Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..


കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

പന്തയത്തിനു വേണ്ടിയാണ് അയാളെന്നെ പ്രണയിച്ചത്; അതെന്റെ ഹൃദയം തകര്‍ത്തുകളഞ്ഞു; നഷ്ട്ട പ്രണയം തുറന്നുപറഞ്ഞ് ശിൽപ ഷെട്ടി

05 OCTOBER 2018 04:39 PM IST
മലയാളി വാര്‍ത്ത

ബോളിവുഡിലെ സന്തുഷ്ട കുടുംബമാണ് ശില്പ ഷെട്ടിയുടേത്. രാജ് കുന്ദ്രയുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും മാറി നിന്ന ശില്പ ഷെട്ടി , മകന്റെ വരവിനു ശേഷം റിയാലിറ്റി ഷോ ജഡ്ജായും മറ്റും വെള്ളിത്തിരയിൽ സജീവമായി. രാജ് കുന്ദ്രയുമായി വിവാഹം കഴിക്കും മുൻപ് തനിക്കൊരു പ്രണയമുണ്ടായിരുന്നെനും ആ പ്രണയത്തെ കുറിച്ചും ശില്പ ഷെട്ടി തുറന്നു പറയുന്നു.

ശില്‍പയുടെ വാക്കുകള്‍

എന്നെ എന്നും വൈകുന്നേരം വിളിക്കുന്ന ഒരു പയ്യനുണ്ടായിരുന്നു. അന്ന് ഞാന്‍ കോളേജില്‍ പഠിക്കുകയായിരുന്നു. ആ പ്രായത്തില്‍ ആണ്‍കുട്ടികളുടെ ശ്രദ്ധ നേടാന്‍ ആഗ്രഹിക്കാത്ത ഏതു പെണ്‍കുട്ടിയാണുള്ളത്. ആ സമയത്ത് ഞങ്ങള്‍ക്കൊരു ലാന്‍ഡ്‌ലൈന്‍ ഫോണ്‍ ആണ് ഉണ്ടായിരുന്നത്. എല്ലാ വൈകുന്നേരവും അയാളുടെ കോളിനായി ഞാന്‍ കാത്തിരിക്കും. അച്ഛന്‍ വീട്ടിലെത്തിയാലുടനെ ഫോണ്‍ ഞാന്‍ കട്ടാക്കും. മിസ്റ്റര്‍ എക്സ് എന്നാണ് അയാള്‍ അയാളെത്തന്നെ അഭിസംബോധന ചെയ്തിരുന്നത്. ആ സംസാരം ഏതാണ്ട് നാല് മാസത്തോളം തുടര്‍ന്നു. ഒരു ദിവസം ബസ് സ്റ്റോപ്പില്‍ വെച്ച് കാണാമോയെന്ന് ഞാന്‍ അയാളോട് ചോദിച്ചു. പക്ഷെ അയാള്‍ വന്നില്ല. അതിന് ശേഷം ഞാന്‍ അയാളുമായി പിരിയാന്‍ തീരുമാനിച്ചു.

പക്ഷെ അത് മാത്രമായിരുന്നില്ല, എന്റെ ഹൃദയം തകര്‍ത്തുകളഞ്ഞ അനുഭവം വേറൊന്നായിരുന്നു. എന്റെ സുഹൃത്തുക്കള്‍ അയാളുമായി ഒരു പന്തയം വെച്ചിരുന്നു. ഞാനുമായി പ്രണയത്തിലാകണമെന്നായിരുന്നു ആ പന്തയം. കേള്‍ക്കുമ്പോള്‍ സിനിമാക്കഥ പോലെ തോന്നിയേക്കാം. പക്ഷെ സത്യമാണ്. ഞങ്ങള്‍ പ്രണയത്തിലായി, പിന്നീട് ആ ബന്ധം തകര്‍ന്നു. കാരണം, പന്തയം ജയിക്കുക എന്നതുമാത്രമായിരുന്നു അയാളുടെ ലക്ഷ്യം. ഞാന്‍ വിഷാദത്തിലായി എന്നു പറയാന്‍ പറ്റില്ല, പക്ഷെ അതെന്റെ ഹൃദയം തകര്‍ത്തുകളഞ്ഞു- ശില്‍പ്പ പറയുന്നു.

പിന്നീടാണ് ശില്‍പ രാജ് കുന്ദ്രയെ കണ്ടുമുട്ടുന്നത്. ഇരുവരുടേയും ബന്ധത്തെക്കുറിച്ച് താരം പറയുന്നതിങ്ങനെ. ‘കുന്ദ്രെയുടെ പക്കല്‍ എന്റെ കുറച്ച് സാധനങ്ങള്‍ ഉണ്ടായിരുന്നു. അത് തരാന്‍ വേണ്ടി മാത്രം അദ്ദേഹം ലണ്ടനില്‍ നിന്നും മുംബൈയിലെത്തി. ആദ്യ ദിവസം വളരെ വര്‍ണാഭമായൊരു ബാഗ് അദ്ദേഹം എനിക്ക് അയച്ചുതന്നു. അടുത്ത ദിവസം മറ്റൊരു ബാഗ് അയച്ചു. പക്ഷെ എനിക്ക് ഇത്തരം കാര്യങ്ങളില്‍ താത്പര്യമില്ലായിരുന്നു. ഉടന്‍ തന്നെ ഞാന്‍ ഫോണെടുത്ത് അദ്ദേഹത്തെ വിളിച്ചു. എനിക്ക് മുംബൈ വിട്ട് ലണ്ടനിലേക്ക് വരാന്‍ താത്പര്യമില്ലെന്നും അതുകൊണ്ടുതന്നെ നമുക്കിടയില്‍ ഒന്നും സംഭവിക്കില്ലെന്നും ഞാന്‍ കുന്ദ്രെയോടു പറഞ്ഞു. ആ സമയത്ത് ഞാന്‍ വിവാഹം കഴിച്ച് സെറ്റില്‍ ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞു താനും അങ്ങനെ ആലോചിക്കുന്നുവെന്ന്. അദ്ദേഹം തന്നെ മുംബൈയിലെ മേല്‍വിലാസം എനിക്ക് തരികയും അങ്ങോട്ട് വരാന്‍ പറയുകയും ചെയ്തു. അങ്ങനെയാണ് ഈ ബന്ധം ആരംഭിക്കുന്നത്.’ ശില്‍പ ഷെട്ടി പറയുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താരസംഘടനയായ 'അമ്മ'യിൽ ജൂൺ 21ന് നടന്ന ജനറൽ ബോഡി യോഗത്തിന് ശേഷമുണ്ടായ വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ  (2 minutes ago)

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍  (7 minutes ago)

ബെംഗളൂരു ഡേ കെയർ സെന്ററിൽ ആയമാ‍ർ പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തിൽ ഒരു ജീവനക്കാരി അറസ്റ്റിൽ  (11 minutes ago)

"ഇനി ഒരക്ഷരം പിണറായി മിണ്ടിയാൽ വലിച്ച് കീറാൻ അദാനി നേരിട്ടിറങ്ങും..! രക്ഷകനായി സതീശൻ..! CM-നെ ഗൗതം അദാനി കാണും..!"  (17 minutes ago)

സര്‍ക്കാരിന്റെ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികള്‍ ; ശക്തമായ പ്രതിഷേധമുയരുമെന്ന് വി ശിവന്‍കുട്ടി  (25 minutes ago)

JULY 9 ന് സംഭവിക്കുന്നത് ഖമനെയിയുടെ ശവപ്പെട്ടി ശൂന്യം..? മുജ്തബയെ തൂക്കി..! അമേരിക്കയുടെ പ്ലാൻ വേറെ..! ടെഹ്‌റാനിൽ ജന കൂട്ടം  (29 minutes ago)

ഗീനാകുമാരിയെ വലിച്ച് കീറി കോടതിയിൽ ഒട്ടിച്ചു...! പിണറായി ശിങ്കിടിയുടെ കള്ളത്തരം ഓരോന്നോരാന്നായി പൊളിച്ചടുക്കി  (36 minutes ago)

മോദിയെ പുകഴ്ത്തി തോളിലേറ്റി തരൂർ..! ഒരുത്തനെയും പേടിക്കില്ല; രാഹുലിന്റെ നെഞ്ചത്ത് ബോംബിട്ട് ശശി തരൂർ..! അമ്പോ.. മോദി തൂക്കി...  (41 minutes ago)

"പ്രവാസികൾക്ക് പണി കിട്ടി; പാസ്‌പോർട്ടും കൊണ്ടുചെല്ല്, ഇപ്പോൾ ശരിയാകും..! പ്രവാസി മലയാളി മരിച്ചു..."  (48 minutes ago)

ടെഹ്‌റാൻ സ്കെച്ചിട്ട് മൊസാദ് 24 മണിക്കൂറിൽ അമേരിക്കയുടെ പ്ലാൻ വേറെ..! ഖമനെയിയുടെ ശവപ്പെട്ടി ശൂന്യം..? മുജ്തബയെ തൂക്കി..! JULY 9 ന് സംഭവിക്കുന്നത്  (1 hour ago)

നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്  (2 hours ago)

പ്രമുഖ എനര്‍ജി ഡ്രിങ്ക് ബ്രാന്‍ഡുകള്‍ക്ക് നോട്ടീസ് നല്‍കി എഫ്എസ്എസ്എഐ  (2 hours ago)

ഓണ്‍ലൈന്‍ വഴി രാജ്യവ്യാപകമായി കഞ്ചാവ് വിതരണം ചെയ്തിരുന്ന സംഘത്തെ പിടികൂടി  (2 hours ago)

കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്രയില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്  (2 hours ago)

ആടിപ്പാടി അടിച്ചുപൊളിച്ച് ദിലീപും കാവ്യയും  (3 hours ago)

Malayali Vartha Recommends