Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ഇനിയുള്ള പ്രാർത്ഥന ലക്ഷ്മിക്ക് വേണ്ടി...ആശ്വാസകരമായ വാർത്ത ആശുപത്രിയിൽ നിന്നും

05 OCTOBER 2018 11:15 AM IST
മലയാളി വാര്‍ത്ത

മകള്‍ തേജ്വസിനിയുടെ ലോകത്തേക്ക് സംഗീതത്തെയും പ്രിയതമയെയും പാതിവഴിയിലുപേക്ഷിച്ചു വയലിനിസ്റ്റ് ബാലഭാസ്‌കര്‍ യാത്രയായത് ദിവസങ്ങൾ മുൻപാണ്. ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് ആരാധകരും സുഹൃത്തുക്കളും അന്ത്യാഞ്ജലി അര്‍പ്പിച്ചത്. അതേസമയം ലക്ഷ്മിയുടെ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. 'നിലയില്‍ പുരോഗതിയുണ്ട്, ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തിലാണ്, ഭര്‍ത്താവിന്‍റെയും കുട്ടിയുടെയും മരണവിവരം അറിയിച്ചിട്ടില്ലെന്നുമാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം.

അപകടത്തില്‍പ്പെട്ട് ഒരാഴ്ചയോളം ചികില്‍സയില്‍ കഴിഞ്ഞ ശേഷമായിരുന്നു ബാലഭാസ്കർ മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ ആഴ്ച തിരുവനന്തപുരം പളളിപ്പുറത്ത് വച്ചായിരുന്നു ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. പുലർച്ചെ 2 മണിയോടെയായിരുന്നു അപകടം. തൃശ്ശൂരിൽനിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. നിയന്ത്രണം വിട്ട ഇന്നോവ മരത്തിൽ ഇടിക്കുകയായിരുന്നു.

ഏക മകൾ രണ്ട് വയസുകാരി തേജസ്വിനി അപകട ദിവസം തന്നെ മരിച്ചിരുന്നു. ആയിരങ്ങളെ സാക്ഷിയാക്കി മൂന്നിന് ബാലഭാസ്കറിന്‍റെ സംസ്കാരം തൈക്കാട് ശാന്തികവാടത്തില്‍ നടന്നിരുന്നു. യൂണിവേഴ്സിറ്റി കോളേജിലും കലാഭവനിലുമായി പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ ആയിരങ്ങളാണ് ബാലുവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്. ലക്ഷ്മിക്കൊപ്പം വാഹനം ഓടിച്ചിരുന്ന സുഹൃത്ത് അര്‍ജുനും ആശുപത്രിയില്‍ ചികിത്സയിലാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡ്യൂട്ടിക്കിടെ ആശുപത്രിയിലെ മോര്‍ച്ചറിയിലിരുന്ന് മദ്യപിച്ച ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍  (5 minutes ago)

മരുന്നുകളുടെ പുതുക്കിയ സ്റ്റോക്ക് പട്ടിക ഒ പി ഡോക്ടർമാർക്ക് നല്‍കണമെന്നത് അടക്കമുള്ള നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ് സർക്കുലർ  (23 minutes ago)

താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവിൽ ലോറി നിയന്ത്രണം വിട്ട് അപകടം.... ഒഴിവായത് വൻ ദുരന്തം  (40 minutes ago)

ജമ്മു കശ്മീർ ആൻഡ് ലഡാക്ക് ഹൈക്കോടതിയുടെ പുതിയ ലഡാക്ക് സർക്യൂട്ട് ബെഞ്ച് ഉദ്ഘാടനം ചെയ്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്  (1 hour ago)

റോഡരികിൽ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്കു നേരെ അമിതവേഗത്തിലെത്തിയ കാർ ഇടിച്ചുകയറി എട്ട് പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (1 hour ago)

ലാ ലിഗയിൽ റയൽ മാഡ്രിഡിന് മിന്നുന്ന വിജയം... സെവിയ്യയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് റയൽ  (1 hour ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 400ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

മണിപ്പൂരിൽ സംഘർഷം.... ഇംഫാലിൽ നിന്ന് 25 കിലോമീറ്റർ തെക്കുള്ള തൗബാൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ഇരു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു... നിരോധനാജ്ഞ ഏർപ്പെടുത്തി ജില്ലാ അധികൃതർ  (2 hours ago)

തിരുവനന്തപുരം മലയിൻകീഴിൽ ക്ഷേത്രങ്ങളിലും വീട്ടിലും മോഷണശ്രമം.... ഇന്ന് പുലർച്ചെയായിരുന്നു സംഭവം  (2 hours ago)

പിണറായിയെ താങ്ങണമെന്ന ആവശ്യം ബാലഗോപാൽ തള്ളി പോയി പണിനോക്കെന്ന് ! സി പി എമ്മിൽ അടിതട !  (2 hours ago)

"എനിക്ക് എന്റെ ഭർത്താവിനെ മതിയേ!" - മജിസ്‌ട്രേറ്റിന് മുന്നിൽ കരഞ്ഞ് നിലവിളിച്ച് അനു ടീച്ചർ; ഞെട്ടി കാമുകൻ ,കോടതിയിൽ..!!  (2 hours ago)

'നീ കൊലപാതകിയുടെ തള്ള അത്രയും മതി' നൂഹയെ കുത്തി ജനങ്ങൾ,മാഡം ഈ മനോരോഗികൾക്ക് ഫ്രസ്‌ട്രേഷനെന്നും..! INSTA കത്തി  (3 hours ago)

  സ്വർണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്.... പവന് 280 രൂപയുടെ വർദ്ധനവ്, വെള്ളിവിലയിൽ മാറ്റമില്ല  (3 hours ago)

തീർത്ഥാടനകാലത്ത് അരവണപ്രസാദ വിതരണത്തിന് വെൻഡിംഗ് യന്ത്രം ഉപയോഗിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്  (3 hours ago)

നവംബർ ഒൻപതു മുതൽ 137ക്യാൻസർ മരുന്നുകളുടെ വില കുറയും...  (3 hours ago)

Malayali Vartha Recommends