Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സോഷ്യല്‍ മീഡിയയിലെ ചതിക്കുഴികള്‍ വ്യക്തമാക്കുന്ന നടന്‍ ഉണ്ണി മുകുന്ദന്റെ അനുഭവം ഇങ്ങനെ...

12 JUNE 2017 01:50 PM IST
മലയാളി വാര്‍ത്ത

സര്‍, എന്റെ ഭാര്യയുമായി നിങ്ങളുടെ മകന്‍ പ്രണയത്തിലാണ്. ഗള്‍ഫില്‍ സിനിമാ ഷൂട്ടിങ്ങിനെത്തിയപ്പോള്‍ അവളുമായി ബന്ധം പുലര്‍ത്തി. അവളിപ്പോള്‍ ഗര്‍ഭിണിയായി. ഭര്‍ത്താവെന്ന നിലയില്‍ പലവട്ടം വിലക്കി. എറണാകുളത്ത് അവളുമായി നടക്കുന്നതറിഞ്ഞ് അവനെ ഭീഷണിപ്പെടുത്തുന്നതിന് ഞാന്‍ ഗുണ്ടയെ വിട്ടു. പക്ഷേ, 30,000 രൂപ നല്‍കി അവന്‍ ഗുണ്ടയെ ഒതുക്കി. അച്ഛന്‍ തകര്‍ന്നുപോയി. മകനെ വിളിച്ചു. മകന്‍ മറ്റാരുമല്ല നമ്മുടെ ഇഷ്ടനടന്‍ ഉണ്ണി മുകുന്ദന്‍. ഇനി കാര്യങ്ങള്‍ ഉണ്ണി മുകുന്ദന്‍ പറയും: 

ഞാന്‍ ഇതില്‍ വീണുപോയോയെന്ന ശങ്ക അച്ഛനുണ്ടായിരുന്നു. അത്രയ്ക്ക് വിശ്വസിപ്പിക്കും വിധം തെളിവുകളും വിളിച്ചയാള്‍ കൊടുത്തിരുന്നു. എറണാകുളത്തെ ഒരു ഹോട്ടലില്‍നിന്ന് ഇറങ്ങിവരുന്ന ചിത്രം. അയാളുടെ ഭാര്യയുമായി ഫെയ്‌സ്ബുക്കിലൂടെ നടത്തിയ അശ്ലീല ചാറ്റിങ്ങിന്റെ പട്ടിക. ഞാന്‍ ധൈര്യത്തോടെ നിന്നു. അച്ഛന്‍ അയാളോട് കേസുകൊടുക്കാന്‍ പറഞ്ഞു. അപ്പോള്‍ അയാള്‍ ഗള്‍ഫില്‍നിന്നുള്ള നെറ്റ് കോള്‍വഴി വിളിച്ചിട്ട് പറഞ്ഞു, ഉണ്ണി ഭാവിയുള്ള നടനല്ലേ. അവിവാഹിതനല്ലേ. അവന്റെ കരിയര്‍ നശിപ്പിക്കണോ. നമുക്കിത് ഒത്തുതീര്‍പ്പാക്കിക്കൂടേ. 

പണം നല്‍കി ഒത്തുതീര്‍പ്പാക്കുന്നതിനെക്കുറിച്ചാണ് പറഞ്ഞത്. താനൊരു ഭര്‍ത്താവല്ലേ, പോയി കേസുകൊടുക്കെടോയെന്ന് ഞാനും പറഞ്ഞു. പിന്നെ വിളിച്ചില്ല. മൂവായിരത്തിലധികം ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളാണ് എന്റെ പേരുപയോഗിച്ച് പ്രത്യക്ഷപ്പെട്ടത്. യഥാര്‍ഥത്തിലുള്ളതിനുപുറമേ സ്വകാര്യാവശ്യത്തിനാണ് ഈ അക്കൗണ്ട് ഉപയോഗിക്കുന്നതെന്നുപറഞ്ഞാണ് അതിന്റെ ഉപജ്ഞാതാക്കള്‍ പെണ്‍കുട്ടികളെ വശീകരിക്കുന്നത്. 

ഒരു പ്രമുഖ ഓട്ടോമൊബൈല്‍ സ്ഥാപനത്തിന്റെ മാനേജര്‍ എന്നെ കാണിക്കാമെന്നുപറഞ്ഞ് ഒരു പെണ്‍കുട്ടിയുമായി എട്ടിലധികംതവണ മൂന്നാറില്‍ കറങ്ങി. വിയ്യൂര്‍ പോലീസില്‍ കേസുനല്‍കി. പോലീസ് ഇടപെട്ടതുകൊണ്ടാണ്, അല്ലെങ്കില്‍ ഞാന്‍തന്നെ അയാളെ കൈകാര്യം ചെയ്തുപോയേനെ. അബ്ദുള്‍ മനാഫ് എന്ന സോഫ്‌റ്റ്വെയര്‍ വിദഗ്ധനെവെച്ച് മൂവായിരത്തോളം അക്കൗണ്ടുകള്‍ നീക്കംചെയ്തു. പക്ഷേ, ഇപ്പോഴും നിര്‍ബാധം വന്നുകൊണ്ടിരിക്കുന്നുണ്ട്. യഥാര്‍ഥനടനാണ് മറുതലയ്ക്കല്‍ എന്ന ഉറച്ച വിശ്വാസത്തിലാണ് ആരാധികമാര്‍ ഇത്തരം ഫെയ്‌സ് ബുക്ക് അക്കൗണ്ടുകളില്‍ ചാറ്റിങ്ങിനിറങ്ങുന്നത്. പലരും പുലര്‍ച്ചെ രണ്ടുമണിക്കും നാലുമണിക്കുമാണ് ചാറ്റ് ചെയ്യുന്നത് -ഉണ്ണിമുകുന്ദന്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

15 വയസ് ഉള്ളപ്പോഴാണ് ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽ പെട്ടത്;ഞാനത് അത്ര കാര്യമാക്കിയില്ല; ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്; സുധിച്ചേട്ടൻറെ മരണശേഷം ഒരിക്കൽ ഡോക്ടറെ കണ്ടപ്പോൾ സംഭവിച്ചത്; തനി  (11 minutes ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (22 minutes ago)

വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ ശിവഗിരിയിൽ മുഖ്യമന്ത്രിയ്ക്ക് നിറഞ്ഞ സ്വീകരണം; വെള്ളാപ്പള്ളി പത്തിമടക്കി; ഈഴവസമൂഹത്തിന് ശിവഗിരിയാണ് വലുതെന്നും വെള്ളാപ്പള്ളിയല്ലെന്നുമുള്ള വ്യക്തമായ സന്ദേശം നൽകി മുഖ്യമന്ത  (43 minutes ago)

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (2 hours ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (3 hours ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (3 hours ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (3 hours ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (3 hours ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (3 hours ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (4 hours ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (5 hours ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (5 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (5 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (5 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (6 hours ago)

Malayali Vartha Recommends