ദ് ജേര്‍ണി ഓഫ് കര്‍മയിലൂടെ തിരിച്ചുവരവിനൊരുങ്ങി വിവാദനായിക പൂനം പാണ്ഡെ; ലൈംഗികതയുടെ അതിപ്രസരം നിറഞ്ഞ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതോടെ പ്രതിഷേധവുമായി സോഷ്യൽമീഡിയ; സോഷ്യൽമീഡിയയിൽ വൈറലായി വീഡിയോ

നഗ്നത പ്രദര്‍ശിപ്പിച്ച് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്ന വിവാദനായിക പൂനം പാണ്ഡെ നായികയാകുന്ന പുതിയ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ദ് ജേര്‍ണി ഓഫ് കര്‍മ എന്ന ചിത്രം ലൈംഗികതയുടെ അതിപ്രസരം നിറഞ്ഞതാണ്. അറുപതുകാരനും യുവതിയും തമ്മിലുള്ള പ്രണയമാണ് സിനിമയുടെ പ്രമേയം. ശക്തി കപൂര്‍ ആണ് പൂനത്തിനൊപ്പം പ്രധാനവേഷത്തില്‍ എത്തുന്നത്.
പോണ്‍ സിനിമകളേക്കാള്‍ വൃത്തികെട്ട സിനിമയായിരിക്കും ഈ ചിത്രമെന്നാണ് ട്രെയിലറിന് ലഭിക്കുന്ന പ്രതികരണം. മകള്‍ ശ്രദ്ധ കപൂര്‍ മുന്‍നിര നായികയായി തിളങ്ങുമ്പോള്‍ എന്തിനാണ് ഇതുപോലുള്ള സിനിമകളില്‍ അഭിനയിക്കുന്നതെന്ന് ശക്തി കപൂറിനോടും ചോദ്യം ഉയരുന്നു. 2013ല്‍ റിലീസ് ചെയ്ത നഷ എന്ന ചിത്രത്തിന് ശേഷം പൂനം നായികയായി വരുന്ന ബോളിവുഡ് ചിത്രമാണ് ദ് ജേര്‍ണി ഓഫ് കര്‍മ. നഷ വലിയ പരാജയമായിരുന്നു.
ചിത്രത്തിന്റെ ട്രെയിലറിന്റെ കമന്റ് ബോക്സിൽ പൂനത്തിനെതിരെയും ശക്തി കപൂറിനെതിരെയും ഒരുപാട് വിവാദ കമന്റുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha