Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഷാജി കൈലാസിനെ ആശങ്കപ്പെടുത്തിയ മോഹന്‍ലാലിന്റെ പ്രതികരണം !!

05 JUNE 2017 11:34 AM IST
മലയാളി വാര്‍ത്ത

ഷാജി കൈലാസ് രഞ്ജിത്‌മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ വമ്പന്‍ ഹിറ്റ് പടമായിരുന്നു ആറാം തമ്പുരാന്‍ . മലയാളി പ്രേക്ഷകര്‍ എന്നും മനസ്സില്‍ കൊണ്ടുനടക്കുന ജഗന്നാഥന്‍ എന്ന കഥാപാത്രം പിറന്നത് ഈ സിനിമയിലായിരുന്നു . കണിമംഗലം കോവിലകത്തെ ജഗന്നാഥന്‍ തമ്പുരാനെയും ഉണ്ണിമായയെന്ന കുശുമ്പിപ്പെണ്ണിനെയും പ്രേക്ഷകര്‍ക്ക് അത്രമേല്‍ ഇഷ്ടപ്പെട്ടിരുന്നു. ബോക്‌സോഫീസില്‍ മികച്ച വിജയം നേടിയ ചിത്രം മലയാള സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായി മാറിത്തീരുകയും ചെയ്തു.

ആറാം തമ്പുരാന്‍ സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയ ശേഷം നിസംഗ ഭാവത്തോടെ ഇറങ്ങി വന്ന മോഹന്‍ലാലിനയാണ് സംവിധായകന്‍ ഷാജി കൈലാസ് കണ്ടത്. സിനിമയെക്കുറിച്ച് ഒന്നും പറയാതെ മോഹന്‍ലാല്‍ ആലപ്പുഴയ്ക്ക് പോവുകയും ചെയ്തു. എന്നാല്‍ ഈ സംഭവം തന്നെ ഏറെ ആശങ്കപ്പെടുത്തിയിരുന്നുവെന്ന് സംവിധായകന്‍ ഷാജി കൈലാസ്. താരത്തിന്റെ പ്രതികരണത്തെക്കുറിച്ചോര്‍ത്തായിരുന്നു സംവിധായകന്റെ ടെന്‍ഷന്‍. എന്നാല്‍ പിന്നീട് സംവിധായകനെപ്പോലും അമ്പരപ്പെടുത്തിയ മറുപടിയായിരുന്നു മോഹന്‍ലാല്‍ നല്‍കിയത്. രസകരമായ ആ സംഭവത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ..

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളിലൊന്നാണ് മോഹന്‍ലാല്‍ ഷാജി കൈലാസ് കൂട്ടുകെട്ട്. എട്ടോളം ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടില്‍ പിറവിയെടുത്തത്. 1997 ല്‍ പുറത്തിറങ്ങിയ ആറാം ത്മ്പുരാന് വേണ്ടിയാണ് ഇവര്‍ ആദ്യമായി ഒരുമിച്ചത്.രാഷ്ട്രീയ നായകന്‍മാരുടെ ഗര്‍ജ്ജനവും തീപ്പൊരി ഡയലോഗുകളുമായിരുന്നു ഷാജി കൈലാസിന്റെ സ്ഥിരം ശൈലി. എന്നാല്‍ മോഹന്‍ലാലിനെ മുന്‍നിര്‍ത്തി ഒരു ചിത്രം ഒരുക്കുമ്പോള്‍ പതിവു ശൈലി മാറ്റിപ്പിടിക്കണമെന്ന് സംവിധായകന്‍ അന്നേ മനസ്സില്‍ കരുതിയിരുന്നു.

ശുദ്ധ സംഗീതത്തെ മുന്‍നിര്‍ത്തി ഗ്രാമീണ പശ്ചാത്തലത്തിലൊരു ചിത്രം അതായിരുന്നു സംവിധായകന്‍ പ്ലാന്‍ ചെയ്തത്. സംവിധായകന്റെ മനസ്സ് മനസ്സിലാക്കിയ രഞ്ജിത്ത് അതിനനുസരിച്ച തിരക്കഥ തയ്യാറാക്കുകയും ചെയ്തു.സാധാരണ ഗതിയില്‍ സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കുമ്പോള്‍ തന്നെ താരങ്ങള്‍ക്ക് ചിത്രത്തെക്കുറിച്ച് കൃത്യമായ ധാരണ ലഭിക്കും. പലപ്പോഴും തങ്ങളുടെ പ്രതീക്ഷകള്‍ താരങ്ങള്‍ പങ്കുവെക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ആറാം തമ്പുരാന്‍ സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയതിനു ശേഷം ചിത്രത്തെക്കുറിച്ച് ഒന്നും പറയാതെയാണ് ലാലേട്ടന്‍ സെറ്റ് വിട്ടത് 

ഡബ്ബിംഗ് പൂര്‍ത്തിയാക്കി റെക്കോര്‍ഡിങ്ങ് സ്റ്റുഡിയോയില്‍ നിന്ന് ഇറങ്ങി വരുമ്പോള്‍ നിസംഗതയായിരുന്നു മോഹന്‍ലാലിന്റെ മുഖത്ത്. യാതൊന്നും സംഭവിക്കാത്ത മട്ടിലാണ് താരം സംവിധായകനോട് യാത്ര ചോദിച്ചത്.എന്നാല്‍ മോഹന്‍ലാലിന്റെ ഈ പെരുമാറ്റം സംവിധായകനില്‍ ആശങ്ക വര്‍ധിപ്പിക്കുകയാണ് ചെയ്തത്. സിനിമയെക്കുറിച്ച് ഒന്നും പറയാതെ താരം പോയത് സംവിധായകന്റെ ടെന്‍ഷന്‍ വര്‍ധിപ്പിച്ചു.മോഹന്‍ലാലിന്റെയും ഷാജി കൈലാസിന്റെയും സുഹൃത്തായ ബാലഗോപാലിനോടൊപ്പമായിരുന്നു മോഹന്‍ലാല്‍ ആലപ്പുഴയിലേക്ക് തിരിച്ചത്. ബാലഗോപാലിനെ കണ്ട് കാര്യം തിരക്കിയ സംവിധായകന് ആശ്വാസമായി. വളരെ പോസിറ്റീവായാണ് മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് പ്രതികരിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (26 minutes ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (39 minutes ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (57 minutes ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (1 hour ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (1 hour ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (2 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (2 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (2 hours ago)

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവ  (2 hours ago)

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (2 hours ago)

15 വയസ് ഉള്ളപ്പോഴാണ് ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽ പെട്ടത്;ഞാനത് അത്ര കാര്യമാക്കിയില്ല; ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്; സുധിച്ചേട്ടൻറെ മരണശേഷം ഒരിക്കൽ ഡോക്ടറെ കണ്ടപ്പോൾ സംഭവിച്ചത്; തനി  (2 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (3 hours ago)

വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ ശിവഗിരിയിൽ മുഖ്യമന്ത്രിയ്ക്ക് നിറഞ്ഞ സ്വീകരണം; വെള്ളാപ്പള്ളി പത്തിമടക്കി; ഈഴവസമൂഹത്തിന് ശിവഗിരിയാണ് വലുതെന്നും വെള്ളാപ്പള്ളിയല്ലെന്നുമുള്ള വ്യക്തമായ സന്ദേശം നൽകി മുഖ്യമന്ത  (3 hours ago)

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (5 hours ago)

Malayali Vartha Recommends