Widgets Magazine 

23
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കണ്ണൂരിലെ സഖാക്കളെ ഞെട്ടിച്ച് ബിജെപിയുടെ ക്ഷണം! ദിവ്യയുടെ പോസ്റ്റിന് പിന്നാലെ പ്രതികരണവുമായി പി.കെ. കൃഷ്ണദാസ്; അറക്കൽ ബീവിയെ കെട്ടാൻ അര സമ്മതം പോരല്ലോ...


സൗദി വധശിക്ഷാ വിവാദം പുതിയ തിരിവിലേക്ക്; കോൺസുലേറ്റിന്റെ രഹസ്യ കത്ത് പുറത്ത്; പ്രതികൾ കഴിഞ്ഞത് രണ്ട് ജയിലുകളിൽ, തമ്മിൽ കണ്ടിട്ടില്ലെന്ന് വെളിപ്പെടുത്തൽ...


നെടുമ്പാശ്ശേരി മിനി കൂപ്പർ കേസ്: ബോസ്റ്റൽ സ്കൂൾ സൂപ്രണ്ടിന്റെ അപേക്ഷ കോടതി തള്ളി; പ്രതികൾക്ക് ജയിൽ മാറ്റമില്ല...


കാലാവസ്ഥയിൽ വൻ വ്യതിയാനം: നാളെയും 25-നും പുതിയ ന്യൂനമർദ്ദങ്ങൾ രൂപപ്പെടും; കേരളത്തിലും തമിഴ്നാട്ടിലും കനത്ത മഴ മുന്നറിയിപ്പ് ...


പാമ്പാടി അപകടം: വില്ലനായത് ആ രണ്ട് പേരുടെ അനാസ്ഥ? വഴിമുടക്കികളെ പൂട്ടാൻ കോട്ടയം എസ്.പി നേരിട്ടിറങ്ങി...

ജീവിക്കാനും മക്കളെ പോറ്റാനും കുക്കിങ് ഉപകരണങ്ങള്‍ വിറ്റഴിച്ചും റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായും ജോലി ചെയ്തു; നിഷ സാരംഗ്

02 JUNE 2017 10:57 AM IST
മലയാളി വാര്‍ത്ത

ഉപ്പും മുളകും എന്ന സീരിയലിലെ നീലു എന്ന നീലിമ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്. നാല് മക്കളുടെ അമ്മ.. ബാലുവിന്റെ ഭാര്യ. പ്രേക്ഷകരെ വെറുപ്പിക്കാത്ത ചുരുക്കം ചില ടെലിവിഷന്‍ സീരിയലുകളിലൊന്നാണ് കളേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും. ഉപ്പും മളകും എന്ന പരിപാടിയിലൂടെ ബാലുവിനും മക്കള്‍ക്കുമൊപ്പം പ്രേക്ഷകരെ ഏറെ ചിരിപ്പിയ്ക്കുന്ന കഥാപാത്രമാണ് നിഷ സാരംഗ് അവതരിപ്പിയ്ക്കുന്ന നീലു. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ദുരിതങ്ങളിലൂടെയാണ് കടന്നുപോയത്. നീലുവിന്റെ വ്യക്തി ജീവിതത്തില്‍ സംഭവിച്ചതെന്താണെന്നറിയാന്‍ തുടര്‍ന്ന് വായിക്കാം...

നിഷ സാരംഗ് വിവാഹം കഴിച്ചിട്ടില്ല. ലിവിങ് റിലേഷനായിരുന്നു. ഭര്‍ത്താവ് എന്ന് പറയുന്ന ആളുമായി തുടക്കത്തിലൊക്കെ നല്ല ബന്ധമായിരുന്നു. ആ ബന്ധത്തില്‍ രണ്ട് പെണ്‍കുട്ടികളും ഉണ്ടായി. പിന്നെ എല്ലാം വഷളാകുകയായിരുന്നു. ഭര്‍ത്താവ് എന്ന് പറയുന്ന ആള്‍ക്ക് താന്‍ പണം സമ്പാദിച്ചുകൊടുക്കേണ്ട ഭാരിച്ച ചുമതല സഹിക്കാന്‍ കഴിയാതെയായപ്പോഴാണ് വേര്‍പിരിഞ്ഞത് എന്ന് നിഷ പറയുന്നു. അങ്ങനെ പത്ത് പതിനാല് വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതം അസാനിപ്പിച്ച് നിഷ മക്കളെയും കൂട്ടി ഇറങ്ങി.

അവസരങ്ങള്‍ ഇല്ലാതായപ്പോള്‍ ജവിക്കാനും മക്കളെ പോറ്റാനും പല ജോലികളും ചെയ്തിട്ടുണ്ട് എന്ന് നിഷ പറയുന്നു. പ്രമുഖ ബ്രാന്‍ഡിന്റെ കുക്കിങ് ഉപകരണങ്ങള്‍ വിറ്റഴിച്ചും റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായും ജോലി ചെയ്തിരുന്നുവെന്ന് താരം പറഞ്ഞു. താന്‍ ഒരു കൃഷ്ണ ഭക്തയാണെന്നും എല്ലാ വര്‍ഷവും ഗുരുവായൂരില്‍ ഭജന ഇരിക്കാന്‍ പോകാറുണ്ടെന്നും നിഷ പറയുന്നു. സങ്കടം വരുമ്പോഴും ആത്മവിശ്വാസം കുറയുമ്പോഴും മനസ്സുരുകി കണ്ണനെ വിളിക്കുമത്രെ,. കണ്ണനാണ് തുണ..

നിഷാ സാരംഗിനെ കാണുമ്പോള്‍ ആരാധകര്‍ ആദ്യം ചോദിക്കുന്നത് കുട്ടികളെക്കുറിച്ചാണ്. തനിക്ക് ആറു കുട്ടികളുണ്ടെന്നാണ് നിഷ പറയുന്നത്. തന്റെ മറുപടി കേട്ട് അമ്പരപ്പോടെ നോക്കുന്ന വീട്ടമ്മമാരോട് സ്‌ക്രീനില്‍ നാല് പിള്ളേരുണ്ട്. വീട്ടില്‍ രണ്ടും എന്ന് പറയും

മൈ ബോസ് എന്ന ചിത്രത്തില്‍ നിഷ അവതരിപ്പിച്ച കഥാപാത്രം ശ്രദ്ധേയമായിരുന്നു. ദിലീപിന്റെ സഹപ്രവര്‍ത്തകയായിട്ടാണ് ചിത്രത്തിലെത്തിയത്. പോത്തേന്‍ വാവ എന്ന മമ്മൂട്ടി ചിത്രത്തിലും നിഷ അഭിനയിച്ചിട്ടുണ്ട്. ഉപ്പും മുളകും എന്ന സീരിയലാണ് നിഷയ്ക്ക് ഇന്നുള്ള ജനപ്രീതി നേടിക്കൊടുത്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബവഴക്കിനിടെ ഭാര്യയെ കസേരയില്‍ കെട്ടിയിട്ട ഭര്‍ത്താവ് അറസ്റ്റില്‍  (3 hours ago)

കാലിക്കറ്റ് സർവകലാശാലയുടെ നാളത്തെ പരീക്ഷകൾ മാറ്റിവച്ചു; വൈവ,​ പ്രാക്ടിക്കൽ പരീക്ഷകൾക്ക് മാറ്റമില്ല  (3 hours ago)

ഇറാൻ യുദ്ധ പ്രതിസന്ധി കാരണം ഊർജ വിപണിയിൽ 300 കോടി ബാരൽ എണ്ണയുടെ വിതരണനഷ്ടമെന്ന് അരാംകോ  (3 hours ago)

മിനിറ്റുകളുടെ വ്യത്യാസത്തിൽ ടിബറ്റിനെ കുലുക്കി ഭൂചലനങ്ങൾ  (3 hours ago)

ഇസ്രയേലിന്റെ സ്വാതന്ത്ര്യ ദിനാഘോഷത്തിന് മോദിയെ ക്ഷണിച്ച് നെതന്യാഹു,​ സ്മിത്ത് മച്ചാറിനും ക്ഷണം  (3 hours ago)

ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് വിമാനത്തിൽ മിന്നലടിച്ചു,​ ഭയന്നുവിറച്ച് യാത്രക്കാർ  (3 hours ago)

പുരാവസ്തു വകുപ്പിൽ വാക് ഇൻ ഇന്റർവ്യു  (3 hours ago)

മരിച്ചയാളുടെ രേഖ ഉപയോഗിച്ച് വീട് കൈവശപ്പെടുത്താൻ ശ്രമം, പൊലീസുകാരന്‍ അറസ്റ്റിൽ  (3 hours ago)

അസിം മുനീറിനെ നാണംകെടുത്തി ഇറാൻ; വിമാനത്തിലേക്കു മടങ്ങിപ്പോകാൻ നിർദേശം  (3 hours ago)

ശബരിമല തീർഥാടകർക്ക് പമ്പയിലേക്ക് ചാർട്ടേഡ് ബസ്  (3 hours ago)

ഏകദിനത്തിൽ അതിവേഗ ഇരട്ടസെഞ്ച്വറി; ചരിത്രം കുറിച്ച് ഹാരി ബ്രൂക്ക്‌  (3 hours ago)

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലേക്ക് ആദ്യമായി എത്തിച്ചേർന്നതിൽ അതിയായ സന്തോഷം:.നിയുക്ത ഗവർണർ  (3 hours ago)

ആരോഗ്യരംഗത്ത് വലിയ തകർച്ച’: മുരളീധരനെതിരെ മുൻ ആരോഗ്യ മന്ത്രിമാര്‍  (3 hours ago)

തന്റെ സെലിബ്രിറ്റി ക്രഷിനെ കുറിച്ച് തുറന്നുപറഞ്ഞ് അനുപമ പരമേശ്വരന്‍  (3 hours ago)

പാകിസ്താനുമായി നല്ല ബന്ധം ഇന്ത്യ ആഗ്രഹിക്കുന്നു, പക്ഷേ ഭീകരവാദം അവഗണിക്കാനാകില്ല- എസ്. ജയ്ശങ്കർ  (4 hours ago)

Malayali Vartha Recommends