Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

എനിക്ക് ഒരിക്കലും ബാലുച്ചേട്ടന്റെ പകരക്കാരനാകാന്‍ കഴിയില്ല; സോഷ്യല്‍ മീഡിയയിലെ പ്രതിഷേധങ്ങൾക്ക് മറുപടിയുമായി ശബരീഷ് പ്രഭാകർ

04 OCTOBER 2018 06:55 PM IST
മലയാളി വാര്‍ത്ത

പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കര്‍ വിടവാങ്ങിയതിന് പിന്നാലെ ബാലഭാസ്‌കറിന്റെ പകരക്കാരനെ കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു.”ജീവിതം എന്നത് ഇത്രയേ ഉള്ളു, പകരക്കാരന്‍ എപ്പോഴും റെഡിയാണ്…” എന്ന പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുന്നതിനായി ഒരുമ എന്ന പരിപാടിയില്‍ ബാലഭാസ്‌കറിന്റെ വയലിന്‍ ഫ്യൂഷന്‍ കച്ചേരി തീരുമാനിച്ചിരുന്നു. ഒക്ടോബര്‍ ഏഴിനായിരുന്നു പരിപാടി തീരുമാനിച്ചിരുന്നത്. എന്നാല്‍ ബാലഭാസ്‌കറുടെ അപ്രതീക്ഷിത മരണം മലയാളികളെയും സംഗീത ലോകത്തെയും കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.. ഈ സാഹചര്യത്തിലാണ് ബാലഭാസ്‌കര്‍ ചെയ്യാമെന്നേറ്റിരുന്ന സംഗീത പരിപാടിക്ക് സംഘാടകര്‍ പകരം ആളെ കണ്ടെത്തിയത്.

ബാലഭാസ്‌കറിന് പകരക്കാരനെ കണ്ടെത്തിയതോടെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ബാലഭാസ്‌കറിനു പകരം വയലിന്‍ കലാകാരന്‍ ശബരീഷ് പ്രഭാകറിനെയാണ് സംഘാടകര്‍ കണ്ടെത്തിയത്. ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നാലെ പരിപാടിക്ക് പുതിയ ആളെ തിരഞ്ഞെടുത്തതിന്റെ പ്രതിഷേധമായിരുന്നു സോഷ്യല്‍ മീഡിയയില്‍. സംഘാടകര്‍ക്കെതിരെയും ശബരീഷിനെതിരെയും വളരെ വൈകാരികമായ ഭാഷയിലായിരുന്നു പലരും പ്രതിഷേധമറിയിച്ചത്. ബാലഭാസ്‌കറിനെ ഉള്‍പ്പെടുത്തിയുള്ള പരിപാടിയുടെ പഴയ പോസ്റ്ററും ശബരീഷിനെ ഉള്‍പ്പെടുത്തിയുള്ള പുതിയ പോസ്റ്ററും സഹിതമായിരുന്നു ആരാധകരുടെ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍.

സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നപ്പോള്‍ സംഭവത്തില്‍ വിശദീകരണവുമായി ശബരീഷ് പ്രഭാകര്‍ രംഗത്തെത്തി. സോഷ്യല്‍ മീഡിയയില്‍ തനികിക്കെതിരെ പ്രചരിക്കുന്ന പോസ്റ്റുകളില്‍ അങ്ങേയറ്റം വേദനയുണ്ടെന്ന് ശബരീഷ് പറയുന്നു. എനിക്ക് ഒരിക്കലും ബാലുച്ചേട്ടന്റെ പകരക്കാരനാകാന്‍ കഴിയില്ല. കര്‍ണാടക സംഗീതജ്ഞന്‍ മാത്രമായ എനിക്ക് വയലിനില്‍ ഇങ്ങനെയൊരു സാധ്യത തുറന്നിട്ട് തന്നത് ബാലുച്ചേട്ടനാണ്. അദ്ദേഹം ഇതിഹാസ കലാകാരനാണ്. എനിക്ക് സ്വന്തം ജ്യേഷ്ഠനെപ്പോലെയാണ്.

ബാലുച്ചേട്ടന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ അദ്ദേഹത്തിന്റെ കുടുംബം അറിഞ്ഞു കൊണ്ടാണ് ഞാന്‍ ഈ പരിപാടിക്ക് വരാമെന്നേറ്റത്. അന്നത്തെ സാഹചര്യം അതായിരുന്നു. ബാലു ചേട്ടന്‍ ഈ സാഹചര്യത്തില്‍ ആശുപത്രിയില്‍ കഴിയുമ്പോള്‍ അതേറ്റെടുക്കുക എന്നല്ലാതെ കലാകാരന്‍ എന്ന നിലയ്ക്ക് എനിക്ക് മറ്റ് മാര്‍ഗമില്ലായിന്നെന്നും ശബരീഷ് പറയുന്നു. കൂടാതെ ബാലു ചേട്ടന്‍ ചെയ്യാമെന്നേറ്റ പരിപാടിയുടെ ഉദ്ദേശ്യശുദ്ധി നിങ്ങള്‍ മനസിലാക്കണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക സ്വരൂപിക്കുന്നതിന് വേണ്ടിയാണ് ഈ പരിപാടി. എല്ലാത്തിനും ബാലുച്ചേട്ടന്റെ കുടുംബം സാക്ഷിയാണ്. ഞാന്‍ ഒരിക്കലും അദ്ദേഹത്തിന് പകരക്കാരനാകില്ലെന്നും ശബരീഷ് പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജമ്മു കശ്മീർ ആൻഡ് ലഡാക്ക് ഹൈക്കോടതിയുടെ പുതിയ ലഡാക്ക് സർക്യൂട്ട് ബെഞ്ച് ഉദ്ഘാടനം ചെയ്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്  (16 minutes ago)

റോഡരികിൽ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്കു നേരെ അമിതവേഗത്തിലെത്തിയ കാർ ഇടിച്ചുകയറി എട്ട് പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (34 minutes ago)

ലാ ലിഗയിൽ റയൽ മാഡ്രിഡിന് മിന്നുന്ന വിജയം... സെവിയ്യയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് റയൽ  (46 minutes ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 400ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (1 hour ago)

മണിപ്പൂരിൽ സംഘർഷം.... ഇംഫാലിൽ നിന്ന് 25 കിലോമീറ്റർ തെക്കുള്ള തൗബാൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ഇരു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു... നിരോധനാജ്ഞ ഏർപ്പെടുത്തി ജില്ലാ അധികൃതർ  (1 hour ago)

തിരുവനന്തപുരം മലയിൻകീഴിൽ ക്ഷേത്രങ്ങളിലും വീട്ടിലും മോഷണശ്രമം.... ഇന്ന് പുലർച്ചെയായിരുന്നു സംഭവം  (1 hour ago)

പിണറായിയെ താങ്ങണമെന്ന ആവശ്യം ബാലഗോപാൽ തള്ളി പോയി പണിനോക്കെന്ന് ! സി പി എമ്മിൽ അടിതട !  (2 hours ago)

"എനിക്ക് എന്റെ ഭർത്താവിനെ മതിയേ!" - മജിസ്‌ട്രേറ്റിന് മുന്നിൽ കരഞ്ഞ് നിലവിളിച്ച് അനു ടീച്ചർ; ഞെട്ടി കാമുകൻ ,കോടതിയിൽ..!!  (2 hours ago)

'നീ കൊലപാതകിയുടെ തള്ള അത്രയും മതി' നൂഹയെ കുത്തി ജനങ്ങൾ,മാഡം ഈ മനോരോഗികൾക്ക് ഫ്രസ്‌ട്രേഷനെന്നും..! INSTA കത്തി  (2 hours ago)

  സ്വർണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്.... പവന് 280 രൂപയുടെ വർദ്ധനവ്, വെള്ളിവിലയിൽ മാറ്റമില്ല  (2 hours ago)

തീർത്ഥാടനകാലത്ത് അരവണപ്രസാദ വിതരണത്തിന് വെൻഡിംഗ് യന്ത്രം ഉപയോഗിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്  (2 hours ago)

നവംബർ ഒൻപതു മുതൽ 137ക്യാൻസർ മരുന്നുകളുടെ വില കുറയും...  (2 hours ago)

രായിരനെല്ലൂർ മലകയറ്റത്തിന് തുടക്കമായി... മലമുകളിലെ പ്രസിദ്ധമായ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ വിശേഷാൽ ലക്ഷാർച്ചനയും ആരംഭിച്ചു  (2 hours ago)

ഫ്രാൻസ് കത്തുന്നു... യൂറോപ്പിലാകെ യുവജനപ്രക്ഷോഭം, കുടിയേറ്റത്തെ കുറ്റപ്പെടുത്തി ട്രംപ്; പ്രതിസന്ധിയിൽ യൂറോപ്യൻ ഭരണകൂടങ്ങൾ  (2 hours ago)

ഏപ്രിൽ ഒന്നുമുതൽ പുതുക്കിയ വൈദ്യുതി നിരക്കും സർച്ചാർജും നിലവിൽ വരും  (3 hours ago)

Malayali Vartha Recommends