ജാന്‍വിയും ഇഷാനും തമ്മില്‍ പ്രണയത്തിലോ? ആരാധകരെ ഞെട്ടിച്ച്കൊണ്ട് ചൂടന്‍ ചിത്രങ്ങള്‍...

ജാന്‍വിയും ഇഷാനും തമ്മില്‍ പ്രണയത്തിലാണെന്നും ഇരുവരും ഡേറ്റിങ്ങിലാണെന്ന റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്. ചൂടന്‍ ചിത്രങ്ങള്‍ കൂടി പുറത്തുവന്നതോടെ പാപ്പരാസികള്‍ ഇരുവരേയും വിടാതെ പിന്തുടരുകയാണ്. താരപുത്രിയുടെ ചിത്രങ്ങള്‍ നിമിഷനേരം കൊണ്ടാണ് വൈറലാവാറുള്ളത്. വിമര്‍ശനങ്ങളും വിവാദവുമൊക്കെ താരകുടുംബത്തെ വിടാതെ പിന്തുടരുന്നുണ്ട്. ധടക്കില്‍ അഭിനയിക്കാനെത്തിയ ജാന്‍വിയെ ആദ്യമായി കണ്ടപ്പോള്‍ തന്നെ പ്രത്യേകമായൊരു അടുപ്പം അനുഭവപ്പെട്ടിരുന്നുവെന്ന് ഇഷാന്‍ നേരത്തെ പറഞ്ഞിരുന്നു. ജാന്‍വിക്കൊപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ച് ഇഷാന്‍ എത്തിയതോടെ പാപ്പരാസികളും രംഗത്തെത്തിയിട്ടുണ്ട്.
അതീവ ഗ്ലാമറസ് ചിത്രമാണ് താരം പങ്കുവെച്ചത്. താരത്തിന്റെ വസ്ത്രധാരണം ശരിയായില്ലെന്ന വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ രംഗത്തെത്തിയിട്ടുണ്ട്. മാന്യമായി വസ്ത്രം ധരിച്ച ചിത്രം പോസ്റ്റ് ചെയ്തൂടെയെന്ന തരത്തില്‍ ജാന്‍വിക്ക് നേരെയാണ് വിമര്‍ശനങ്ങള്‍. ധടക്കിന്റെ ചിത്രീകരണത്തിനിടയിലെ ഫോട്ടോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. സിനിമയോടുള്ള പാഷനാണ് ഇരുവേരയും അടുപ്പിച്ചത്.
ആത്മാര്‍ത്ഥതയും സത്യസന്ധതയുമാണ് ജാന്‍വിയുടെ പ്രധാന പ്ലസ് പോയന്റെന്നായിരുന്നു ഇഷാന്‍ പറഞ്ഞത്. താരപുത്രിയെക്കുറിച്ച് ഇഷാന്‍ വാചാലനായതോടെ ആരാധകരുടെ സംശയവും ഇരട്ടിച്ചിരിക്കുകയാണ്. സിനിമയ്ക്കപ്പുറത്ത് മികച്ച സൗഹൃദം കാത്ത് സൂക്ഷിച്ച ഇരുവരും ജീവിതത്തിലും ഒരുമിക്കുമോയെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പ്രചരിച്ചിരുന്നുവെങ്കിലും ഇരുവരേടയും കുടുംബങ്ങള്‍ ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല.
https://www.facebook.com/Malayalivartha