താരദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു... ഫഹദിന്റെ ട്രാന്‍സില്‍ നായികയായി നസ്രിയ?

അന്‍വര്‍ റഷീദ് ചിത്രത്തില്‍ ഫഹദ് ഫാസിലും നസ്രിയയും ഒന്നിച്ചെത്തുന്നതായി റിപ്പോര്‍ട്ട്. ട്രാന്‍സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് ഒരു വര്‍ഷത്തോളമായി ഒരുക്കത്തിലാണ് ഇരുവരും. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും ഒന്നിച്ച് വീണ്ടും സിനിമയിലെത്തുന്നത്.
അഞ്ജലി മേനോന്റെ ബാംഗ്ലൂര്‍ ഡേയ്‌സിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. വിന്‍സന്റ് വടക്കനാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. സൗബിന്‍ ഷബീര്‍, ചെമ്പന്‍ വിനോദ്, വിനായകന്‍, ദിലീഷ് പോത്തന്‍, ശ്രീനാഥ് ഭാസി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍ ചെയ്യുന്നത്.
അമല്‍ നീരദാണ് കാമറ കൈകാര്യം ചെയ്യുന്നത്. ജാക്‌സണ്‍ വിജയനാണ് സംഗീതം. അന്‍വര്‍ റഷീദ് എന്റര്‍ടെന്‍മെന്റ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നതും. 2019 മാര്‍ച്ചില്‍ ചിത്രം തിയേറ്ററുകളിലെത്തും. സത്യന്‍ അന്തിക്കാടിന്റെ ഞാന്‍ മലയാളിയുടെ ചിത്രീകരണത്തിലാണ് ഫഹദ് ഇപ്പോള്‍.
https://www.facebook.com/Malayalivartha