Widgets Magazine
19
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരിക്കല്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആകാന്‍ പോലും പരിഗണിക്കപ്പെടാതിരുന്ന വ്യക്തിയാണ് ഞാന്‍; പരാജയപ്പെട്ടാലും വ്യത്യസ്തമായ ചിത്രങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് ഒരിക്കലും പിന്നോട്ട് പോകില്ലെന്ന് വിജയ് സേതുപതി

03 OCTOBER 2018 04:44 PM IST
മലയാളി വാര്‍ത്ത

തമിഴ് പ്രേക്ഷകരുടെ ഇഷ്ട നടനാണ് വിജയ് സേതുപതി. മക്കൾ സെൽവൻ എന്ന വിളിക്ക് തികച്ചും അനുയോജ്യനായ വിജയ് സേതുപതി നായകനായും , പ്രതിനായകനായുമെല്ലാം അണിനിരക്കാറുണ്ട് . എന്നാൽ താനൊരു താരമാകാനല്ല ശ്രമിക്കുന്നതെന്നു വിജയ് സേതുപതി പറയുന്നു.

താരമാകാനല്ല കഥാപാത്രമാകാനാണ് താന്‍ ഓരോ സിനിമയിലും അഭിനയിക്കുന്നത് . ഒരു പ്രത്യേക ശൈലി സ്വീകരിച്ചിട്ടില്ല, സ്വാഭാവികമായുള്ള അഭിനയം കാഴ്ചവെക്കാനാണ് ഓരോ തവണയും ശ്രമിച്ചിട്ടുള്ളത്. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് ഒരിക്കലും പിന്നോട്ട് പോകില്ലെന്നുംവിജയ് പാറയുന്നു.

താരപദവി എന്നത് ജനങ്ങളുടെ കാഴ്ചപ്പാടാണ്. ജനങ്ങളുടെ ഈ സ്നേഹം താന്‍ അര്‍ഹിക്കുന്നുണ്ടോ എന്നറിയില്ല ചില സമയത്ത് അവരുടെ സ്നേഹം ഭയപ്പെടുത്താറുണ്ട്. സിനിമ എന്നിലേക്ക് സംഭവിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്റെ കയ്യില്‍ പ്രത്യേക ഫോര്‍മുലകളൊന്നുമില്ല, വിശ്വസിക്കുന്നത് തിരക്കഥയിലാണ്. നല്ല സിനിമയുടെ ഭാഗമാകുക മാത്രമാണ് ലക്ഷ്യം.. നല്ല തിരക്കഥകളുമായി എന്നെ തേടി വരുന്നവരെ നിരാശരാക്കാന്‍ ആഗ്രഹിക്കാറില്ല. വ്യത്യസ്ഥത തേടുന്നതിന് കാരണം ജനങ്ങള്‍ തന്നില്‍ നിന്ന് അത് പ്രതീക്ഷിക്കുന്നത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

ഒരിക്കല്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആകാന്‍ പോലും പരിഗണിക്കപ്പെടാതിരുന്ന വ്യക്തിയാണ് ഞാന്‍. ഒരു സാധാരണക്കാരനില്‍ നിന്ന് സിനിമയില്‍ ഈ നില വരെ താന്‍ എത്തിയെന്നത് ഇപ്പോഴും അവിശ്വസനീയമാണ്. അഭിനയം ഗൗരവകരമായി തന്നെയാണ് എടുത്തിട്ടുള്ളത്. പരാജയപ്പെട്ടാലും വ്യത്യസ്തമായ ചിത്രങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് ഒരിക്കലും പിന്നോട്ട് പോകില്ല. ഒരു അഭിനേതാവ് അങ്ങനെ ആയിരിക്കണമെന്ന് കരുതുന്നു. എത്രത്തോളം സമയം താന്‍ ഒരു സിനിമയില്‍ ഉണ്ടെന്നതല്ല അതിന്റെ സ്വാധീനമാണ് പ്രധാനമെന്നും താരം പറഞ്ഞു.

‘ഒരു കഥാപാത്രമായി തന്നെയല്ലാതെ മറ്റൊരാളെ സങ്കല്‍പ്പിക്കാന്‍ കഴിയില്ല എന്ന് പറയുമ്പോള്‍ സന്തോഷം തോന്നും. അത് ആ കഥാപാത്രത്തിന്റെ സവിശേഷത കൊണ്ട് മാത്രമാണ്. ഒരു സംവിധായകന്റെ കാഴ്ചപ്പാട് നടനെ സംബന്ധിച്ച് പ്രധാനമാണ്. പുഷ്‌കര്‍ ഗായത്രിയും മണികണ്ഠനുമില്ലെങ്കില്‍ വിക്രം വേദയും ആണ്ടവന്‍ കട്ടളയുമുണ്ടാവില്ല.’

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ വാ​ഗ്ദാനം നൽകി ലൈം​ഗീകതിക്രമം; കെഎസ്‌യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം സി അതുലിനെതിരെ കേസ്.  (4 minutes ago)

മധ്യവയസ്‌കയെ വീട്ടുവളപ്പിലെ കിണറില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി...  (26 minutes ago)

ഫാറ്റി ലിവർ: ആധുനിക ജീവിതശൈലിയിലെ നിശബ്ദ കൊലയാളി  (1 hour ago)

വിദ്യാലയത്തിലെ കുട്ടികൾക്കായി കൗൺസിലിംഗ് സംവിധാനം ഏർപ്പെടുത്തും.... ആവശ്യമായ അധ്യാപകരെ അടിയന്തരമായി താൽക്കാലികമായി നിയമിക്കും... മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി എൽ പി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ അധ്യ  (1 hour ago)

ചെങ്ങന്നൂരിൽ കാർ ഒന്നിലധികം ബസുകളിലിടിച്ച് അപകടം.... രണ്ട് പേർക്ക് പരുക്ക്  (1 hour ago)

9മരണം തന്റെ കൈയ്യാലോ!! മനസ്സും ശരീരവും ഒരേ പോലെ നീറിപുകഞ്ഞ് ആശുപത്രിയിൽ നാഷാദിന്റെ മൊഴി നിർണായകം  (1 hour ago)

വാഹന പരിശോധനയിൽ കാറിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് പിടികൂടി... മൂന്നു പേർ അറസ്റ്റിൽ  (1 hour ago)

കൊളറാഡോ റാപ്പിഡ്സിനെ 3-2 ന് തോൽപ്പിച്ച് ഇന്റർ മിയാമി  (2 hours ago)

തൃശൂരിൽ എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു....സഹോദരനും കടിയേറ്റെന്ന് സംശയം  (2 hours ago)

മറച്ച് വച്ച തെളിവ് പുറത്തേക്ക്!! വേദനയിലും നീതിക്ക് വേണ്ടി പോരാടാൻ നിതിന്റെ കുടുംബം  (2 hours ago)

ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്നുള്ള ആവശ്യം കടുപ്പിച്ച് പ്രതിപക്ഷ പാർട്ടികൾ  (2 hours ago)

അവസാനം കണ്ടത് ബാങ്കിൽ പിന്നീട് അവനെയാരും കണ്ടില്ല വടകരയിൽ യുവാവ് MISSING !!  (2 hours ago)

ഐപിഎല്ലിൽ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ പഞ്ചാബ് കിങ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (3 hours ago)

സുഹൃത്തിന്റെ മർദനമേറ്റ് ഇരട്ടയാർ വയലുങ്കൽ സ്വദേശി മരിച്ചു, സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പോലീസ്  (3 hours ago)

നാലര പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതത്തിനൊടുവിൽ സൗദിയിൽ കിളിമാനൂർ സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു....  (3 hours ago)

Malayali Vartha Recommends