Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ഇനി തരികിടയല്ല... വിജയശ്രീ ലാളിതനായി നാട്ടിലേക്ക് തിരിച്ചെത്തിയ ഗൂഗിള്‍ സാബുവിന് കൊച്ചി വിമാനത്താവളത്തില്‍ കാത്തിരുന്നത് വൻ സ്വീകരണം...

02 OCTOBER 2018 09:57 AM IST
മലയാളി വാര്‍ത്ത

വിജയശ്രീ ലാളിതനായി നാട്ടിലേക്ക് തിരിച്ചെത്തിയ ഗൂഗിള്‍ സാബുവിന് കൊച്ചി വിമാനത്താവളത്തില്‍ കാത്തിരുന്നത് വൻ സ്വീകരണമായിരുന്നു. നാട്ടുകാരും സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് സാബുവിനെ ഞെട്ടിച്ചു എന്ന് തന്നെ പറയാം. ഫൈനല്‍ മത്സരത്തില്‍ ശ്രീനീഷ്, അരിസ്റ്റോ സുരേഷ്, ഷിയാസ്, പേളി മാണി എന്നിവരെ പിന്തള്ളിയാണ് സാബുമോന്‍ വിജയക്കൊടി പറത്തിയത്. മത്സരാർത്ഥികളും പ്രേക്ഷകരും ഒരുപോലെ ആഗ്രഹിച്ചിരുന്നു വിജയം സാബുമോന് തന്നെയാകണമെന്ന്. കോണ്‍ഫിഡന്റ്ഗ്രൂപ്പ് നല്‍കിയ ഒരു കോടി രൂപയാണ് സമ്മാനമായി സാബു നേടിയത്. ഗ്രാന്റ് ഫിനാലെയില്‍ മൂന്ന് എലിമിനേഷനുകള്‍ക്ക് ശേഷവും അവശേഷിച്ച സാബുമോന്‍ അബ്ദുസമദ്, പേളി മാണി എന്നിവരില്‍ നിന്നായിരുന്നു അന്തിമ വിജയി.

ഇതില്‍ കൂടുതല്‍ പ്രേക്ഷക വോട്ടുകള്‍ നേടിയ സാബുമോന്‍ അബ്ദുസമദ് ആണ് ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ കിരീട ജേതാവ്. 1.86 കോടി വോട്ടുകളാണ് സാബുവിന് കിട്ടിയത്. രണ്ടാമതെത്തിയ പേളിക്ക് ലഭിച്ചത് 1.58 കോടി വോട്ടുകളും. നാല് മണിക്കൂറിലേറെ നീണ്ട വര്‍ണാഭമായ ഗ്രാന്റ് ഫിനാലെയുടെ അവസാനമായിരുന്നു പ്രഖ്യാപനം. ഗ്രാന്റ് ഫിനാലെയില്‍ അവശേഷിച്ച അഞ്ച് ഫൈനലിസ്റ്റുകളില്‍ അരിസ്റ്റോ സുരേഷ് ആയിരുന്നു ആദ്യം പുറത്തായത്.

അഞ്ച് പേരില്‍ ഏറ്റവും കുറവ് വോട്ടുകള്‍ ലഭിച്ചത് സുരേഷിനായിരുന്നു. പിന്നാലെ ശ്രീനിഷ് അരവിന്ദ്, ഷിയാസ് കരിം എന്നിവരും പുറത്തായി. അവശേഷിച്ച പേളി, സാബു എന്നിവരില്‍ സാബുവിനായിരുന്നു പ്രേക്ഷകപിന്തുണ കൂടുതല്‍. ഇതുവരെ പുറത്താക്കപ്പെട്ട 11 മത്സരാര്‍ഥികളും ഫിനാലെയ്ക്ക് എത്തിയിരുന്നു. ശ്വേത മേനോന്‍, ശ്രീലക്ഷ്മി എന്നിവര്‍ ഒഴികെയുള്ള എല്ലാവരും എത്തി. സംഗീത, നൃത്തപരിപാടികള്‍ എല്ലാമുള്ള വലിയ ഷോയാണ് ഫിനാലെയുടെ ഭാഗമായി നടന്നത്.

മൂന്നര മണിക്കൂര്‍ ദൈര്‍ഘ്യമുണ്ടായിരുന്നു ഗ്രാന്റ് ഫിനാലെയ്ക്ക്. അതേസമയം വോട്ടിംഗ് ഇന്നലെ രാത്രി 12ന് അവസാനിച്ചിരുന്നു. മലയാളം ടെലിവിഷന്‍ ചരിത്രത്തില്‍ ഒട്ടേറെ പ്രത്യേകതകളുമായെത്തിയ ബിഗ് ബോസ് മലയാളി പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്ന് സംശയമുണ്ടായിരുന്നെന്ന് ഫിനാലെ വേദിയില്‍ എത്തിയ സ്റ്റാര്‍ സൗത്ത് എംഡി കെ മാധവന്‍ പറഞ്ഞു.

വാരാന്ത്യ വോട്ടിംഗില്‍ 30 ലക്ഷത്തില്‍ തുടങ്ങിയ ഷോ ഫൈനല്‍ വാരത്തിലെത്തുമ്ബോള്‍ ആകെ വോട്ട് 5.12 കോടിയിലെത്തി. ഈ വിജയത്തില്‍ ലോകമെങ്ങുമുള്ള മലയാളികളോട് നന്ദി പറയുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാബുവിനെ കാണാന്‍ ലിജോ ജോസ് പെല്ലിശ്ശേരി എത്തിയതായി മോഹന്‍ലാല്‍ പറഞ്ഞു. കൂടെ വിജയ് ബാബുവും ഉണ്ടായിരുന്നു. സാബുവിന് ലിജോയുടെ ജെല്ലിക്കെട്ട് എന്ന ചിത്രത്തിലും വിജയ് ബാബുവിന്റെ ചിത്രത്തിലും അവസരം നല്‍കുമെന്ന് പ്രഖ്യാപനം നടത്തി.

സുരേഷിനും മോഹന്‍ലാല്‍ ഒരു സര്‍പ്രൈസ് നല്‍കുമെന്ന് പറഞ്ഞു. സംവിധായകനായ രാജീവിനെ മോഹന്‍ലാല്‍ വേദിയിലേക്ക് ക്ഷണിച്ചു. തന്റെ 'കോളാമ്ബി' എന്ന ചിത്രത്തില്‍ സുരേഷിന്നായകനായി അവസരം നല്‍കുമെന്ന് രാജീവ് പ്രഖ്യാപിച്ചു. നിത്യ മേനോന്‍, രഞ്ജി പണിക്കര്‍, ദിലീഷ് പോത്തന്‍ എന്നിവരും ചിത്രത്തിലുണ്ട്. 'ആംബ്ലി നാണു' എന്നാണ് സുരേഷിന്റെ കഥാപാത്രത്തിന്റെ പേര്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (17 minutes ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (3 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (3 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (3 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (4 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (4 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (4 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (4 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (4 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (5 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (5 hours ago)

IRAN നോവായി കൊച്ചുമകൾ  (6 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (6 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (6 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (6 hours ago)

Malayali Vartha Recommends