്നതില്‍ ഒരുപാട് ചോദ്യങ്ങളില്ലേ...?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (2 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (3 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (3 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (3 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (3 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (4 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (4 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (4 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (4 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (4 hours ago)

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവ  (5 hours ago)

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (5 hours ago)

15 വയസ് ഉള്ളപ്പോഴാണ് ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽ പെട്ടത്;ഞാനത് അത്ര കാര്യമാക്കിയില്ല; ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്; സുധിച്ചേട്ടൻറെ മരണശേഷം ഒരിക്കൽ ഡോക്ടറെ കണ്ടപ്പോൾ സംഭവിച്ചത്; തനി  (5 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (5 hours ago)

Malayali Vartha Recommends