പ്രണവും ഭാര്യ സുചിത്രയും ഒത്തുള്ള മോഹന്‍ലാലിന്റെ പുതിയ ഫോട്ടോസ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു

ഓടിയന്‍ മാണിക്യന്റെ യൗവന ലുക്കിനായി ഭാരംകുറച്ച മോഹന്‍ലാലിന്റെ ഫോട്ടോസും വീഡിയോയും വൈറലായതിന് പിന്നിലെ താരം പുതിയ ലുക്കില്‍ എടുത്ത ഫാമിലി ഫോട്ടോകളും വൈറലാകുന്നു. ഭാര്യ സുചിത്രയും മകന്‍ പ്രണവും ഒത്തുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ആയിരക്കണക്കിനാളുകള്‍ കാണുകളും ഷെയര്‍ ചെയ്യുകയും ലൈക്ക് അടിക്കുകയും ചെയ്തു. 18 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍ മീശ വടിച്ചു എന്ന പ്രത്യേകതയുമുണ്ട്. 1999ല്‍ വാനപ്രസ്ഥം എന്ന ചിത്രത്തിനായാണ് അവസാനമായി മീശ എടുത്തത്. അതിന് മുമ്പ് മണിരത്‌നത്തിന്റെ ഇരുവറിന് വേണ്ടിയും ക്ലീന്‍ ഷേവ് ചെയ്തിരുന്നു.
പ്രിയദര്‍ശനുമൊത്ത് ഒരുമിക്കുന്ന പുതിയ സിനിമയുടെ നിര്‍മാതാവ് സന്തോഷും സുഹൃത്തുക്കളും പ്രിയദര്‍ശനും മറ്റുമുള്ള സെല്‍ഫിയും മോഹന്‍ലാല്‍ പുറത്ത് വിട്ടിട്ടുണ്ട്. ചെന്നൈയില്‍ വെച്ചാണ് ഈ ഫോട്ടോസ് എടുത്തിട്ടുള്ളത്. സാധാരണ താരം സോഷ്യല്‍മീഡിയയിലൂടെ പുറത്ത് വിടുന്ന ഫോട്ടോകളും വീഡിയോകളും രണ്ട് കോടിയോളം ആളുകളാണ് കാണുന്നത്. പുതിയ ലുക്കിലുള്ള ഫോട്ടോയ്ക്ക് അതിലും കൂടുതല്‍ റീച്ചാണ് കിട്ടുന്നത്. ഇത് ഒടിയന്റെ പ്രമോഷനെ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍. 17 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാല്‍ ശരീരഭാരം ഇത്രയും കുറയ്ക്കുന്നത്.
ദേവദൂതന്‍ എന്ന സിനിമയ്ക്ക് മുന്നോടിയായി 18 കിലോയില്‍ കൂടുതല്‍ ഭാരം മോഹന്‍ലാല്‍ കുറച്ചിരുന്നു. അത് പക്ഷെ, സിനിമയ്ക്ക് വേണ്ടിയായിരുന്നില്ല. ചേട്ടന്‍ പ്യാരിലാല്‍ മരിച്ച ശേഷം മൂന്ന് മാസത്തോളം താരം ക്യാമറയ്ക്ക് മുന്നിലെത്തിയിരുന്നില്ല. ആ സമയത്ത് ശരീരഭാരം കുറയ്ക്കുകയായിരുന്നു. അന്ന് 40 വയസുണ്ടായിരുന്ന താരം 30 വയസിലെ പോലെ മെലിഞ്ഞിരുന്നു. ഇപ്പോള്‍ താരം വയറാണ് കൂടുതല്‍ കുറച്ചിരിക്കുന്നത്. ചികില്‍സയുടെ ഭാഗമായി വയറില്‍ ബെല്‍റ്റും ഇട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha