പ്രിയ പ്രകാശ് വാര്യരുടെ തെലുങ്ക് പരസ്യത്തിന് ഡിസ്‌ലൈക്കുകളുടെ പ്രവാഹം... പ്രിയയുടെ ടൈം നല്ല ബെസ്റ്റ് ടൈം

പ്രിയ പ്രകാശ് വാര്യരുടെ പുതിയ തെലുങ്ക് പരസ്യത്തിന് ഡിസ്‌ലൈക്കുകളുടെ പ്രവാഹം. തെലുങ്ക് സൂപ്പർ സ്റ്റാർ നാഗാർജുനയുടെ മകൻ അഖിൽ അക്കിനേനിക്കൊപ്പമുള്ള പ്രിയാ വാര്യരുടെ തെലുങ്ക് പരസ്യത്തിന് ആണ് ഡിസ്‌ലൈക്ക് മഴയും ട്രോളും കിട്ടിയിരിക്കുന്നത്.
സൗത്ത് ഇന്ത്യൻ ഷോപ്പിങ് മാളിന്റെ പരസ്യത്തിലാണ് പ്രിയ എത്തിയത്.കഴിഞ്ഞ ദിവസം അപ്‌ലോഡ് ചെയ്ത ഈ ഗാനത്തിന് ഇതുവരെ 351 ലൈക്കുകളും 5.2 കെ ഡിസ്‌ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. നേരത്തെ അഡാർ ലവിലെ ഫ്രീക്ക് പെണ്ണെന്ന ഗാനമെത്തിയപ്പോഴും ട്രോളഭിഷേകമായിരുന്നു. പുതിയ പരസ്യത്തിന് താഴെ നിരവധി കമന്റുകളും ഉണ്ട്. പ്രിയയോടുള്ള ദേഷ്യത്തിന്റെ പേരിലാണ് സൈബർ ആക്രമണമെന്ന് സംവിധായകൻ ഒമർ ലുലു ഉൾപ്പെടെയുള്ളവർ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha