എല്ലാ ആശങ്കകള്‍ക്കും അവസാനമായി... ബോളിവുഡ് സൂപ്പര്‍ ഹോട്ട് താരം സണ്ണി ലിയോണ്‍ കൊച്ചിയിലെത്തി
ബോളിവുഡ് സൂപ്പര്‍ ഹോട്ട് താരം സണ്ണി ലിയോണ്‍ ഇനി മലയാള സിനിമയ്ക്കും സ്വന്തം. മമ്മൂട്ടി നായകനായി എത്തുന്ന മധുരരാജ എന്ന ബിഗ്ബജറ്റ് ചിത്രത്തിലാണ് സണ്ണി ലിയോണ്‍ എത്തുന്നത്. ചിത്രീകരണത്തിനായി താരം കൊച്ചിയിലെത്തി.
വലിയ സ്വീകരണത്തോടെയാണ് സണ്ണിയെ വിമാനത്താവളത്തില്‍ നിന്നും ആരാധകരും സിനിമയുടെ അണിയറപ്രവര്‍ത്തകരും എതിരേറ്റത്. വിമാനത്താവളത്തില്‍ നിന്നും പുറത്തേക്കെത്തുന്ന വീഡിയോ സോഷ്യല്‍ ലോകത്ത് ഇതിനോടകം വൈറലായിരിക്കുകയാണ്.
പോക്കിരിരാജയ്ക്ക് ശേഷം മമ്മൂട്ടിയും വൈശാഖും ഒരുമിക്കുന്ന ചിത്രം ഇതേ സിനിമയുടെ തുടര്‍ച്ചയാണ്. വന്‍ബോക്സ് ഓഫീസ് വിജയ ചിത്രമായ പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മധുരരാജ. പുലിമുരുകന്റെ വന്‍ വിജയത്തിന് ശേഷം വൈശാഖ്ഉദയകൃഷ്ണപീറ്റര്‍ ഹെയ്ന് ടീം മധുരരാജയിലൂടെ വീണ്ടും ഒന്നിക്കുന്നു.
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രം എന്ന വിശേഷണത്തോടെയാണ് മധുരരാജയുടെ വരവ്. തമിഴ് താരം ജയ്, മമ്മൂട്ടിക്കൊപ്പം ഒരു മുഴുനീള കഥാപാത്രമായി ചിത്രത്തിലെത്തുന്നു. ഇതിനു പുറമെ മലയാളം , തമിഴ് , തെലുങ്ക് ഭാഷകളിലെ വന്‍ താരനിരയും അണിനിരക്കുന്നു.
https://www.facebook.com/Malayalivartha