Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവജാതശിശുവും അമ്മയും മരിച്ച സംഭവം.. മതിയായ വൈദ്യസഹായം ലഭിച്ചിരുന്നില്ല... പ്രസവശേഷം കടുത്ത അണുബാധയുണ്ടായിട്ടും ആശുപത്രിയിലെത്തിക്കാൻ ഭർത്താവ് തയ്യാറായില്ല...കൊടും ക്രൂരത...


ആ കപ്പിന് പിന്നിൽ വൃത്തികെട്ട പി.ആർ തിരക്കഥ’; മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പിനെതിരെ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിലും വി.ഡി സതീശനും...


സ്കൂൾ പരിപാടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത സംഭവം: ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി...


പശ്ചിമേഷ്യയില്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ..അമേരിക്കയിലെ ടെക്സസിൽ നിന്നും എൽപിജിയുമായി എത്തിയ ‘പിക്സിസ് പയനിയർ’ ,എന്ന കൂറ്റൻ ചരക്കുകപ്പൽ മംഗലാപുരം തുറമുഖത്തെത്തി...

ഷൂട്ടിങിനിടയില്‍ ഒരു ദിവസം വൈകുന്നേരം നവീന്‍ റൂമില്‍ വന്നു; അദ്ദേഹത്തിന് മലയാളമൊഴികെ മറ്റെല്ലാ തെന്നിന്ത്യന്‍ ഭാഷകളും സംസാരിക്കാനറിയാം: പ്രണയകഥ തുറന്നുപറഞ്ഞ് ഭാവന

04 JUNE 2017 12:27 PM IST
മലയാളി വാര്‍ത്ത

മലയാളികള്‍ക്ക് എക്കാലത്തെയും പ്രിയപ്പെട്ട നടിയാണു ഭാവന. നിഷ്‌കളങ്കമായ ചിരി കൊണ്ട് അവര്‍ ആരാധകരുടെ മനസില്‍ ഇടം നേടി. കന്നഡ സിനിമ പ്രൊഡ്യൂസര്‍ നവീനുമായി ഭാവനയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. അഞ്ചു വര്‍ഷമായുള്ള പരിചയമാണ് ഇരുവരും തമ്മില്‍. തന്റെ പ്രണയം തുടങ്ങിയതിനെ കുറിച്ചു ഭാവന ഒരു പ്രമുഖ മാഗസിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നത് ഇങ്ങനെ. ഭാവന അഭിനയിച്ച റോമിയോ എന്ന കന്നഡ സിനിമയുടെ പ്രൊഡ്യൂസറായിരുന്നു നവീന്‍. റോമിയോയുടെ കഥപറയാന്‍ നവീനും സംവിധായകനും കൊച്ചിയില്‍ വന്നപ്പോഴാണ് ആദ്യമായി കാണുന്നത്. അന്നേ അദ്ദേഹത്തില്‍ കണ്ട ഗുണം സിനിമയുമായി ബന്ധപ്പെട്ടല്ലാതെ ഒരുവാക്കോ മെസേജോ പോലും അയക്കാറില്ല എന്നതാണ് എന്നും ഭാവന പറയുന്നു.
റോമിയോയുടെ ഷൂട്ടിങിനിടയില്‍ ഒരു ദിവസം വൈകുന്നേരം നവീന്‍ റൂമില്‍ വന്നു. അമ്മ റൂമിലുണ്ട്. അവര്‍ തമ്മില്‍ അരമണിക്കുറോളം സംസാരിച്ചു. നവീനു മലയാളമൊഴികെ മറ്റെല്ലാ തെന്നിന്ത്യന്‍ ഭാഷകളും സംസാരിക്കാനറിയാം. അമ്മയ്ക്കാണെങ്കില്‍ മലയാളം മാത്രമേ അറിയു. എന്നിട്ടും അവര്‍ തമ്മില്‍ എങ്ങനെ അരമണിക്കൂര്‍ സംസാരിച്ചു എന്ന് അറിഞ്ഞു കൂടാ എന്നും ഭാവന പറയുന്നു. നവീന്‍ പോയപ്പോള്‍ അമ്മ പറഞ്ഞു ഞങ്ങളുടെയൊക്കെ മനസില്‍ ഇതുപോലെയുള്ള പയ്യന്മാരാണ് മക്കളെ കല്യാണം കഴിക്കാന്‍ വരേണ്ടത്. അപ്പോള്‍ അമ്മ അങ്ങനെ പറഞ്ഞുവെങ്കിലും ഞാന്‍ കാര്യമാക്കി എടുത്തില്ല.
പിന്നെയും കുറേക്കാലം സുഹൃത്തുക്കളായി തുടര്‍ന്നു എന്നും വിളിക്കുമ്പോഴൊക്കെ സംസാരിച്ചിരുന്നതു സിനിമയെക്കുറിച്ചായിരുന്നു എന്നും ഭാവന പറയുന്നു. തിരക്കുള്ള ആളാണ് എങ്കിലും നല്ല സുരക്ഷിതത്വ ബോധം തരാന്‍ നവീനു കഴിഞ്ഞു. പിന്നീട് എപ്പോഴോ മനസിലായി സൗഹൃദം പ്രണയത്തിലേയ്ക്ക് അടുക്കുകയായിരുന്നു എന്ന്. രണ്ടു പേരും പരസ്പരം വിളിക്കാന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നു. പക്ഷേ പരസ്പരം പറയാനൊരു മടി. ഒരു കന്നട സിനിമയുടെ ഷൂട്ടിങ്ങിനു രാജസ്ഥനില്‍ ആയിരുന്ന സമയത്താണ് ഇഷ്ടം തുറന്നു പറഞ്ഞത്. എനിക്കൊരു പ്രണയമുണ്ട് നവീനാണ് കക്ഷി എന്ന് വീട്ടില്‍ വന്നു പറഞ്ഞപ്പോള്‍ അമ്മയ്ക്ക് സന്തോഷമായി. മലയാളി അല്ലെന്നു പറഞ്ഞപ്പോള്‍ അച്ഛനു താല്‍പര്യം തോന്നിയില്ല. പിന്നീട് നവീനോടു സംസാരിച്ചപ്പോള്‍ നമുക്ക് ഇത് മതി എന്ന് അച്ഛന്‍ പറഞ്ഞു എന്നും ഭാവന പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടിൽ തന്നെ പ്രസവം  (6 minutes ago)

ആരോപണം തെളിയിക്കുകയാണെങ്കില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കുമെന്ന് ഫാത്തിമ തെഹ്ലിയ  (8 minutes ago)

ആ കപ്പിന് പിന്നിൽ വൃത്തികെട്ട പി.ആർ തിരക്കഥ’; മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പിനെതിരെ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിലും വി.ഡി സതീശനും...  (21 minutes ago)

എൽപിജിയുമായി കൂറ്റൻ ചരക്കുകപ്പൽ;  (27 minutes ago)

സ്കൂൾ പരിപാടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത സംഭവം: ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി...  (30 minutes ago)

പെരുന്നാള്‍ ആഘോഷിക്കാന്‍ പോയ കുടുംബം മഴവെള്ളപ്പാച്ചിലില്‍പ്പെട്ടു; ഒമാനില്‍ രണ്ട് മലയാളികള്‍ മരിച്ചു  (42 minutes ago)

വടുതലയിലെ ‘മരണവീട്’; ഉറക്കാനെന്നപോലെ അണിയിച്ചൊരുക്കിയ പിഞ്ചുകുഞ്ഞുങ്ങൾ, നടുക്കം മാറാതെ കേരളം...  (1 hour ago)

വിമാന യാത്രയ്ക്കിടെ 60കാരി മരിച്ചു; മൃതദേഹത്തിനൊപ്പം യാത്രക്കാര്‍ ചെലവഴിച്ചത് 13 മണിക്കൂര്‍  (1 hour ago)

ബ്ലോക്ക്ബസ്റ്റർ വിജയക്കുതിപ്പുമായി ആട് 3  (1 hour ago)

റഷ്യന്‍ അസംസ്‌കൃത എണ്ണയുമായി ആദ്യത്തെ കപ്പല്‍ ശനിയാഴ്ച വൈകുന്നേരം ന്യൂ മംഗളൂരു തുറമുഖത്തെത്തി  (1 hour ago)

അമ്മയുടെ കൺമുന്നിൽ മരിച്ചു വീണു.. കണ്ണീരോർമ്മയായി ആറുവയസ്സുകാരി  (1 hour ago)

കേരളം ചുട്ടുപ്പൊള്ളും.. വൻ ജാ​ഗ്രത നിർദ്ദേശം  (2 hours ago)

പാലക്കാട്ടെ മൂന്ന് സ്ഥാനാര്‍ത്ഥികളും കോടിപതികള്‍; മുന്നില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടി  (2 hours ago)

സൗദി അറേബ്യ ഒരാഴ്ചക്കിടെ 7,761 പ്രവാസികളെ നാടുകടത്തി  (2 hours ago)

ഗുരുവായൂരില്‍ ഹിന്ദു MLA പരാമര്‍ശം ; എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണന് കുരുക്ക്  (2 hours ago)

Malayali Vartha Recommends