Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജയറാമിന്റെ സമയം തെളിയുന്നു; വൈശാഖിന്റെ സിനിമയില്‍ നായകന്‍

31 MAY 2017 06:18 PM IST
മലയാളി വാര്‍ത്ത

കുറേ വര്‍ഷങ്ങളായി ഹിറ്റുകളൊന്നും ഇല്ലാതിരുന്ന ജയറാമിന്റെ സമയം തെളിഞ്ഞെന്നാണ് സിനിമാ വൃത്തങ്ങള്‍ പറയുന്നത്. പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയറാമാണ് നായകന്‍. ഒപ്പം തമിഴ് നടന്‍ ആര്യയും അഭിനയിക്കുന്നു. അടുത്തിടെ ഇറങ്ങിയ അച്ചായന്‍സും പരാജയമായിരുന്നു. സമുദ്രക്കനിയുടെ ആകാശമിഠായിയിലാണ് ഇപ്പോഴഭിനയിക്കുന്നത്. അത് ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍. ഷൂട്ടിംഗ് തീര്‍ന്നാലുടന്‍ താരം വിദേശത്തേക്ക് പറക്കും. ആസ്‌ത്രേലിയയിലും ന്യൂസിലന്റിലും ജയറാം ഷോ എന്ന പേരില്‍ സ്‌റ്റേജ്‌ഷോ നടത്തുന്നുണ്ട്. രമേഷ് പിഷാരടി ഉള്‍പ്പെടെ സംഘത്തിലുണ്ട്. 
അഭിനയത്തിനൊപ്പം മേളത്തിനും താരം പ്രാധാന്യം നല്‍കുന്നു. ജയറാമിന്റെ കൂടെ മേളത്തിന് 111 പേരുണ്ട്. സിനിമയുടെ തിരക്കില്ലെങ്കില്‍ കേരളത്തില്‍ എവിടെ ഉല്‍സവത്തിന് വിളിച്ചാലും വരാന്‍ തയ്യാറാണെന്ന് താരം വ്യക്തമാക്കി. എല്ലാത്തരം മേളങ്ങളും പരിശീലിക്കുന്നുണ്ട്. ചെറുപ്പകാലത്ത് വീട്ടുകാര്‍ അറിയാതിരിക്കാന്‍ രഹസ്യമായി പോയാണ് ചെണ്ട കൊണ്ടാന്‍ പഠിച്ചത്. സിനിമയ്ക്ക് മുന്‍പേ മേളം മനസില്‍ കയറിയതാണ്. അതിന്റെ കാര്യത്തില്‍ പണം പ്രശ്‌നമേ അല്ലെന്നും താരം വ്യക്തമാക്കി. കേരളത്തിലെ പല ക്ഷേത്രങ്ങളിലും ഇതിനോടകം മേളത്തില്‍ പങ്കെടുത്തു. 
തിരുവമ്പാടി തമ്പാന്‍ എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് സമുദ്രക്കനിയുമായി പരിചയപ്പെടുന്നത്. ധനുഷ്‌കോടിയിലെ ചിത്രീകരണം കഴിഞ്ഞ് ഹോട്ടലിലേക്ക് മടങ്ങുമ്പോള്‍ ഒരു ദിവസം സമുദ്രക്കനി ഒരു കഥ പറഞ്ഞു. ആ കഥ വല്ലാതെ സ്വാധീനിച്ചു. അതാണ് ആകാശമിഠായി. കഥ പറഞ്ഞെങ്കിലും അത് സിനിമയാക്കാന്‍ വര്‍ഷങ്ങളെടുത്തു. അതിനിടെ സമുദ്രക്കനി തമിഴില്‍ അപ്പാ എന്ന പേരില്‍ ഈ കഥ സിനിമയാക്കി. രണ്ട് കോടി മുടക്കി ചെയ്ത ചിത്രം അവിടെ നല്ല ചര്‍ച്ചയായിരുന്നു. മലയാളത്തില്‍ തമിഴില്‍ നിന്ന് വ്യത്യസ്തമായ രീതിയിലാണ് കഥ പറയുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (2 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (3 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (3 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (3 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (3 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (4 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (4 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (4 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (4 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (4 hours ago)

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവ  (5 hours ago)

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (5 hours ago)

15 വയസ് ഉള്ളപ്പോഴാണ് ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽ പെട്ടത്;ഞാനത് അത്ര കാര്യമാക്കിയില്ല; ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്; സുധിച്ചേട്ടൻറെ മരണശേഷം ഒരിക്കൽ ഡോക്ടറെ കണ്ടപ്പോൾ സംഭവിച്ചത്; തനി  (5 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (5 hours ago)

Malayali Vartha Recommends