Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വെറും രണ്ടു ദിവസം നീണ്ട ഒരു പിണക്കമായിരുന്നു അത്; ചിലരുടെ വാക്കുകള്‍ കേട്ടപ്പോള്‍ ഉണ്ടായ തെറ്റിദ്ധാരണയുടെ പുറത്താണ് സാന്ദ്രയും ഞാനും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായത്; സാന്ദ്രാ തോമസുമായുള്ള പ്രശനം തുറന്നുപറഞ്ഞ് വിജയ് ബാബു

06 OCTOBER 2018 05:37 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയ്ക്ക് ഒരുപിടി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളും സമ്മാനിച്ച വിജയ് ബാബു-സാന്ദ്രാ തോമസ് കൂട്ടുകെട്ട് വേര്‍പിരിഞ്ഞത് അപ്രതീക്ഷിതമായായിരുന്നു. ഒട്ടനവധി പുതുമുഖ സംവിധായകരാണ് ഇവര്‍ ഉടമകളായ ഫ്രൈഡേ ഫിലിംസിലൂടെ മലയാള സിനിമയില്‍ ചുവടുറപ്പിച്ചത്. പിന്നീട് സാന്ദ്രയും വിജയ് ബാബുവും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവുകയും ഫ്രൈഡേ ഫിലിംസില്‍നിന്ന് സാന്ദ്ര പങ്കാളിത്തം പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ സാന്ദ്രയുമായി ഇപ്പോള്‍ യാതൊരു പ്രശ്‌നവുമില്ലെന്നും സാന്ദ്ര ഇപ്പോഴും തന്റെ സുഹൃത്താണെന്നും തുറന്നു പറയുകയാണ് വിജയ് ബാബു. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു വിജയ് ബാബു മനസ്സു തുറന്നത്.

ഞാനും സാന്ദ്രയും തമ്മില്‍ ഒരു ചെറിയ പ്രശ്നം ഉണ്ടായപ്പോള്‍ എല്ലാവരും ചേര്‍ന്ന് അതു വലുതാക്കി. ഒരാള്‍ വീഴുമ്പോള്‍ അത് ആഘോഷിക്കാന്‍ ഒരുപാട് ആളുകളുണ്ടാകും. അങ്കമാലി ഡയറീസിന് മുന്‍പായിരുന്നു അത്. എന്റെ ജീവിതത്തില്‍ വളരെ ദുര്‍ഘടം പിടിച്ച സമയമായിരുന്നു അത്. അതിനു ശേഷം അങ്കമാലി ഹിറ്റായപ്പോള്‍ വിവാദങ്ങള്‍ കെട്ടടങ്ങി. പിന്നീട് ആട് 2 ഹിറ്റായി. ആ സമയത്ത് ഞാന്‍ ഗൂഗിളില്‍ എന്റെ പേര് സെര്‍ച്ച് ചെയ്ത് വാര്‍ത്തകള്‍ വായിക്കുമായിരുന്നു. സാന്ദ്ര- വിജയ് ബാബു പ്രശ്നം ആയിരുന്നു ആദ്യം എല്ലാവരും ആഘോഷിച്ചത്. പിന്നീട് ആടിനെക്കുറിച്ചും അങ്കമാലി ഡയറീസിനെക്കുറിച്ചുമുള്ള വാര്‍ത്തകളായി.

നമ്മള്‍ വിശ്വസിക്കാന്‍ പാടില്ലാത്ത ചിലരുടെ വാക്കുകള്‍ കേട്ടപ്പോള്‍ ഉണ്ടായ തെറ്റിദ്ധാരണയുടെ പുറത്താണ് സാന്ദ്രയും ഞാനും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായത്. പണത്തിന്റെ പേരിലല്ല, വൈകാരികതയുടെ പുറത്തുണ്ടായ ഒരു ചെറിയ പ്രശ്നമായിരുന്നു അത്. സാന്ദ്ര അവിവാഹിതയായിരുന്ന സമയത്ത് എന്തു ചെറിയ പ്രശ്നങ്ങള്‍ ഉണ്ടായാലും അത് പറഞ്ഞു തീര്‍ക്കാന്‍ സാധിക്കുമായിരുന്നു.

വിവാഹത്തിന് ശേഷം അവര്‍ മറ്റൊരു സാഹചര്യത്തിലാണ്. ആ സമയത്ത് അത് പറഞ്ഞു തീര്‍ക്കാനുള്ള ഒരു സാധ്യത ഇല്ലായിരുന്നു. വെറും രണ്ടു ദിവസം നീണ്ട ഒരു പിണക്കമായിരുന്നു അത്. ഞങ്ങള്‍ ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. നിര്‍മാണ രംഗത്ത് ഇനി ആരെയും പങ്കാളിയാക്കില്ലെന്നും വിജയ് ബാബു പറഞ്ഞു. തനിക്ക് പണം ഉണ്ടെങ്കില്‍ സിനിമ നിര്‍മിക്കുമെന്നും അത്ര മാത്രമേയുള്ളൂവെന്നും വിജയ് ബാബു പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (17 minutes ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (35 minutes ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (42 minutes ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (51 minutes ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (1 hour ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (1 hour ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (1 hour ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (2 hours ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (2 hours ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (2 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (2 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (3 hours ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (3 hours ago)

Malayali Vartha Recommends