Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

 സണ്ണി ലിയോണ്‍ ഒരിക്കല്‍ കൂടി ഇഷ്ടമണ്ണില്‍...

21 JANUARY 2019 10:06 PM IST
മലയാളി വാര്‍ത്ത

സണ്ണി ലിയോണ്‍ ഒരിക്കല്‍ക്കൂടി കൊച്ചിയിലെത്തുകയാണ്. വാലന്റൈന്‍സ് ദിനത്തോട് അനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ അവിസ്മരണീയമാക്കാനാണ് സണ്ണി ലിയോണ്‍ രണ്ടാം വട്ടം കൊച്ചിയിലേക്കെത്തുന്നത്. എംകെ ഇന്‍ഫ്രാസ്ട്രക്ച്ചര്‍, നക്ഷത്ര എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നിവര്‍ ചേര്‍ന്ന് സംഘടിപ്പിക്കുന്ന വാലന്റൈന്‍സ് നൈറ്റ് 2019ല്‍ പങ്കെടുക്കാനാണ് സണ്ണി ലിയോണ്‍ എത്തുന്നത്. സണ്ണി ലിയോണിനെ കൂടാതെ നിരവധി പ്രമുഖര്‍ അരങ്ങിലെത്തുന്ന വേദിയാണ് പ്രണയദിനത്തില്‍ ഒരുങ്ങുന്നത്. വാലന്റൈന്‍സ് ദിനമായ ഫെബ്രുവരി 14ന് അങ്കമാലി അഡ്‌ലക്‌സ് സെന്ററില്‍ വൈകുന്നേരം ആറിനാണ് സണ്ണി ലിയോണ്‍ പങ്കെടുക്കുന്ന പരിപാടി ആരംഭിക്കുന്നത്.

വയലനിസ്റ്റ് ശബരീഷ്, ഗായിക തുളസി കുമാര്‍, മഞ്ജരി തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ഇത് രണ്ടാം വട്ടമാണ് സണ്ണി ലിയോണ്‍ കൊച്ചിയിലെത്തുന്നത്. നേരത്തെ, ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായാണ് താരം എത്തിയത്. അന്ന് തനിക്ക് നല്‍കിയ വരവേല്‍പ്പിന് സണ്ണി നന്ദി അറിയിച്ചിരുന്നു. മലയാള ചിത്രത്തില്‍ ആദ്യമായി സണ്ണി ലിയോണ്‍ എത്തുന്നുവെന്ന വാര്‍ത്തകള്‍ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് താരം വീണ്ടും കൊച്ചിയിലെത്തുന്നത്. വൈശാഖ് ചിത്രം മധുരരാജയില്‍ മമ്മൂട്ടിക്കൊപ്പമാണ് സണ്ണി ലിയോണ്‍ എത്തുന്നത്.

ഒരു അഭിമുഖത്തില്‍ സണ്ണി ലിയോണ്‍ ഇത് സ്ഥിരീകരിച്ചു. മമ്മൂട്ടിയുടെ വലിയ ആരാധികയാണെന്നും അദ്ദേഹത്തോടൊപ്പം ഒരുമിച്ച് സ്‌ക്രീനിലെത്താന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹത്തോടൊപ്പം അഭിനയിക്കുന്നതിന്റെ ആകാംഷയിലാണെന്നും സണ്ണി ലിയോണ്‍ പറഞ്ഞു. ചിത്രത്തിലെ ഐറ്റം ഡാന്‍സ് രംഗത്താണ് ഇരുവരും ഒന്നിക്കുന്നത്.

വെറുതെയൊരു ഐറ്റം ഡാന്‍സല്ല, കഥയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഗാനം കൂടിയാണിതെന്നും സണ്ണി ലിയോണ്‍ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റോഡരികിൽ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്കു നേരെ അമിതവേഗത്തിലെത്തിയ കാർ ഇടിച്ചുകയറി എട്ട് പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (4 minutes ago)

ലാ ലിഗയിൽ റയൽ മാഡ്രിഡിന് മിന്നുന്ന വിജയം... സെവിയ്യയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് റയൽ  (16 minutes ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 400ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (45 minutes ago)

മണിപ്പൂരിൽ സംഘർഷം.... ഇംഫാലിൽ നിന്ന് 25 കിലോമീറ്റർ തെക്കുള്ള തൗബാൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ഇരു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു... നിരോധനാജ്ഞ ഏർപ്പെടുത്തി ജില്ലാ അധികൃതർ  (59 minutes ago)

തിരുവനന്തപുരം മലയിൻകീഴിൽ ക്ഷേത്രങ്ങളിലും വീട്ടിലും മോഷണശ്രമം.... ഇന്ന് പുലർച്ചെയായിരുന്നു സംഭവം  (1 hour ago)

പിണറായിയെ താങ്ങണമെന്ന ആവശ്യം ബാലഗോപാൽ തള്ളി പോയി പണിനോക്കെന്ന് ! സി പി എമ്മിൽ അടിതട !  (1 hour ago)

"എനിക്ക് എന്റെ ഭർത്താവിനെ മതിയേ!" - മജിസ്‌ട്രേറ്റിന് മുന്നിൽ കരഞ്ഞ് നിലവിളിച്ച് അനു ടീച്ചർ; ഞെട്ടി കാമുകൻ ,കോടതിയിൽ..!!  (1 hour ago)

'നീ കൊലപാതകിയുടെ തള്ള അത്രയും മതി' നൂഹയെ കുത്തി ജനങ്ങൾ,മാഡം ഈ മനോരോഗികൾക്ക് ഫ്രസ്‌ട്രേഷനെന്നും..! INSTA കത്തി  (1 hour ago)

  സ്വർണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്.... പവന് 280 രൂപയുടെ വർദ്ധനവ്, വെള്ളിവിലയിൽ മാറ്റമില്ല  (1 hour ago)

തീർത്ഥാടനകാലത്ത് അരവണപ്രസാദ വിതരണത്തിന് വെൻഡിംഗ് യന്ത്രം ഉപയോഗിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്  (1 hour ago)

നവംബർ ഒൻപതു മുതൽ 137ക്യാൻസർ മരുന്നുകളുടെ വില കുറയും...  (2 hours ago)

രായിരനെല്ലൂർ മലകയറ്റത്തിന് തുടക്കമായി... മലമുകളിലെ പ്രസിദ്ധമായ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ വിശേഷാൽ ലക്ഷാർച്ചനയും ആരംഭിച്ചു  (2 hours ago)

ഫ്രാൻസ് കത്തുന്നു... യൂറോപ്പിലാകെ യുവജനപ്രക്ഷോഭം, കുടിയേറ്റത്തെ കുറ്റപ്പെടുത്തി ട്രംപ്; പ്രതിസന്ധിയിൽ യൂറോപ്യൻ ഭരണകൂടങ്ങൾ  (2 hours ago)

ഏപ്രിൽ ഒന്നുമുതൽ പുതുക്കിയ വൈദ്യുതി നിരക്കും സർച്ചാർജും നിലവിൽ വരും  (3 hours ago)

  സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് പ്രത്യേക പരിശോധന... 6199 പേര്‍ക്കെതിരെ കേസ്  (3 hours ago)

Malayali Vartha Recommends