Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജാതിവിവേചനം തുടരുന്ന ഗോവിന്ദാപുരം കോളനിയില്‍ സഹായവുമായി സന്തോഷ് പണ്ഡിറ്റ്

13 JUNE 2017 10:15 AM IST
മലയാളി വാര്‍ത്ത

ജാതിവിവേചനത്തിന്റെ പേരില്‍ ചക്ലിയ സമൂദായംഗങ്ങളെ ഒറ്റപ്പെടുത്തുകയും ഹോട്ടലുകളിലും പൊതു ഇടങ്ങളിലും അകറ്റി നിര്‍ത്തുകയും ചെയ്യുന്നത് തുടരുന്ന ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലേക്ക് സന്തോഷ് പണ്ഡിറ്റ് എത്തി. തമിഴ് ചിത്രത്തില്‍ നിന്നും മമ്മൂട്ടിക്കൊപ്പം അഭിനയിച്ച മാസ്റ്റര്‍ പീസ് എന്ന സിനിമയില്‍ നിന്നും പ്രതിഫലമായി ലഭിച്ച തുക കോളനിയുടെ വികസന പ്രവര്‍ത്തനത്തിനായി വിനിയോഗിക്കുമെന്നായിരുന്നു പണ്ഡിറ്റ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. ഇന്നലെ കൊല്ലങ്കോട് എത്തിയ പണ്ഡിറ്റ് രാവിലെ പതിനൊന്നോടെ അംബേദ്കര്‍ കോളനിയിലെത്തി.


ജാതീയ വിവേചനത്തിന് പുറമേ സാമൂഹികമായും സാമ്പത്തികമായും ശോച്യാവസ്ഥയിലാണ് അംബേദ്കര്‍ കോളനി. വലിയ സാമ്പത്തിക മുട്ടിലാണ് കൂടുതല്‍ പേരും. വേറെ ആരെങ്കിലും പറഞ്ഞത് പ്രകാരം ഇവിടെ എന്തെങ്കിലും ചെയ്യാനാകില്ല. നേരിട്ട് വന്ന് കണ്ട് എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. കോളനിയിലെ സാഹചര്യം മനസിലാക്കാനാണ് ഇന്ന് വന്നത്.

മുന്നൂറിലേറെ കുടുംബങ്ങള്‍ ഇവിടെയുണ്ട്. അവരില്‍ കുറേ പേര്‍ക്ക് കുറച്ച് ദിവസത്തേക്കുള്ള ആഹാരസാധനങ്ങളും കുട്ടികള്‍ക്കുള്ള പുസ്തകവും ഫീസും അത് പോലുള്ള സഹായവുമാണ് ഇന്ന് നല്‍കിയത്. കൂടുതല്‍ സഹായം തുടര്‍ന്ന് ചെയ്യാനാണ് തീരുമാനം. എല്ലാ സഹായവും എനിക്ക് മാത്രമായി ചെയ്യാനാകില്ല. പരിമിതികളുണ്ട്. വീടില്ലാത്തവര്‍ക്കെല്ലാം വീട് വച്ച് കൊടുക്കാനുള്ള സാമ്പത്തിക ശേഷി എനിക്കില്ല.

കുട്ടികളെ പഠിപ്പിക്കാനും വീട് വച്ചുകൊടുക്കാനും സ്പോണ്‍സര്‍മാരെ കൂടി കണ്ടെത്തും. പഞ്ചായത്ത് അധികൃതരുമായും സംസാരിച്ചു. എന്നോട് അമ്മ പറഞ്ഞൊരു കാര്യമുണ്ട്. ഒരിടത്ത് അന്ധകാരം പരന്നാല്‍ ആരാണ് അന്ധകാരം ഉണ്ടാക്കിയതെന്ന് അന്വേഷിക്കുകയും അല്ലെങ്കില്‍ ഇരുട്ടിനെ പേടിച്ച് പിന്‍മാറുകയുമല്ല വേണ്ടത്. അവിടെ ഒരു തരി വെളിച്ചമെങ്കിലും കത്തിച്ച് വയ്ക്കാനാണ്. കുറച്ച് ആഴ്ചകള്‍ക്ക് ശേഷം ഞാന്‍ വീണ്ടും ഗോവിന്ദാപുരത്ത് വരും അന്ന് കൂടുതല്‍ സഹായം ചെയ്യാനാകുമെന്നാണ് വിശ്വാസം” - സന്തോഷ് പണ്ഡിറ്റ് 


മുതലമട പഞ്ചായത്ത് അംബേദ്കര്‍ കോളനിയില്‍ കൗണ്ടര്‍ സമുദായക്കാര്‍ ഹരിജന്‍ കുടുംബങ്ങളെ അക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി പരാതി ഉയര്‍ന്നിരുന്നു. കോളനിയിലെ താമസക്കാരായ ചക്ലിയ സമുദായത്തില്‍പ്പെട്ട നൂറ്റമ്പതോളം കുടുംബങ്ങളിലെ സ്ത്രീകളും യുവാക്കളും തങ്ങള്‍ കടുത്ത ജാതി വിവേചനം നേരിടുന്നതായും പറഞ്ഞിരുന്നു.

അംബേദ്കര്‍ കോളനിയിലെ ഹോട്ടലുകളില്‍ ചക്ലിയ സമുദായക്കാര്‍ക്ക് പ്രത്യേക ഗ്ലാസുകളിലാണ് ചായയും മറ്റും നല്കുന്നതെന്നും അയിത്തം ഇവിടെ നിലനില്ക്കുന്നുവെന്നുമായിരുന്നു പരാതി. കോളനിയിലെ കുടിവെള്ള സംഭരണിയില്‍ നിന്നും വെള്ളം എടുക്കുന്നതിനും ഇവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2002 ല്‍ പ്രദേശത്ത് ചക്ലിയ സമുദായക്കാര്‍ക്കു നേരെ അക്രമം നടന്നിരുന്നു. ബാര്‍ബര്‍ ഷോപ്പുകളില്‍ ഇവര്‍ക്ക് മുടിവെട്ടാന്‍ അനുമതിയുമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

15 വയസ് ഉള്ളപ്പോഴാണ് ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽ പെട്ടത്;ഞാനത് അത്ര കാര്യമാക്കിയില്ല; ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്; സുധിച്ചേട്ടൻറെ മരണശേഷം ഒരിക്കൽ ഡോക്ടറെ കണ്ടപ്പോൾ സംഭവിച്ചത്; തനി  (11 minutes ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (22 minutes ago)

വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ ശിവഗിരിയിൽ മുഖ്യമന്ത്രിയ്ക്ക് നിറഞ്ഞ സ്വീകരണം; വെള്ളാപ്പള്ളി പത്തിമടക്കി; ഈഴവസമൂഹത്തിന് ശിവഗിരിയാണ് വലുതെന്നും വെള്ളാപ്പള്ളിയല്ലെന്നുമുള്ള വ്യക്തമായ സന്ദേശം നൽകി മുഖ്യമന്ത  (43 minutes ago)

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (2 hours ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (3 hours ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (3 hours ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (3 hours ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (3 hours ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (3 hours ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (4 hours ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (5 hours ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (5 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (5 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (5 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (6 hours ago)

Malayali Vartha Recommends