Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

ഡബ്ബിംഗ് കഴിഞ്ഞതും ഒന്നും പറയാതെ ഇറങ്ങിപ്പോയ മോഹന്‍ലാല്‍, ഷാജികൈലാസിനെ ആശങ്കപ്പെടുത്തിയ പ്രതികരണം !!

05 JUNE 2017 08:11 PM IST
മലയാളി വാര്‍ത്ത

മോഹന്‍ലാല്‍ മഞ്ജു വാര്യര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമകളില്‍ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് ആറാം തമ്പുരാന്‍. കണിമംഗലം കോവിലകത്തെ ജഗന്നാഥന്‍ തമ്പുരാനെയും ഉണ്ണിമായയെന്ന കുശുമ്പിപ്പെണ്ണിനെയും പ്രേക്ഷകര്‍ക്ക് അത്രമേല്‍ ഇഷ്ടപ്പെട്ടിരുന്നു. ബോക്‌സോഫീസില്‍ മികച്ച വിജയം നേടിയ ചിത്രം മലയാള സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായി മാറിത്തീരുകയും ചെയ്തു. ആറാം തമ്പുരാന്‍ സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയ ശേഷം നിസംഗ ഭാവത്തോടെ ഇറങ്ങി വന്ന മോഹന്‍ലാലിനയാണ് സംവിധായകന്‍ ഷാജി കൈലാസ് കണ്ടത്.
സിനിമയെക്കുറിച്ച് ഒന്നും പറയാതെ മോഹന്‍ലാല്‍ ആലപ്പുഴയ്ക്ക് പോവുകയും ചെയ്തു. എന്നാല്‍ ഈ സംഭവം തന്നെ ഏറെ ആശങ്കപ്പെടുത്തിയിരുന്നുവെന്ന് സംവിധായകന്‍ ഷാജി കൈലാസ്. താരത്തിന്റെ പ്രതികരണത്തെക്കുറിച്ചോര്‍ത്തായിരുന്നു സംവിധായകന്റെ ടെന്‍ഷന്‍. എന്നാല്‍ പിന്നീട് സംവിധായകനെപ്പോലും അമ്പരപ്പെടുത്തിയ മറുപടിയായിരുന്നു മോഹന്‍ലാല്‍ നല്‍കിയത്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളിലൊന്നാണ് മോഹന്‍ലാല്‍ ഷാജി കൈലാസ് കൂട്ടുകെട്ട്. എട്ടോളം ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടില്‍ പിറവിയെടുത്തത്. 1997 ല്‍ പുറത്തിറങ്ങിയ ആറാം ത്മ്പുരാന് വേണ്ടിയാണ് ഇവര്‍ ആദ്യമായി ഒരുമിച്ചത്.
രാഷ്ട്രീയ നായകന്‍മാരുടെ ഗര്‍ജ്ജനവും തീപ്പൊരി ഡയലോഗുകളുമായിരുന്നു ഷാജി കൈലാസിന്റെ സ്ഥിരം ശൈലി. എന്നാല്‍ മോഹന്‍ലാലിനെ മുന്‍നിര്‍ത്തി ഒരു ചിത്രം ഒരുക്കുമ്പോള്‍ പതിവു ശൈലി മാറ്റിപ്പിടിക്കണമെന്ന് സംവിധായകന്‍ അന്നേ മനസ്സില്‍ കരുതിയിരുന്നു. ശുദ്ധ സംഗീതത്തെ മുന്‍നിര്‍ത്തി ഗ്രാമീണ പശ്ചാത്തലത്തിലൊരു ചിത്രം അതായിരുന്നു സംവിധായകന്‍ പ്ലാന്‍ ചെയ്തത്. സംവിധായകന്റെ മനസ്സ് മനസ്സിലാക്കിയ രഞ്ജിത്ത് അതിനനുസരിച്ച തിരക്കഥ തയ്യാറാക്കുകയും ചെയ്തു.
സാധാരണ ഗതിയില്‍ സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കുമ്പോള്‍ തന്നെ താരങ്ങള്‍ക്ക് ചിത്രത്തെക്കുറിച്ച് കൃത്യമായ ധാരണ ലഭിക്കും. പലപ്പോഴും തങ്ങളുടെ പ്രതീക്ഷകള്‍ താരങ്ങള്‍ പങ്കുവെക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ആറാം തമ്പുരാന്‍ സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയതിനു ശേഷം ചിത്രത്തെക്കുറിച്ച് ഒന്നും പറയാതെയാണ് മോഹന്‍ലാല്‍ യാത്രയായത്.
ഡബ്ബിംഗ് പൂര്‍ത്തിയാക്കി റെക്കോര്‍ഡിങ്ങ് സ്റ്റുഡിയോയില്‍ നിന്ന് ഇറങ്ങി വരുമ്പോള്‍ നിസംഗതയായിരുന്നു മോഹന്‍ലാലിന്റെ മുഖത്ത്. യാതൊന്നും സംഭവിക്കാത്ത മട്ടിലാണ് താരം സംവിധായകനോട് യാത്ര ചോദിച്ചത്. എന്നാല്‍ മോഹന്‍ലാലിന്റെ ഈ പെരുമാറ്റം സംവിധായകനില്‍ ആശങ്ക വര്‍ധിപ്പിക്കുകയാണ് ചെയ്തത്. സിനിമയെക്കുറിച്ച് ഒന്നും പറയാതെ താരം പോയത് സംവിധായകന്റെ ടെന്‍ഷന്‍ വര്‍ധിപ്പിച്ചു.മോഹന്‍ലാലിന്റെയും ഷാജി കൈലാസിന്റെയും സുഹൃത്തായ ബാലഗോപാലിനോടൊപ്പമായിരുന്നു മോഹന്‍ലാല്‍ ആലപ്പുഴയിലേക്ക് തിരിച്ചത്. ബാലഗോപാലിനെ കണ്ട് കാര്യം തിരക്കിയ സംവിധായകന് ആശ്വാസമായി. വളരെ പോസിറ്റീവായാണ് മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് പ്രതികരിച്ചത്. പ്രതീക്ഷിച്ചതിലും വളരെ മനോഹരമായ ചിത്രം, തന്റെ ആരാധകര്‍ക്ക് ഈ ചിത്രം ഇഷ്ടമാവും, തിയേറ്ററുകള്‍ ഇളകി മറിയും ഇതായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം. ഇതറിഞ്ഞപ്പോഴാണ് സംവിധായകന്‍ ഷാജി കൈലാസിന് ആശ്വാസമായത്. 



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (3 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (3 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (3 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (3 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (3 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (3 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (4 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (4 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (4 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (4 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (4 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (5 hours ago)

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (6 hours ago)

CHENNAI സി.സി.ടി.വിയിൽ നിർണായക ദൃശ്യങ്ങൾ  (6 hours ago)

Malayali Vartha Recommends